ആപ്പിൽ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിൽ

|

ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ മറ്റൊരു ഓഫർ സെയിൽ കൂടി ആരംഭിച്ചു. ആപ്പിൾ ഡിവൈസുകൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്ന ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലാണ് ആരംഭിച്ചിരിക്കുന്നത്. ഈ സെയിലലൂടെ ആപ്പിളിന്റെ എല്ലാ ഡിവൈസുകൾക്കും വമ്പിച്ച ഓഫറുകൾ ലഭിക്കും. മാർച്ച് ഒന്നിന് ആരംഭിച്ച ഈ സെയിൽ മാർച്ച് 4 വരെയാണ് നടക്കുന്നത്. ആപ്പിൾ ഐഫോണുകൾ, ഐപാഡ്, എയർപോഡുകൾ, ആപ്പിൾ വാച്ച് എന്നിവയടക്കമുള്ള ഡിവൈസുകൾക്ക് ഓഫറുകൾ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിൽ
 

ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലൂടെ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളാണ് ഐഫോണുകൾ. വിവിധ ഐഫോൺ മോഡലുകൾക്ക് ഓഫറുകൾ ലഭിക്കും. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഡിവൈസുകൾ സ്വന്തമാക്കുന്നവർക്ക് 6000 രൂപ വരെ കിഴിവ് ലഭിക്കും. ഇഎംഐ ഓപ്ഷനിലൂടെ ഡിവൈസുകൾ സ്വന്തമാക്കുന്നവർക്കും ഓഫറുകൾ ലഭ്യമാകും. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഐഫോണുകൾ നോക്കാം.

കൂടുതൽ വായിക്കുക: എംഐ 10ടി സ്മാർട്ട്ഫോണിന് വില വെട്ടികുറച്ച് ഷവോമി; പുതുക്കിയ വില, സവിശേഷതകൾകൂടുതൽ വായിക്കുക: എംഐ 10ടി സ്മാർട്ട്ഫോണിന് വില വെട്ടികുറച്ച് ഷവോമി; പുതുക്കിയ വില, സവിശേഷതകൾ

ഐഫോൺ 12 മിനി

ഐഫോൺ 12 മിനി

ഐഫോൺ 12 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ് ഐഫോൺ 12 മിനി. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സെയിലൂടെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഐഫോൺ 12 മിനി 6000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ സ്വന്തമാക്കാ സാധിക്കും. 69,900 രൂപ വിലയുള്ള ഐഫോൺ മിനി 64 ജിബി വേരിയന്റ് 63,900 രൂപയ്ക്ക് സ്വന്തമാക്കാം. പഴയ ഡിവൈുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ മിനി സ്വന്തമാക്കുമ്പോൾ 16,500 രൂപ വരെ കിഴിവും നേടാൻ സാധിക്കും.

ഐഫോൺ 12

ഐഫോൺ 12

ഐഫോൺ 12 സ്മാർട്ട്ഫോണിന് സാധാരണ നിലയിൽ 79,900 രൂപയാണ് വില എങ്കിലം ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് 73,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഇൻസ്റ്റന്ര് ഡിസ്കൌണ്ട് ഓഫറിലൂടെ 6000 രൂപ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഈ ഡിവൈസ് വാങ്ങാനായി പഴയ ഡിവൈസ് എക്ചേഞ്ച് ചെയ്യുന്ന ഉപയോക്താക്കൾക്ക് 16,500 രൂപ വരെ കിഴിവും ലഭിക്കും.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

ഐഫോൺ എസ്ഇ
 

ഐഫോൺ എസ്ഇ

ഏറ്റവും വില കുറഞ്ഞ ഐഫോണായിട്ടാണ് ഐഫോൺ എസ്ഇ അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 31,999 രൂപയാണ് വില. ഈ സ്മാർട്ട്‌ഫോൺ വാങ്ങാനായി എച്ച്ഡിഎഫ്സി ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കില്ല. പകരം ബാങ്ക് ഓഫ് ബറോഡ കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ആപ്പിൾ സ്റ്റോറിൽ ഐഫോൺ എസ്ഇയുടെ വില 39,999 രൂപയാണ്. പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 16,500 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും.

ഐഫോൺ 11

ഐഫോൺ 11

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആപ്പിൾ ഡിവൈസുകളിലൊന്നാണ് ഐഫോൺ 11. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് 49,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 11 വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ലഭിക്കില്ലെങ്കിലും എക്സ്ചേഞ്ച് ഓഫറിലൂടെ 16,500 രൂപ വരെ ഡിസ്കൌണ്ട് നേടാൻ സാധിക്കും.

കൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
iPhones are the devices that get the best offers through Flipkart Apple Days Sale. Offers are available for various iPhone models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X