Home
Mobile

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ

മാർച്ച് 8 മുതൽ ആരംഭിച്ച ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ നാളെയാണ് അവസാനിക്കുന്നത്. എല്ലാ മുൻനിര ബ്രാന്റുകളുടെയും തിരഞ്ഞെടുത്ത ഡിവൈസുകൾക്ക് ആകർഷമാകമായ ഓഫറുകൾ ഈ സെയിലിലൂടെ നൽകുന്നുണ്ട്. വിവിധ ബ്രാന്റുകളുടെ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകൾ ഇതിനകം നമ്മൾ പരിശോധിച്ച് കഴിഞ്ഞു. ഓപ്പോ സ്മാർട്ട്ഫോണുകൾക്കും സമാനമായ ഓഫറുകൾ നൽകുന്നുണ്ട്.

ഓപ്പോ

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആകർഷകരും ലാഭകരവുമായ ഡിസ്കൗണ്ടുകളും ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നു. കാർണിവൽ സെയിൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഓപ്പോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേടാവുന്ന ഓഫറുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഓപ്പോ റെനോ5 പ്രോ, ഓപ്പോ എഫ്19 പ്രോ, ഓപ്പോ എ12, ഓപ്പോ എ33, ഓപ്പോ എ53, ഓപ്പോ റെനോ 2എഫ് എന്നീ സ്മാർട്ട്ഫോണുകൾക്കാണ് മികച്ച ഓഫറുകൾ ലഭിക്കുന്നത്.

7 ശതമാനം കിഴിവിൽ ഓപ്പോ റെനോ 5 പ്രോ 5ജി

7 ശതമാനം കിഴിവിൽ ഓപ്പോ റെനോ 5 പ്രോ 5ജി

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ സെയിലിൽ 7 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസർ, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 4350mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

10 ശതമാനം കിഴിവിൽ ഓപ്പോ എഫ് 19 പ്രോ

10 ശതമാനം കിഴിവിൽ ഓപ്പോ എഫ് 19 പ്രോ

ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 10 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാാം. 25,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഡിവൈസ് ഇപ്പോൾ 21,490 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം. 4 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസി പ്രോസസർ, 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 4,310mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

27 ശതമാനം കിഴിവിൽ ഓപ്പോ എ12

27 ശതമാനം കിഴിവിൽ ഓപ്പോ എ12

ഓപ്പോ എ12 സ്മാർട്ട്ഫോണിന് ഇപ്പോൾ 27 ശതമാനം വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ ഡിവൈസ് ഇപ്പോൾ 7,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 6.20 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി 35 എസ്ഒസി പ്രോസസർ, 4,230 mAh ബാറ്ററി, ഡ്യൂവൽ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളാണ് ഈ ഡിവൈസിൽ ഉള്ളത്.

15 ശതമാനം കിഴിവിൽ ഓപ്പോ എ33

15 ശതമാനം കിഴിവിൽ ഓപ്പോ എ33

ഓപ്പോ എ33 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ 15 ശതമാനം വിലക്കിഴിവാണ് നൽകുന്നത്. ഇപ്പോൾ ഈ ഡിവൈസ് 10,990 രൂപ മുതലുള്ള വിലയിലാണ് വിൽപ്പന നടത്തിയിരുന്നത്. 13 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

13 ശതമാനം കിഴിവിൽ ഓപ്പോ എ53

13 ശതമാനം കിഴിവിൽ ഓപ്പോ എ53

ഓപ്പോ എ53 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ 13 ശതമാനം കിഴിവാണ് നൽകുന്നത്. ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് 15,490 രൂപ മുതലാണ്. 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

15 ശതമാനം കിഴിവിൽ ഓപ്പോ റെനോ 2എഫ്

15 ശതമാനം കിഴിവിൽ ഓപ്പോ റെനോ 2എഫ്

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ 15 ശതമാനം കിഴിവ് ലഭിക്കുന്ന ഡിവൈസാണ് ഓപ്പോ റെനോ 2 എഫ്. 16,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ പി 70 പ്രോസസർ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

Best Mobiles in India

English summary
Flipkart Smartphones Carnival Sale, which started on March 8, ends tomorrow. Flipkart is also offering attractive discounts on Oppo smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X