Home
Mobile

റിയൽമി സി15 സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽ

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റിയൽ‌മി സി15 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഫോണിന് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് റിയൽമി സെയിലിലൂടെ നൽകുന്നത്. ഈ സ്മാർട്ട്‌ഫോൺ 6000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇത്. റിയൽമി സി11, സി12 എന്നീ ഡിവൈസുകൾക്കൊപ്പം കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ഡിവൈസാണ് ഇത്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ മൂന്ന് ഫോണുകൾക്കും കരുത്ത് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് ഓഫർ

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റിയൽ‌മി ഡെയ്‌സ് സെയിലിലൂടെ 3 ജിബി റാമുള്ള റിയൽമി സി15 സ്മാർട്ട്ഫോൺ 8,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 4 ജിബി റാമുള്ള മോഡലിന് 9,999 രൂപയാണ് വില. ഈ രണ്ട് മോഡലുകൾക്കും 1,000 രൂപ കിഴിവാണ് ലഭിക്കുന്നത്. നേരത്തെ 3 ജിബി റാം മോഡൽ 9,999 രൂപയ്ക്കും 4ജിബി റാം മോഡൽ 10,999 രൂപയ്ക്കുമാണ് വിൽപ്പന നടത്തിയിരുന്നത്. ഇപ്പോൾ ലഭിക്കുന്ന വിലയിൽ റിയൽമി സി15 സ്വന്തമാക്കുന്നത് ഏറെ ലാഭകരമാണ്.

റിയൽ‌മി സി15: സവിശേഷതകൾ

റിയൽ‌മി സി15: സവിശേഷതകൾ

ബജറ്റ് വിഭാഗത്തിൽ അധികം കണാത്ത 6000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് റിയൽമി സി15 വരുന്നത് എന്നത് തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. അതായത് ഈ ഡിവൈസ് ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിച്ചാലും ചാർജ് നിലനിൽക്കും. റിയൽ‌മെ സി15 സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങൾ അധികം ചാർജ് എടുക്കുന്നില്ല എന്നതിനാൽ ബാറ്ററി ലൈഫിലെ സമ്മർദ്ദം കുറയുന്നു. ചാർജ് കുറയുമ്പോൾ ആറ് ആപ്പുകൾ മാത്രം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരു സൂപ്പർ പവർ സേവിംഗ് മോഡും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഡിസ്പ്ലെ

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ഇന്ന് ശ്രദ്ധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഡിസ്പ്ലെ. വീഡിയോ സ്ട്രീം ചെയ്യാനും ഗെയിമുകൾ കളിക്കാനും മികച്ചതും വലുതുമായ ഡിസ്പ്ലെയാണ് നല്ലത്. 720p റെസല്യൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് റിയൽമി സി15 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള ഈ ഡിസ്പ്ലെയ്ക്ക് നല്ല കളറുകളും ഉണ്ട്. ആവശ്യത്തിന് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെ വാഗ്ദാനം ചെയ്യുന്നു. വീഡിയോ കാണാനും ഗെയിമിങിനും മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്.

ക്യാമറ

13 എംപി പ്രൈമറി ഷൂട്ടർ, 8 എംപി സെക്കൻഡറി ഷൂട്ടർ, 2 എംപി മോണോക്രോം സെൻസർ, റെട്രോ ഫിൽട്ടറിനായി 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് റിയൽമി സി15 സ്മാർട്ട്ഫോണിലെ ക്യാമറകൾ. ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് 8,999 രൂപയ്ക്ക് സ്വന്തമാക്കാവുന്ന റിയൽ‌മി സി15 ഒരു നല്ല ഓപ്ഷനാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

18W ഫാസ്റ്റ് ചാർജിങ്

6000 എംഎഎച്ച് ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഈ ഡിവൈസിലുള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഫിംഗർപ്രിന്റ് സെൻസറും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സ്റ്റോറേജ് സ്പൈസ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും റിയൽമി സി5 സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Realme C15 smartphone, which has become very popular in the budget smartphone market, is now available at a huge discount. Flipkart is offering the biggest discount on this phone through Realme Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X