ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ആരംഭിക്കാൻ പോവുകയാണ്. ഈ സെയിലിന്റെ തീയതികൾ ഇ-കൊമേഴ്സ് ഭീമൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ സെയിലിലൂടെ ന.കുന്ന ഓഫറുകളും മറ്റും ടീസറിലൂടെ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ ബിഗ് ബില്യൺ ഡേയ്സ് സെയിലും പോലെ ഇത്തവണയും ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ഗാഡ്‌ജെറ്റുകൾക്കും വൻ വിലക്കിഴിവ് തന്നെ നൽകുന്നുണ്ട്. ഈ സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോൺ വിഭാഗങ്ങളിലൊന്ന് ബജറ്റ് ഫോണുകളാണ്.

 

ജിയോണി, ലാവ, ഐറ്റൽ

ബജറ്റ് ഫോണുകളുടെ വിഭാഗത്തിൽ ശക്തരാണ് ജിയോണി, ലാവ, ഐറ്റൽ തുടങ്ങിയ ബ്രാൻഡുകൾ. നിങ്ങൾ ഒരു പുതിയ ബജറ്റ് ഫോൺ വാങ്ങാൻ പോവുകയാണ് എങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ അവ വാങ്ങാവുന്നതാണ്. ചുവടെ ലിസ്റ്റ് ചെയ്തിട്ടുള്ള നിരവധി ബ്രാൻഡഡ് ബജറ്റ് ഫോണുകൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. ഈ പട്ടികയിൽ ജിയോണി, ലാവ, ഐറ്റൽ തുടങ്ങിയ്ക്കെല്ലാം ഒപ്പം ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം ബ്രാന്റായ മാർക്യൂ ഫോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെഎന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെ

ബജറ്റ് ഫോണുകൾക്ക്

ബജറ്റ് ഫോണുകൾക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ട്. 10,000 രൂപയിൽ താഴെ വില വരുന്നവയാണ് ഈ ഫോണുകൾ. വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ വമ്പിച്ച ഡിസ്കൗണ്ടിൽ മികച്ച ബ്രാൻഡുകളുടെ ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തും. ഇത്തരം ബജറ്റ് ഫോണുകളുടെ കാര്യത്തിൽ ജിയോണി ഒരു മികച്ച ബ്രാൻഡാണ്.

ജിയോണി
 

ജിയോണി മാക്സ്, ജിയോണി മാക്സ് പ്രോ, ജിയോണി എഫ് 8 നിയോ എന്നിങ്ങനെയുള്ള സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ കിഴിവിൽ സ്വന്തമാക്കാം. ഈ ഫോണുകളിൽ ചിലത് 6,299 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ഇതുവരെ ജിയോണി ഫോണുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല. ഈ സെയിലിലൂടെ ലാവ ബജറ്റ് ഫോണുകളും ഡിസ്കൗണ്ടിൽ വാങ്ങാം.

ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചുഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു

ലാവ

കീപാഡ് ഡിസൈൻ ഉള്ള ഫീച്ചർ ഫോണുകൾ പുറത്തിറക്കി ശ്രദ്ധിക്കപ്പെട്ട ബ്രാന്റാണ് ലാവ. ഈ ഇന്ത്യൻ ബ്രാൻഡിൽ നിന്നുള്ള ബജറ്റ് സ്മാർട്ട്ഫോണുകളും വിപണിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലാവ Z61 പ്രോ ആണ് ഇതിന് മികച്ച ഉദാഹരണം. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച കുറഞ്ഞ വിലയുള്ള ഒരു പ്രോ ഫോണാണ്. ലാവ ബജറ്റ് ഫോണുകൾക്ക് ലഭിക്കുന്ന വിലക്കിഴിവും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ താല്പര്യമില്ലാത്ത ആളുകൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഇന്ത്യൻ ബ്രാന്റിന്റെ ഫോൺ എന്ന പ്രത്യേകതയും ലാവ ഫോണുകൾക്ക് ഉണ്ട്.

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഫ്ലിപ്പ്കാർട്ടിന്റെ മാർക്യൂ

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഫ്ലിപ്പ്കാർട്ടിന്റെ മാർക്യൂ

ഫ്ലിപ്പ്കാർട്ട് ഇന്ത്യയിലെ ഒരു ജനപ്രിയ ഇ-കൊമേഴ്സ് റീട്ടെയിലറാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാൽ ബജറ്റ് ഫോണുകൾ ഉൾപ്പെടെയുള്ളവ പുറത്തിറക്കുന്ന ഒരു ഇലക്ട്രോണിക്സ് ബ്രാൻഡ് ഫ്ലിപ്പ്കാർട്ടിന് സ്വന്തമായിട്ടുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം ഫോം ബ്രാന്റായ മാർക്യൂ ആകർഷകമായ വിലയുള്ള ബജറ്റ് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഈ ഫോണുകൾ ഡിസ്കൗണ്ടിൽ സ്വന്തമാക്കാവുന്നതാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിലെ 10 മികച്ച ക്യാമറ ഫോണുകൾഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിലെ 10 മികച്ച ക്യാമറ ഫോണുകൾ

ഐടെൽ

ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഐടെൽ ഫോണുകളും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ വിലക്കിഴിവൽ സ്വന്തമാക്കാം. ഈ ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് അറിയിച്ചത് അനുസരിച്ച് സെപ്റ്റംബർ 26ന് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും കമ്പനി വെളിപ്പെടുത്തും. നിങ്ങൾ ഒരു ബജറ്റ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് എങ്കിൽ അവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ വരെ കാത്തിരിക്കാം.

Most Read Articles
Best Mobiles in India

English summary
Flipkart has not yet revealed the dates for the Big Billion Days Sale 2021. Budget smartphones can get great offers through this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X