ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ
ജൂലൈ 26നാണ് ആമസോൺ പ്രൈം ഡേ സെയിൽ ഇന്ത്യയിൽ ആരംഭിക്കുന്നത്. ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ആമസോൺ എല്ലാ പ്രൊഡക്ടുകൾക്കും വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും ഈ സെയിലിലൂടെ നൽകുന്നുണ്ട്. രണ്ട് ദിവസമാണ് പ്രൈം ഡേ സെയിൽ നടക്കുന്നത്. ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. പ്രൈം ഡേയ്സ് സെയിൽ സമയത്ത് ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴികൾ ലഭിക്കും. ഈ ഓഫർ വിവരങ്ങൾ ആമസോൺ ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്.

ആമസോൺ പ്രൈം ഡേ പേജിൽ ധാരാളം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട് എങ്കിലും മിക്ക ആളുകളുടെയും സ്വപ്നമായ ഐഫോണുകൾക്ക് നൽകുന്ന കിഴിവുകളാണ് ഏറെ ആകർഷകം. ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ ആമസോൺ നൽകുന്ന കിഴിവുകൾക്ക് പുറമേ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 10 ശതമാനം കിഴിവും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ, എക്സ്ട്രാ ബോണസുകൾ എന്നിവയും ഇതിലൂടെ ലഭ്യമാണ്.

ഐഫോൺ 12 പ്രോ
ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലെ പ്രൈം ഡേ സെയിൽ പേജിൽ ഏറ്റവും മികച്ച ഡീൽ കാണുന്ന ഹൈലൈറ്റ് ചെയ്ത ഫോണുകളിലൊന്നാണ് ഐഫോൺ 12 പ്രോ. ആമസോൺ ഈ ഡിവൈസിന് ലഭിക്കുന്ന ഓഫർ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. ഐഫോൺ 12 പ്രോയുടെ ബേസ് മോഡലിന്റെ വിലയായ 1,19,900 രൂപയേക്കാൾ കുറവായിരിക്കും പ്രൈം ഡേ സെയിലിലൂടെയുള്ള വില. ഈ ഡിവൈസ് 1,18,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സൂചനകൾ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല. വൈകാതെ തന്നെ ഇത് ആമസോൺ കൃത്യമായി വെളിപ്പെടുന്നു. ആമസോൺ ഈ ഡിവൈസിന് നൽകുന്ന ഓഫർ വിലയ്ക്ക് പുറമേ ബാങ്ക് ഓഫറും ലഭ്യമാകും.

ഐഫോൺ 11
ഐഫോൺ 11 രണ്ട് വർഷം പഴക്കമുള്ള മോഡലാണ്. പക്ഷേ ഇപ്പോഴും മികച്ച വിൽപ്പനയുള്ള ഡിവൈസുകളിൽ ഒന്നായി ഇത് തുടരുന്നു. ഐഫോൺ 11 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയേക്കാൾ വില കുറവാണ് ഈ ഡിവൈസിന്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഡിവൈസുകളുടെ വിഭാഗത്തിൽ ഈ ഡിവൈസും ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എത്രത്തോളം ഓഫർ ഈ ഡിവൈസിന് ലഭിക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ല. 40,009 രൂപ മുതൽ 49,999 രൂപ വരെയുള്ള വിലയിൽ ഈ ഡിവൈസ് ലഭ്യമാകും. ഐഫോൺ 11ന്റെ യഥാർത്ഥ വില 54,000 രൂപയാണ്.

മറ്റ് ഓഫറുകൾ
ഐഫോൺ 12 പ്രോ, ഐഫോൺ 11 എന്നിവയ്‌ക്ക് പുറമെ ആമസോൺ കൂടുതൽ ഐഫോണുകൾ ഡിസ്‌കൗണ്ടിൽ വിൽപ്പന നടത്തും. ഡിസ്കൗണ്ട് ലഭിക്കുന്ന മോഡലുകളായി ഐഫോൺ എക്സ്ആർ, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ മാക്സ് എന്നിവയും ആമസോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഐഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നതിന് ഇനിയും കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്നതിനാൽ വൈകാതെ ഈ ഡിവൈസുകളുടെ ഓഫറുകളും പ്രഖ്യാപിക്കും.


Click it and Unblock the Notifications








