Just In
- 10 min ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 1 hr ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 3 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- 4 hrs ago
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
Don't Miss
- Movies
ഏഴാം ക്ലാസ് മുതൽ കല്യാണാലോചന; അയാൾ എന്റെ ഷാൾ വലിച്ച് താഴെയിട്ടു; തുറന്ന് പറഞ്ഞ് അനുമോൾ
- News
യുഎസ്സില്‍ വീണ്ടുമൊരു ജോര്‍ജ് ഫ്ളോയിഡ്; പോലീസ് ക്രൂരത, യുവാവ് കൊല്ലപ്പെട്ടു, മറച്ചുവെക്കാന്‍ ശ്രമം
- Sports
IND vs NZ: തിരിച്ചുവരാന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ കിവീസ്! പ്രിവ്യൂ, സാധ്യതാ 11-എല്ലാമറിയാം
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Lifestyle
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
വൺപ്ലസ്, ആപ്പിൾ, സാംസങ്, ഷവോമി ഫോണുകൾക്കെല്ലാം ആമസോണിൽ വമ്പിച്ച ഓഫറുകൾ
ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ അതിന്റെ ഏറ്റവും ശ്രദ്ധേയമായ സെയിലുകളിൽ ഒന്നായ പ്രൈം ഡേ സെയിലിന്റെ തിയ്യതികൾ പ്രഖ്യാപിച്ചു. ജൂലൈ 23, 24 തിയ്യതികളിലാണ് പ്രൈം ഡേ സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ വമ്പിച്ച ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് ആമസോൺ നൽകുന്നത്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ ഒരു ദിവസത്തിനകമുള്ള ഡെലിവറി, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഡിസ്കൌണ്ടുകൾ എന്നിവയെല്ലാം ഈ സെയിൽ സമയത്ത് ലഭിക്കും.

ആമസോൺ സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് സ്ക്രീൻ റീപ്ലേസ്മെന്റ് ഓഫറും ലഭ്യമാണ്. ഈ സെയിൽ സമയത്ത് എല്ലാ ജനപ്രിയ ബ്രാന്റുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. വൺപ്ലസ്, ആപ്പിൾ, സാംസങ്, റിയൽമി, റെഡ്മി, ഷവോമി, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ഈ സെയിലിലൂടെ ഓഫറിൽ ലഭ്യമാണ്. ഓരോ ബ്രാന്റിന്റെയും ഡിവൈസുകൾക്ക് ആമസോൺ നൽകുന്ന ഡിസ്കൌണ്ടുകൾ നോക്കാം.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് 15,000 രൂപ വരെ കിഴിവ്
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രന്റുകളിൽ ഒന്നായ വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. പ്രൈം ഡേ സെയിൽ സമയത്ത് നിങ്ങൾക്ക് വൺപ്ലസ് ഡിവൈസുകൾ 15,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം. വൺപ്ലസ് 10 പ്രോ 5ജി, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി, വൺപ്ലസ് നോർഡ് സിഇ 2 5ജി, വൺപ്ലസ് നോർഡ് 2ടി എന്നിവയെല്ലാം ഓഫറിലൂടെ സ്വന്തമാക്കാം.

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് 40% വരെ കിഴിവ്
ബജറ്റ് മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് പ്രിയപ്പെട്ട ബ്രാന്റാണ് റെഡ്മി. റെഡ്മിയുടെ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവാണ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി 9എ സ്‌പോർട്ട് തുടങ്ങിയ ഫോണുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും. പഴയ റെഡ്മി സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പ്രത്യേക കിഴിവും ലഭിക്കും.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് 50% വരെ കിഴിവ്
ചൈനീസ് കമ്പനികളോട് താല്പര്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഡിവൈസുകളാണ് സാംസങിന്റേത്. വിവിധ വില നിലവാരങ്ങളിൽ സാംസങ് സ്മാർട്ട്ഫോണുകൾ ലഭ്യവുമാണ്. നിങ്ങൾക്ക് സാംസങ് സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. സാംസങ് ഗാലക്സി എം33 5ജി, സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി, സാംസങ് ഗാലക്സി എം32 എന്നിവ അടക്കമുള്ള ഡിവൈസുകൾ ഈ സെയിലിലൂടെ ലഭ്യമാണ്.

