എംഐ, റെഡ്മി സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിന്റെ സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ നാളെ അവസാനിക്കാൻ പോവുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ നൽകുന്ന ഈ സെയിലിലൂടെ എല്ലാ പ്രധാന ബ്രാന്റുകളുടെയും ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിവൈസുകൾ വിൽക്കുന്ന ഷവോമിയുടെ റെഡ്മി, എംഐ ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും.

ഷവോമി റെഡ്മി 9ഐ പോലുള്ള ഫോണുകൾ 20 ശതമാനം കിഴിവോടെയാണ് ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത്. റെഡ്മി 9 നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളിൽ ലഭ്യമാണ്. ഈ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് പുറമേ അപ്പർ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ ഷവോമി എംഐ 10ടിയും 18 ശതമാനം കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിൽ ഓഫറുകൾ ലഭിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ പരിശോധിക്കാം.

20 ശതമാനം കിഴിവിൽ റെഡ്മി 9ഐ
ഫ്ലിപ്പ്കാർട്ട് കാർണിവൽ സെയിലിലൂടെ ജനപ്രീയ ഡിവൈസായ റെഡ്മി +9ഐ 20 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് വിലക്കിഴിവന് ശേഷം 7,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആക്സിസ് ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് ഈ സ്മാർട്ട്ഫോൺ 7,249 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഇഎംഐ ഓഫറിൽ റെഡ്മി 9
ഇതിനകം ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ട ഷവോമിയുടെ ബജറ്റ് സ്മാർട്ട്ഫോണാണ് റെഡ്മി 9. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ 9,149 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. മാസത്തിൽ 1,733 രൂപ ഇഎംഐ വരുന്ന രീതിയിലാണ് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നത്.

20 ശതമാനം കിഴിവിൽ റെഡ്മി 9 പ്രൈം
ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ 20 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് ഈ ഡിവൈസിന്റെ വില 9,499 മുതലാണ് ആരംഭിക്കുന്നത്. 10,000 രൂപ വില വിഭാഗത്തിൽ വരുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്.

21 ശതമാനം വിലക്കിഴിവിൽ റെഡ്മി നോട്ട് 9 പ്രോ മാക്സ്
റെഡ്മിയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ നോട്ട് സീരിസിലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ ഈ റെഡ്മി നോട്ട് 9 പ്രോ മാക്സ് 21 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 14,999 രൂപ മുതലുള്ള വിലയ്ക്കാണ് ഡിവൈസ് ലഭ്യമാവുക. 64എംപി ക്വാഡ് റിയർ ക്യാമറകൾ ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകളുള്ള ഡിവൈസാണ് ഇത്.

18% കിഴിവിൽ എംഐ 10ടി
108 എംപി പ്രൈമറി റിയർ ക്യാമറ സെൻസറുള്ള ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിന് 18 ശതമാനം വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ ലഭിക്കുന്നത്. 34,999 രൂപ മുതലുള്ള വിലയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോം വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.


Click it and Unblock the Notifications








