റിയൽ‌മി 6 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ വമ്പിച്ച വിലക്കിഴിവ്

|

റിയൽ‌മി 6 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചു. ബിഗ് ദീപാവലി സെയിലിന്റെ ഭാഗമായാണ് ഡിവൈസിന് വില കുറച്ചിരിക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 9,999 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വിലയിൽ നിന്നും വലിയ ഇളവാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തെ ഡിവൈസ് ലോഞ്ച് ചെയ്തപ്പോൾ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,999 രൂപയായിരുന്നു വില. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപ വിലയുണ്ട്.

വിലവർധന

ഇടയ്ക്കുണ്ടായ വിലവർധനവിന് ശേഷം 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും. 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയുമായി വില ഉയർന്നിരുന്നു. എന്തായാലും ഇപ്പോൾ ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡൽ 9,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഐസിഐസിഐ, സിറ്റിബാങ്ക് എന്നിവയുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോണിന്റെ പണം നൽകുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ സ്മാർട്ട്ഫോൺ കോമറ്റ് ബ്ലൂ, കോമറ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്കൂടുതൽ വായിക്കുക: വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

റിയൽ‌മി 6: സവിശേഷതകൾ

റിയൽ‌മി 6: സവിശേഷതകൾ

ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ഗെയിമിംഗ് ബേസ്ഡ് പ്രോസസർ എന്നിവയുള്ള സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ് റിയൽമി 6. ഈ സ്മാർട്ട്ഫോണിൽ ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കരുത്തുള്ള മീഡിയടെക് ഹീലിയോ ജി 90 ടി എസ്ഒസി നൽകിയിട്ടുള്ളത്. ഇതിനൊപ്പം മാലി-ജി 76 എംസി 4 ജിപിയുവും ഈ ഡിവൈസിൽ ഉണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിലുണ്ട്.

ഡിസ്പ്ലെ

റിയൽമി 6 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയും ഡിവൈസിലുണ്ട്. ഈ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഇത്. 20: 9 ആസ്പാക്ട് റേഷിയോയും 1080 x 2400 പിക്സൽസ് എഫ്എച്ച്ഡി + റെസല്യൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് ഭാഗത്തായി ഒരു പഞ്ച്-ഹോൾ കട്ടും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി

ക്യാമറ

നാല് പിൻ ക്യാമറകളാണ് റിയൽമി 6 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ലെൻസിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി പോർട്രെയിറ്റ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. എഫ് / 2.0 അപ്പർച്ചറുള്ള 16 എംപി ക്യാമറയാണ് സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്.

ബാറ്ററി

4300 mAh ബാറ്ററിയാണ് റിയൽമി 6 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫ്ലാഷ് ചാർജ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന്റെ വലത് വശത്തായി ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഫോണുകൾ നവംബർ 11ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഫോണുകൾ നവംബർ 11ന് പുറത്തിറങ്ങും

Best Mobiles in India

English summary
Flipkart has announced a huge discount on the Realme 6 smartphone. The price of the device has been slashed as part of the Big Diwali Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X