ഐക്യുഒഒ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച് വിലക്കിഴിവുമായി ഐക്യുഒഒ ക്വസ്റ്റ് ഡേ സെയിൽ

|

ഇതുവരെയായി ആഗോളതലത്തിൽ 25 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ച വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ ഈ നേട്ടം ആഘോഷിക്കുന്നതിനായി ഇന്ന് മുതൽ ജൂലൈ 16 വരെ ഐക്യുഒഒ ക്വസ്റ്റ് ഡെയ്‌സ് പ്രഖ്യാപിച്ചു. ഇതിലൂടെ കമ്പനി സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നവർക്ക് ആകർഷകമായ കിഴിവ് നൽകും. ബ്രാന്റിന്റെ ജനപ്രീയ മോഡലുകൾക്കെല്ലാം ഈ വിലക്കിഴിവ് ലഭ്യമാകുമെന്ന് ഐക്യുഒഒ അറിയിച്ചിട്ടുണ്ട്. ഈ ഓഫർ സെയിലിലൂടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളും ഓഫറുകളും നോക്കാം.

ഐക്യുഒഒ 7 സീരീസ്

ഐക്യുഒഒ 7 സീരീസ് സ്മാർട്ട്ഫോണുകളോ ഐക്യുഒഒ Z3 സ്മാർട്ട്‌ഫോണോ വാങ്ങുന്നവർക്ക് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ കമ്പനി നൽകുന്നുണ്ട്. ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ്, ഐക്യുഒഒ Z3 സ്മാർട്ട്‌ഫോണുകൾ എന്നിവയ്ക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. എല്ലാ സ്മാർട്ട്‌ഫോണുകളുടെയും വിലയിൽ 500 രൂപ മുതൽ 2000 രൂപ വരെയാണ് കിഴിവ് നൽകുന്നത്. വിൽപ്പന സമയത്ത് 500 രൂപ വിലക്കുറവിൽ ഐക്യുഒഒ Z3 ലഭ്യമാകും. ഐക്യുഒഒ 7 1000 രൂപ വിലകുറവിലും ലഭിക്കും. ഐക്യുഒഒ 7 ലെജന്റ് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം.

കിടിലൻ ഓഫർ, മോട്ടറോള റേസർ 4ജി, റേസർ 5ജി ഫോണുകൾക്ക് 35,000 രൂപ വരെ വിലക്കിഴിവ്കിടിലൻ ഓഫർ, മോട്ടറോള റേസർ 4ജി, റേസർ 5ജി ഫോണുകൾക്ക് 35,000 രൂപ വരെ വിലക്കിഴിവ്

ആമസോൺ കൂപ്പണുകൾ

എല്ലാ ഉപഭോക്താക്കൾക്കും ആമസോൺ കൂപ്പണുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയിൽ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് ഐക്യുഒഒ അറിയിച്ചു. വിൽപ്പന സമയത്ത് മൂന്ന് സ്മാർട്ട്‌ഫോണുകളിലും 2,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ടായിരിക്കും. ഈ ഡിവൈസുകൾ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളിലൂടെയും കമ്പനി വിൽപ്പന നടത്തുന്നുണ്ട്. മൂന്ന് ഡിവൈസുകളുടെയും ഇഎംഐ കാലയളവ് വ്യത്യസ്തമായിരിക്കും.

ഐക്യുഒഒ Z3

ഐക്യുഒഒ Z3 സ്മാർട്ട്ഫോണിന് ആറുമാസം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് എന്നിവയ്ക്ക് യഥാക്രമം 9 മാസവും 12 മാസവും ആയിരിക്കും ഇഎംഐ ഓപ്ഷൻ ലഭിക്കുന്നത്. സെയിൽ സമയത്തുള്ള ഓഫറിൽ ബാങ്ക് ഡീലുകളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ ഇത്തരം സെയിലുകളിൽ ബാങ്ക് ഓഫർ കൂടി നൽകാറുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പ്രത്യേക കിഴിവ് നൽകുന്നതാണ് ബാങ്ക് ഓഫറുകൾ.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

ഐക്യുഒഒ 7 ലെജന്റ്

ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് എന്നിവ ഇന്ത്യയിലെ ഐക്യുഒഒയുടെ പ്രധാന സീരീസിലുള്ള ഡിവൈസുകളാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുകളാണ് ഈ ഡിവൈസുകളിൽ ഉള്ളത്. ഐക്യുഒഒ 7 ലെഡന്റ് നിലവിലെ ഏറ്റവും കരുത്തുള്ള പ്രോസസസറായ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുമായിട്ടാണ് വരുന്നത്. 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 66W ഫ്ലാഷ് ചാർജ്, 48 മെഗാപിക്സൽ ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിലെ മറ്റ് സവിശേഷതകൾ.

ബി‌എം‌ഡബ്ല്യു

ഇന്ത്യയിൽ ബി‌എം‌ഡബ്ല്യു എം മോട്ടോർ‌സ്പോർട്ടുമായി സഹകരിച്ചാണ് ഐക്യുഒഒ 7 ലെജൻഡ് പുറത്തിറക്കിയത്. ഡിസൈനിന്റെ ഭാഗമായി കമ്പനിയുടെ ഐക്കണിക് ട്രൈകളർ ലോഗോയും ഫോണിൽ നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 768ജി 5ജി ചിപ്‌സെറ്റുമായിട്ടാണ് ഐക്യുഒഒയുടെ പോക്കറ്റ് ഫ്രണ്ട്‌ലി ഓഫറായ ഐക്യുഒഒ Z3 വരുന്നത്. 55W ഫ്ലാഷ് ചാർജ്, 120Hz ഡിസ്പ്ലേ, 64 മെഗാപിക്സൽ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, അഞ്ച്-ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്നിവയാണ് ഇതിലുള്ളത്.

ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ

ഐക്യുഒഒ Z3 സ്മാർട്ട്ഫോൺ

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഐക്യുഒഒ Z3 സ്മാർട്ട്ഫോൺ 19,990 രൂപ മുതലുള്ള വിലയ്ക്കാണ് ലഭ്യമാകുന്നത്. ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമുള്ള അടിസ്ഥാന വേരിയന്റിന് 31,990 രൂപയാണ് വില. ഐക്യുഒഒ 7 ലെജന്റിന്റെ സമാന മെമ്മറി കോൺഫിഗറേഷന് 39,990 രൂപയാണ് വില.

Best Mobiles in India

English summary
You can get huge discounts and offers on IQOO 7, IQOO 7 Legend and IQOO Z3 smartphones during IQOO Quest Day Sale until July 16th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X