ആമസോണിൽ ആപ്പിൾ, വൺപ്ലസ്, സാംസങ്, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആമസോണിൽ എല്ലാ തരം പ്രൊഡക്ടുകൾക്കും ഓഫറുകൾ നൽകുന്ന സെയിലാണ് ഇത് എങ്കിലും ആളുകൾ ഏറ്റവും ആകാംക്ഷയോടെ കാണുന്നത് സ്മാർട്ട്ഫോണുകൾക്കുള്ള ഓഫറുകൾ തന്നെയാണ്. ഒക്ടോബർ 3 മുതൽ ആരംഭിക്കുന്ന സെയിലിലൂടെ ജനപ്രീയ സ്മാർട്ട്ഫോണുകളെല്ലാം വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ഉപഭോക്താക്കളെ ആകർഷിക്കാൻ, ആമസോൺ ഇന്ത്യ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒരു പ്രത്യേക വെബ് പേജ് ഹോസ്റ്റുചെയ്തിട്ടുണ്ട്. ഈ സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടജിൽ വിവരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ അതികായന്മാരായ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ സെയിലിലൂടെ ഓഫറുകളിൽ ലഭ്യമാകും. ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം. ബ്രാന്റ് അടിസ്ഥാനത്തിൽ ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വമ്പിച്ച വിലക്കിഴിവ്ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വമ്പിച്ച വിലക്കിഴിവ്

വൺപ്ലസ് ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

വൺപ്ലസ് ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

വൺപ്ലസിന്റെ ഓൺലൈൻ റീട്ടെയിൽ പങ്കാളിയായ ആമസോൺ വൺപ്ലസ് 9 5ജി, വൺപ്ലസ് നോർഡ് 2 5ജി, വൺപ്ലസ് 9ആർ 5ജി, നോർഡ് സിഇ 5ജി, വൺപ്ലസ് 9 പ്രോ 5ജി, വൺപ്ലസ് 8ടി 5ജി തുടങ്ങിയ നിരവധി സ്മാർട്ട്‌ഫോണുകൾ ഡിസ്കൗണ്ടിൽ നൽകുന്നുണ്ട്. കമ്പനിയിൽ നിന്നുള്ള മറ്റ് ആക്‌സസറികളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഡിസ്കൗണ്ടിൽ ലഭിക്കും.

സാംസങ് ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്
 

സാംസങ് ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

സാംസങ് ഗാലക്സി എം52 5ജി ഇന്നാണ് വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തും. കൂടാതെ ഗാലക്സി എം32 5ജി, ഗാലക്സി എം21 2021 എഡിഷൻ, ഗാലക്സി എം32, ഗാലക്സി എം12, ഗാലക്സി എം51, ഗാലക്സി എം02, ഗാലക്സി നോട്ട് 20 അൾട്രാ 5ജി, ഗാലക്സി എസ്20 എഫ്ഇ 5ജി, ഗാലക്സി നോട്ട് 20, ഗാലക്സി എ52എസ് 4ജി, ഗാലക്സി എസ്21 അൾട്ര 5ജി, ഗാലക്സി എ03എസ്, ഗാലക്സി എ12 എന്നിവയെല്ലം വിലക്കിഴിവിൽ ലഭിക്കും.

വലിയ സ്ക്രീനുള്ള ഫോൺ വേണോ, 7 ഇഞ്ച് ഡിസ്പ്ലെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വലിയ സ്ക്രീനുള്ള ഫോൺ വേണോ, 7 ഇഞ്ച് ഡിസ്പ്ലെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

പുതുതായി വിപണിയിൽ എത്തിയ റെഡ്മി 10 പ്രൈം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാകും. ഇത് കൂടാതെ റെഡ്മി 9എ 6,799 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മി 9 എ, റെഡ്മി 9, റെഡ്മി 9 പ്രൈം, റെഡ്മി 9 പവർ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10എസ്, റെഡ്മി നോട്ട് 10ടി 5ജി എന്നീ സ്മാർട്ട്ഫോണുകളും ഓഫറുകളിൽ ലഭിക്കും. ഇന്ത്യയിലെ ജനപ്രീയ ബ്രാന്റായ റെഡ്മി ഫോണുകളുടെ മറ്റ് ഓഫറുകൾ ആമസോൺ വൈകാതെ പൂർണമായും വെളിപ്പെടുത്തും.

