Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ്, നോട്ട് 9 പ്രോ അടക്കമുള്ള റെഡ്മി ഫോണുകൾക്ക് വിലക്കിഴിവ്

റെഡ്മി സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷ വാർത്ത, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറിലൂടെ 2,000 രൂപ വരെ വിലക്കിഴിവിൽ റെഡ്മിയുടെ ജനപ്രീയ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ഓൺലൈൻ ചാനലുകൾ വഴിയും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഈ വിലക്കിഴിവിൽ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഓഫറുകൾ

ഓഫറുകൾ ലഭിക്കുന്ന ഫോണുകളിൽ ഏറ്റവും ജനപ്രീയ ഡിവൈസുകളായ റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9, റെഡ്മി 9 ഐ, റെഡ്മി 9 പ്രൈം എന്നിവയടക്കമുള്ളവ ഉണ്ട്. ഈ സ്മാർട്ട്‌ഫോണുകൾ ആമസോൺ ഇന്ത്യയിലും എംഐ.കോമിലും പുതിയ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ സ്മാമാർട്ട്ഫോണുകളുടെ മൊത്തം 10 വേരിയന്റുകൾക്ക് വിലക്കിഴിവുകൾ ബാധകമാണെന്ന് റിപ്പോർട്ടുകൾ അറിയിച്ചു.

വേരിയന്റുകൾ

വേരിയന്റുകളെ അടിസ്ഥാനമാക്കി 200 മുതൽ 2000 രൂപ വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിന് നിലവിൽ 2,000 രൂപ കിഴിവ് ലഭിക്കും. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 16,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനും സമാനമായി വിലക്കിഴിവ് ലഭിക്കും. ഈ ഡിവൈസ് ഇപ്പോൾ 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

അഞ്ച് സ്മാർട്ട്‌ഫോണുകൾ

റെഡ്മിയുടെ മറ്റ് അഞ്ച് സ്മാർട്ട്‌ഫോണുകൾ അവയുടെ യഥാർത്ഥ വിലയിൽ നിന്നും 1000 രൂപ കിഴിവിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ ഇപ്പോൾ 17,499 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡൽ ഇപ്പോൾ 12,999 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ 6 ജിബി റാും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയും 4 ജിബി + 64 ജിബി മോഡലിന് 13,999 രൂപയുമാണ് ഇപ്പോൾ വില.

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ ഇപ്പോൾ 10,999 രൂപയ്ക്ക് സ്വന്തമാക്കാന സാധിക്കും. മറ്റ് മൂന്ന് വേരിയന്റുകൾ 500 രൂപയോ അതിൽ കുറഞ്ഞ കിഴിവിലോ നേടാൻ സാധിക്കും. റെഡ്മി നോട്ട് 9 4 ജിബി റാം 128 ജിബി മോഡൽ, റെഡ്മി 9 പ്രൈം 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡൽ, റെഡ്മി 9 ഐ 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡൽ എന്നിവ ഈ വിലക്കിഴിവ് ലഭ്യമാണ്. ഈ മാസം അവസാനം വരെ വിലക്കിഴിവ് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഓഫറുകൾ

റീട്ടെയിൽ ഷോപ്പുകളിലും റെഡ്മി സ്മാർട്ട്ഫോണുകൾക്കുള്ള ഓഫറുകൾ ലഭ്യമാകുമെന്ന് 91 മൊബൈൽസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഷവോമി പുതിയ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് മുൻതലമുറ റെഡ്മി സ്മാർട്ട്ഫോണുകൾ വിലക്കിഴവിൽ വിൽപ്പന നടത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ വിലക്കിഴിവ് പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭിക്കുകയുള്ളു. റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകളുടെ ആദ്യ വിൽപ്പന മാത്രമാണ് ഇതുവരെ കഴിഞ്ഞത്.

More from GizBot

Best Mobiles in India

English summary
Xiaomi has announced an attractive discount for Redmi smartphones. With this limited time offer, you can get Redmi's popular devices at a discount of up to Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X