റിയൽമി സ്മാർട്ട്ഫോണുകൾക്ക് മികച്ച വിലക്കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ നടത്താറുണ്ട്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് മൊബൈൽ ബൊണാൻസ സെയിലാണ്. മൊബൈൽ ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന സെയിലാണ് ഇത്. ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് ആകർഷമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. നാളെ വരെ മാത്രമാണ് ഈ ബോണാൻസ സെയിൽ നടക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിസ സ്മാർട്ട്ഫോൺ ബ്രാന്റാണ് റിയൽമി. എല്ലാ വില നിലവാരത്തിലുമുള്ള ആകർഷകമായ ഡിവൈസുകൾ റിയൽമി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ റിയൽമി സ്മാർട്ട്ഫോണുകൾ ആകർഷമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന റിയൽമിയുടെ മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി 6 (Realme 6)
റിയൽമിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഗെയിമിംഗ് സ്മാർട്ട്‌ഫോണാണ് റിയൽമി 6. മിനിമം 6 ജിബി വരെ റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി 90 ടി പ്രോസസറാണ്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ഉപയോക്താക്കൾക്ക് 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റിയൽമി എക്സ് 50 പ്രോ (Realme X50 Pro)
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു മുൻനിര ഡിവൈസാണ് റിയൽമി എക്സ് 50 പ്രോ. ഈ ഡിവൈസിൽ മിനിമം 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. ഡിവൈസിന്റെ ബേസ് വേരിയന്റ് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ 39,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റിയൽമി 6i (Realme 6i)
90Hz FHD + റെസല്യൂഷൻ ഡിസ്‌പ്ലേയുള്ള വിപണിയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റിയൽമി 6i. മിനിമം 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് വർധിപ്പിക്കുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി SoCയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

റിയൽമി സി15 (Realme C15)
ഹീലിയോ ജി 35 പ്രോസസ്സറിന്റെ കരുത്തുമായി പുറത്തിറങ്ങിയ റിയൽമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണ് റിയൽമി സി15. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ 10,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽമി അടുത്തിടെ പുറത്തിറക്കിയ ഈ സ്മാർട്ട്ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഡിവൈസാണ് ഇത്. ഇതിനൊപ്പം റിയൽമി സി12 സ്മാർട്ട്ഫോണും കമ്പനി അവതരിപ്പിച്ചിരുന്നു.

റിയൽമി എക്സ്3 (Realme X3)
120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയുള്ള റിയൽമി എക്സ്3 സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗൺ 855+ SoC പ്രോസസറാണ് ഉള്ളത്. ഇതൊരു ഫ്ലാഗ്ഷിപ്പ് പ്രോസസറാണ്. 64 എംപി പ്രൈമറി ക്യാമറയുള്ള ഈ സ്മാർട്ട്‌ഫോണിൽ 60 എഫ്പിഎസ് വരെ നേറ്റീവ് 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ടിൽ 24,999 രൂപയാണ് വില.

റിയൽമി എക്സ്3 സൂപ്പർ സൂം (Realme X3 SuperZoom)
പ്രത്യേക പെരിസ്‌കോപ്പ് സൂം ലെൻസുള്ള വിപണിയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റിയൽമി എക്സ് 3 സൂപ്പർ സൂം. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജിനുമൊപ്പം ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പ്രോസസറാണ് ഡിവൈസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് 27,999 രൂപയാണ് വില.

റിയൽമി എക്സ് 2 പ്രോ (Realme X2 Pro)
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് റിയൽമി എക്സ് 2 പ്രോ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഈ ഡിവൈസിൽ 90 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഈ സ്മാർട്ട്‌ഫോണിന് 28,999 രൂപ വിലയുണ്ട്.


Click it and Unblock the Notifications