ഐക്യുഒഒ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ഐക്യുഒഒ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ഐക്യുഒഒയുടെ ജനപ്രീയ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് വിലക്കിഴിവ് ലഭിക്കും. ഈ സെയിലിലൂടെ ഐക്യുഒഒ Z3 5ജി, ഐക്യുഒഒ 7 5ജി, ഐക്യുഒഒ 7 ലെജന്റ് 5ജി എന്നിവയെല്ലാം ഓഫറുകളിൽ സ്വന്തമാക്കാം.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 20% ക്യാഷ്ബാക്ക് നേടാംജിയോ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 20% ക്യാഷ്ബാക്ക് നേടാം

എംഐ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

എംഐ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

എംഐ സ്മാർട്ട്‌ഫോൺ വാങ്ങൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ സമയത്ത് എംഐ 11എക്സ് 5ജി, എംഐ 10ഐ 5ജി, എംഐ 11എക്സ് പ്രോ 5ദി തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാകും.

ആപ്പിൾ ഐഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ആപ്പിൾ ഐഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലോകത്തിലെ തന്നെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ രാജാക്കന്മാരായ ആപ്പിൾ ഐഫോണുകളുടെ എല്ലാ മോഡലുകളും ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാകും. ആപ്പിളിന്റെ ഐഫോൺ 13 സീരിസും ഈ സെയിലിലൂടെ ഡിസ്കൌണ്ടിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ് സൂചനകൾ.

സാംസങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണായ ഗാലക്സി എം52 5ജി ഇന്ത്യയിലെത്തിസാംസങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണായ ഗാലക്സി എം52 5ജി ഇന്ത്യയിലെത്തി

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ച ഓഫറുകൾ ലഭിക്കും. ഓപ്പോ എ74 5ജി, ഓപ്പോ എ31, ഓപ്പോ എ16, ഓപ്പോ എഫ്19 പ്രോ+ 5ജി തടങ്ങിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കും.

വിവോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

വിവോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

വിവോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവോ വി21ഇ 5ജി, വിവോ വൈ73, വിവോ വൈ51എ, വിവോ വൈ12എസ്, വിവോ എക്സ്60 പ്രോ, വിവോ വൈ20എ തുടങ്ങിയ സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. മറ്റ് വിവോ സ്മാർട്ട്ഫോണുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

ഇനി 18 വയസ്സ് പൂർത്തിയാകാത്തവർക്ക് സിം കാർഡ് എടുക്കാൻ സാധിക്കില്ലഇനി 18 വയസ്സ് പൂർത്തിയാകാത്തവർക്ക് സിം കാർഡ് എടുക്കാൻ സാധിക്കില്ല

റിയൽമി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

റിയൽമി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

റിയൽ‌മി നാർസോ 30 സീരീസ്, റിയൽ‌മി സി11 2021 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും മറ്റ് റിയൽമി പ്രൊഡക്ടുകൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഓഫറുകൾ ലഭിക്കും. റിയൽമിയുടെ മറ്റ് ഗാഡ്ജറ്റുകളും ഈ സെയിലിലൂടെ ലഭ്യമാകും.

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ടെക്നോ സ്പാർക്ക് 7ടി, ടെക്നോ പോവ 2, ടെക്നോ സ്പാർക്ക് ഗോ 2021, ടെക്നോ സ്പാർക്ക് 7, ടെക്നോ കാമൺ 17, ടെക്നോ സ്പാർക്ക് 8 എന്നിങ്ങനെയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം.

പുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾപുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Smartphones from popular brands like Apple, Mi, Redmi, Samsung, Realme and Vivo will be on sale at huge discounts through the Amazon India Great Indian Festival Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X