ഷവോമി സ്മാർട്ട്ഫോണുകൾക്ക് 40% വരെ കിഴിവ്
ഷവോമി സ്മാർട്ട്ഫോണുകളുടെ കാര്യത്തിലും ആമസോൺ മികച്ച ഡീലുകൾ നൽകുന്നുണ്ട്. ജനപ്രിയ ഷവോമി മോഡലുകൾക്കെല്ലാം 40 ശതമാനം വരെ കിഴിവാണ് ആമസോം പ്രൈം ഡേ സെയിൽ സമയത്ത് ലഭിക്കുന്നത്. ഷവോമി 11 ലൈറ്റ് എൻഇ 5ജി പോലുള്ള ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുള്ള മോഡലുകൾക്കെല്ലാം ഈ വിലക്കിഴിവ് ലഭിക്കും. ഷവോമി ഇന്ത്യയിൽ നേരത്തെ അവതരിപ്പിച്ചിട്ടുള്ളതും ഇപ്പോഴും ജനപ്രിയമായി തുടരുന്നതുമായ എംഐ ബ്രാന്റഡ് ഫോണുകൾക്കും സെയിൽ ഓഫറുകൾ നൽകുന്നുണ്ട്.

റിയൽമി ഫോണുകൾക്ക് 30% വരെ കിഴിവ്
റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് റിയൽമി നാർസോ 50 5ജി, റിയൽമി നാർസോ 50എ പ്രൈം എന്നിവയും ചില മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുമെല്ലാം 30 ശതമാനം കിഴവിൽ സ്വന്തമാക്കാം.

ആപ്പിൾ ഐഫോണുകൾക്ക് വൻ വിലക്കിഴിവ്
ആപ്പിൾ ഐഫോൺ മോഡലുകളിൽ ഒന്ന് വാങ്ങിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഇപ്പോൾ ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 പ്രോ എന്നിവ വാങ്ങുമ്പോൾ പഴയ മോഡലുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് പ്രത്യേക ബോണസും പാർട്‌ണർ ഡിസ്‌കൗണ്ടുകളും കൂപ്പൺ ഡിസ്‌കൗണ്ടുകളും ലഭിക്കും.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 30% വരെ കിഴിവ്
ഓപ്പോ ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ്. അതുകൊണ്ട് തന്നെ ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് 30 ശതമാനം വരെ കിഴിവ് ഈ ഡിവൈസുകൾക്ക് ലഭിക്കും. ഓപ്പോ എ15എസ് പോലുള്ള സ്മാർട്ട്‌ഫോണുകൾ പ്രൈം ഡേ സെയിലിലൂടെ ഓഫറിൽ ലഭിക്കും. ഓപ്പോ എഫ് 21 പ്രോ, ഓപ്പോ എ31, ഓപ്പോ എ74 5ജി തുടങ്ങിയ ഫോണുകൾക്കെല്ലാം സെയിൽ സമയത്ത് ഡിസ്കൌണ്ടുകൾ ലഭിക്കും.

വിവോ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് പരിഗണിക്കാവുന്ന മറ്റൊരു ബ്രാന്റാണ് വിവോ. ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിവോ സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും. വിവോ വൈ33ടി, വിവോ വൈ 21, വിവോ വി21, വിവോ 15സി, വിവോ വൈ 01, വിവോ വൈ73, വിവോ വി 21 ഇ തുടങ്ങിയ ഡിവൈസുകൾക്കെല്ലാം ആമസോൺ പ്രൈം ഡേ സെയിലിലൂടെ മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470