Home
Mobile

സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ സാംസങ് ഡെയ്‌സ് ഓഫറുകൾ

ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ സാംസങ് സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവും ഓഫറുകളും പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ വിൽപ്പനയാണ് ഓഫറുകളോടെ നടക്കുന്നത്. ഈ സെയിലിലൂടെ എല്ലാ വില നിലവാരത്തിലും ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സാംസങ് സ്മാർട്ട്‌ഫോണുകൾക്കാണ് ആകർഷകമായ കിഴിവുകളും ഓഫറുകളും നൽകുന്നത്. വിൽപ്പന ജൂൺ 8 മുതൽ ജൂൺ 12 വരെയാണ് നടക്കുന്നത്.

ഫ്ലിപ്പ്കാർട്ട് സാംസങ് ഡെയ്സ് വിൽപ്പന

ഫ്ലിപ്പ്കാർട്ട് സാംസങ് ഡെയ്സ് വിൽപ്പനയിലൂടെ ചില സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 4,000 രൂപവരെ വിലക്കിഴിവ് നേടാം. തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ കിഴിവുകളും സാംസങ് കെയർ + അംഗത്വത്തിൽ പ്രത്യേക കിഴിവുകളും ഉണ്ട്. നിങ്ങൾ ഒരു പുതിയ സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അവസരം ഉപയോഗിപ്പെടുത്താവുന്നതാണ്. മികച്ച ഓഫറുകളുള്ള സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

4% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S20 (Samsung Galaxy S20)

4% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S20 (Samsung Galaxy S20)

128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും 8 ജിബി റാമും ഉള്ള പുതിയ തലമുറ ഫ്ലാഗ്ഷിപ്പ് സീരീസിലെ ഏറ്റവും വില കുറഞ്ഞ മുൻനിര സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 20 ഈ സ്മാർടട്ഫോണിന് 70,499 രൂപ മുതലാണ് വില. ആമസോൺ സാസംസങ് ഡേയ്സ് സെയിലിലൂടെ സ്വന്തമാക്കുമ്പോൾ 4 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പ്രതിമാസം 5,875 രൂപനിരക്കിൽ ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. 4,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 2,499 രൂപയ്ക്ക് സാംസങ് കെയർ+ അംഗത്വവും നേടാം.

15% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A30s (Samsung Galaxy A30s)

15% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A30s (Samsung Galaxy A30s)

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള സാംസങ് ഗാലക്‌സി എ 30 എസിന് 15,899 രൂപയാണ് വില. 3,000 രൂപ അധിക ഡിസ്കൌണ്ടോടെ ഈ ഡിവൈസ് ഇപ്പോൾ ലഭ്യമാണ്. 13,590 രൂപ വരെ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പ്രതിമാസം 2,650 രൂപ വരുന്ന ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭ്യമാണ്.

6% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S20+ (Samsung Galaxy S20+)

6% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S20+ (Samsung Galaxy S20+)

8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള സാംസങ് ഗാലക്‌സി എസ് 20 + സ്മാർട്ട്ഫോൺ 77,999 രൂപ മുതലുള്ള വിലയ്ക്കാണ് ലഭിക്കുക. ഈ ഡിവൈസ് വാങ്ങുന്നതിനായി എച്ച്ഡി‌എഫ്‌സി കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും. പ്രതിമാസം 6,500 രൂപ വരുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും 2,499 രൂപയ്ക്ക് സാംസങ് കെയർ + അംഗത്വം ലഭിക്കും.

5% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A71 (Samsung Galaxy A71)

5% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A71 (Samsung Galaxy A71)

8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള സാംസങ് ഗാലക്‌സി എ 71 സ്മാർട്ട്ഫോൺ 32,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്‌ഫോൺ വാങ്ങാനായി 3,667 പ്രതിമാസം അടവ് വരുന്ന കോസ്റ്റ്-ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട്ഫോൺ 5 ശതമാനം വിലക്കിഴിവോടെ സ്വന്തമാക്കാം.

2% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S10 ലൈറ്റ് (Samsung Galaxy S10 Lite)

2% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി S10 ലൈറ്റ് (Samsung Galaxy S10 Lite)

8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള സാംസങ് ഗാലക്‌സി എസ്10 ലൈറ്റ് സ്മാർട്ട്ഫോൺ ഇപ്പോൾ 42,999 രൂപയ്ക്ക് ലഭിക്കും. 3,583 പ്രതിമാസം അടയ്ക്കേണ്ട നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലുടെ ഡിവൈസ് ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങാൻ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 4,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.

28% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A50 (Samsung Galaxy A50)

28% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A50 (Samsung Galaxy A50)

64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും 4 ജിബി റാമും ഉൾക്കൊള്ളുന്ന സാംസങ് ഗാലക്‌സി എ 50 സ്മാർട്ട്ഫോൺ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിന് ഫ്ലിപ്കാർട്ട് സാംസങ് ഡെയ്‌സ് വിൽപ്പനയിൽ 28 ശതമാനം വിലക്കിഴിവും ലഭിക്കും.

25%  വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A50s (Samsung Galaxy A50s)

25% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി A50s (Samsung Galaxy A50s)

4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഗാലക്‌സി എ 50 എസ് സ്മാർട്ട്‌ഫോണിന് ഒരു രൂപ. 18,750 രൂപയും മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളുമായി വരുന്നു. വിൽപ്പന സമയത്ത് ഇത് 25% വരെ കിഴിവിൽ ലഭ്യമാണ്. അധിക ഓഫറുകളും ചെലവില്ലാത്ത ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ഉണ്ട്.

Best Mobiles in India

English summary
Samsung is hosting a five-day sale on the e-commerce portal Flipkart. During the ongoing Samsung Days sale, there are some attractive discounts and offers on bestselling Samsung smartphones across price points.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X