ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോണുകൾ സൌജന്യമായി നേടാം, 100% ക്യാഷ്ബാക്ക് നൽകുന്ന ഓഫർ നാളെ വരെ മാത്രം
ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഫ്ലിപ്പ്കാർട്ട് ഫോൺ ഫോർ ഫ്രീ എന്ന പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്ക് സൌജന്യമായി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട്ഫോണുകൾക്ക് 100 ശതമാനം വരെ ക്യാഷ്ബാക്കാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. നിലവിൽ ഫ്ലിപ്പ്കാർട്ട് ആപ്പ്, മൊബൈൽ വെബ്സൈറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് മാത്രമേ ഇത് ലഭ്യമാവുകയുള്ളു. ഈ ഓഫർ സെയിൽ ഓഗസ്റ്റ് 31 അർദ്ധരാത്രി വരെയാണ് നടക്കുന്നത്. ഈ ആകർഷകമായ ഓഫറിന്റെ വിശദമായ വിവരങ്ങൾ നോക്കാം.

ഫ്ലിപ്പ്കാർട്ടിൽ 100% ക്യാഷ്ബാക്ക്
ഫ്ലിപ്പ്കാർട്ട് ഫോൺ ഫോർ ഫ്രീ കാമ്പെയ്‌നിലൂടെ ഫ്ലിപ്പ്കാർട്ടിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുന്ന നൂറോളം ഉപഭോക്താക്കൾക്ക് 100% ക്യാഷ്ബാക്ക് നേടാനുള്ള അവസരം ലഭിക്കും. സെയിൽ കാലയളവിൽ ദിവസവും 25 ഉപഭോക്താക്കളെയാണ് ഈ ഓഫറിനായി തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 28ന് ആരംഭിച്ച ഈ സെയിൽ നാളെ വരെ നടക്കും. ഇ-കൊമേഴ്‌സ് പോർട്ടൽ 100 ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുവരെ ഓരോ ആയിരാമത്തെ ഉപഭോക്താവിനെയും ഭാഗ്യ വിജയിയായി തിരഞ്ഞെടുക്കും. നിങ്ങൾ പുതിയ ഫോൺ വാങ്ങാൻ പോവുകയാണെങ്കിൽ ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ നൽകിയ മുഴുവൻ തുകയും ക്യാഷ്ബാക്ക് ആയി ലഭിക്കും.

ഫ്ലിപ്പ്കാർട്ട് ഫോൺ ഫോർ ഫ്രീ ഓഫർ
മുകളിൽ സൂചിപ്പിച്ചതുപോലെ ആഗസ്റ്റ് 28ന് പുലർച്ചെ 12 മണി മുതലാണ് ഫ്ലിപ്പ്കാർട്ട് ഫോൺ ഫോർ ഫ്രീ ഓഫർ ആരംഭിച്ചത്. ഇത് നാളെ (ആഗസ്റ്റ് 31) രാത്രി 11:59 വരെ തുടരും. ദിവസവും സ്മാർട്ട്ഫോൺ വാങ്ങുന്ന 25 ഭാഗ്യ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് അവർ ഫോൺ വാങ്ങാനായി നൽകിയ മുഴുവൻ തുകയും തിരികെ ലഭിക്കും. ഇത് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിലായിരിക്കും ക്രഡിറ്റ് ചെയ്യുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്യാഷ്ബാക്ക് നിങ്ങൾക്ക് പണമായി അക്കൌണ്ടിൽ ലഭിക്കില്ല.

ഫ്ലിപ്പ്കാർട്ട് ഫോൺ ഫോർ ഫ്രീ ഓഫർ ലഭിക്കാൻ ഫ്ലിപ്പ്കാർട്ട് വഴി ഏതെങ്കിലും ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ മതിയാകും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന 25 വിജയികൾക്കാണ് മുഴുവൻ തുകയും ക്യാഷ്ബാക്കായി തിരികെ ലഭിക്കുന്നത്. 1000, 2000, മുതലായ ഉപയോക്താക്കളെയും ഫ്ലിപ്പ്കാർട്ട് തിരഞ്ഞെടുക്കും. വിജയികളെ ഫ്ലിപ്പ്കാർട്ട് മൊബൈൽ വിഭാഗം ലാൻഡിങ് പേജിൽ 2021 സെപ്റ്റംബർ 14ന് പ്രഖ്യാപിക്കും. തിരഞ്ഞെടുത്ത വിജയികൾക്ക് 2021 ഒക്ടോബർ 25നകം സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി അടച്ച തുകയ്ക്ക് തുല്യമായ ഫ്ലിപ്പ്കാർട്ട് ഗിഫ്റ്റ് വൗച്ചർ ലഭിക്കും. മുഴുവൻ തുകയ്ക്കും സമാനമായ ഗിഫ്റ്റ് വൌച്ചറാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

സൗജന്യമായി ഫ്ലിപ്പ്കാർട്ടിലൂടെ ഫോൺ ലഭ്യമാകുന്ന ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, 100% ക്യാഷ്ബാക്ക് ഓഫർ ലഭിക്കാൻ അർഹതയുള്ള ഉപഭോക്താക്കൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായം ഉണ്ടായിരിക്കണം. വാലിഡായ ഫ്ലിപ്പ്കാർട്ട് അക്കൗണ്ടും ഇതിനായി വേണം. വിൽപ്പന കാലയളവിൽ ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ ഇതിലെ ആദ്യത്തെ പർച്ചേസ് മാത്രമേ ഫ്ലിപ്പ്കാർട്ട് 100 ശതമാനം ക്യാഷ്ബാക്കിനായി പരിഗണിക്കുകയുള്ളു. ഇത് കൂടാതെ ഡെലിവറി ചെയ്ത ഓർഡറുകൾക്ക് മാത്രമേ വൗച്ചർ ലഭിക്കാൻ അർഹതയുള്ളു, ക്യാൻസൽ ചെയ്ത ഓർഡറുകൾ പരിഗണിക്കുകയില്ല.


Click it and Unblock the Notifications








