Home
Mobile

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വൻവിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോൺസ സെയിൽ

ഫ്ലിപ്പ്കാർട്ടിന്റെ മൊബൈൽ ബോൺസ സെയിൽ ഇന്ന് അവസാനിക്കാൻ പോവുകയാണ്. ഓഗസ്റ്റ് 26ന് ആരംഭിച്ച ഫ്ലിപ്പ്കാർട്ടിന്റെ ഈ പ്രത്യേക വിൽപ്പനയിലൂടെ എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഡിവൈസുകൾ മികച്ച ഓഫറുകളിലാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുുന്നത്. പുതിയൊരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് മികച്ചൊരു അവസരമാണ് ഇത്. ഈ പ്രത്യേക സെയിലിലൂടെ റെഡ്മിയുടെ ചില ഡിവൈസുകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

റെഡ്മി സ്മാർട്ട്ഫോണുകൾ

റെഡ്മി സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോൺസ സെയിലിന്റെ ഭാഗമായി മികച്ച ഓഫറുകൾ ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും 1,000 രൂപ വരെ അധിക ഡിസ്കൌണ്ടുകളും ഈ സെയിലിലൂടെ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ നൽകുന്ന റെഡ്മിയുടെ ജനപ്രീയ സ്മാർട്ട്ഫോണുകളാണ് നമ്മൾ പരിചയപ്പെടുന്നത്.

റെഡ്മി നോട്ട് 9 (Redmi Note 9)

റെഡ്മി നോട്ട് 9 (Redmi Note 9)

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോൺസ സെയിലിലൂടെ 14,986 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് വാങ്ങുന്നതിനായി നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ പ്രത്യേക വിലക്കിഴിവും ലഭിക്കും.

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

റെഡ്മി 8എ ഡ്യുവൽ സ്മാർട്ട്ഫോണിന് 8,165 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോൺസ സെയിലിലൂടെ ഈ ഡിവൈസ് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനോടെ സ്വന്തമാക്കാം. പ്രതിമാസം 908 രൂപ വരെയുള്ള ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. ഇത് കൂടാതെ ചിലബാങ്ക് കാർഡുകളിൽ പ്രത്യേക ഓഫറുകളും പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പ്രത്യേക ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫ്ലിപ്പ്കാർട്ടിലൂടെ 19,998 രൂപയ്ക്കാണ് വിൽക്കുന്നത്. എല്ലാ മാസവും 2,222 രൂപ വീതം അടയ്ക്കാവുന്ന മികച്ച നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഈ ഡിവൈസ് വാങ്ങുന്നതിനായി ലഭ്യമാണ്. ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.

എംഐ 10 (Mi 10)

എംഐ 10 (Mi 10)

ഷവോമി എംഐ 10 സ്മാർട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയൻറിന് ഫ്ലിപ്കാർട്ടിൽ 54,999 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങൻ പ്രതിമാസം 4,584 രൂപ വീതം അടവ് വരുന്ന വിധത്തിലുള്ള നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ പ്രത്യേക കിഴിവുകളും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 3,000 രൂപ കിഴിവും ലഭിക്കും.

റെഡ്മി വൈ3 (Redmi Y3)

റെഡ്മി വൈ3 (Redmi Y3)

റെഡ്മി വൈ3 സ്മാർട്ട്ഫോണിന് ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ 10,465 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. ചില ബാങ്ക് കാർഡുകളിൽ പ്രത്യേക ഡിസ്കൌണ്ടും മൊബൈൽ പ്രൊട്ടക്ഷൻ പ്ലാനുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും.

റെഡ്മി കെ20 (Redmi K20)

റെഡ്മി കെ20 (Redmi K20)

റെഡ്മി കെ20 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പൾ 2,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഈ സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്കായി നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും മറ്റ് ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

റെഡ്മി കെ 20 പ്രോ (Redmi K20 Pro)

റെഡ്മി കെ 20 പ്രോ (Redmi K20 Pro)

റെഡ്മി കെ 20 പ്രോയുടെ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ 22,999 രൂപയ്ക്ക് സ്വന്തമാക്കാം. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, പഴയ ഡിവൈസുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട്, പാർട്ട്ണർ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർച്ച് മറ്റ് കിഴിവുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവ ലഭിക്കും.

റെഡ്മി 8 (Redmi 8)

റെഡ്മി 8 (Redmi 8)

5000 എംഎഎച്ച് ബാറ്ററി, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയുള്ള റെഡ്മി 8ന് മൊബൈൽ ബോണൻസ സെയിൽ സമയത്ത് ഫ്ലിപ്കാർട്ടിൽ 9,999 രൂപയാണ് വില. മുകളിൽ സൂചിപ്പിച്ച മറ്റ് ഡിവൈസുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്കും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Customers who buy Redmi smartphones will get the best offers as part of the Flipkart Mobile Bonanza Sale. No-cost EMI payment options and additional discounts of up to Rs 1,000 are available through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X