എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രീയ സ്മാർട്ട്ഫോണുകളായ എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നിവ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ഷവോമി. എംഐ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിലൂടെയാണ് ഈ ഡിവൈസുകൾക്ക് ഓഫറുകൾ ലഭിക്കുന്നത്. ആമസോണിലാണ് ഈ സെയിൽ നടക്കുന്നത്. ഷവോമിയുടെ നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഈ സെയിലിലൂടെ ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ഈ സെയിൽ നാളെ വരെയാണ് നടക്കുന്നത്.

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ രണ്ട് സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും പ്രീമിയം എംഐ 11എക്സ് പ്രോ ആണ്. ഈ ഡിവൈസിന്റെ അടിസ്ഥാന വേരിയന്റിന് ലോഞ്ച് സമയത്ത് 39,999 രൂപയായിരുന്നു വില. ആമസോൺ ഇന്ത്യ എംഐ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ സമയത്ത് ഈ ഡിവൈസ് 34,999 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. എസ്‌ബി‌ഐ ബാങ്ക് കാർഡുകളിലും ഇഎംഐയിലുമുള്ള 3,000 രൂപ ബാങ്ക് ഓഫർ ഉൾപ്പെടെയാണ് ഈ കിഴിവ് ലഭിക്കുന്നത്.

നോക്കിയ 3310 ഫോൺ അപ്പാടെ വിഴുങ്ങി 33കാരൻ, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെനോക്കിയ 3310 ഫോൺ അപ്പാടെ വിഴുങ്ങി 33കാരൻ, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

എംഐ 11എക്സ്

എംഐ 11എക്സ് സ്മാർട്ട്ഫോണിനും ബാങ്ക് കിഴിവ് ലഭ്യമാണ്. ഈ ഡിവൈസ് ലോഞ്ച് ചെയ്തത് 29,999 രൂപ വിലയുമായിട്ടാണ്. എംഐ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ സമയത്ത് സ്മാർട്ട്ഫോൺ 25,999 രൂപയ്ക്ക് സ്വന്തമാക്കാം. എസ്ബിഐ ബാങ്ക് കാർഡുകളിലും ഇഎംഐയിലും ലഭിക്കുന്ന 2,000 രൂപയുടെ ക്യാഷ്ബാക്ക് ഉൾപ്പെടെയാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷം ധാരാളം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ള സ്മാർട്ട്ഫോണാണ് എംഐ 11എക്സ്.

ഡിസ്പ്ലെ

എംഐ 11എക്സ് സീരിസിലെ രണ്ട് സ്മാർട്ട്‌ഫോണുകളിലും 6.67 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. 1300 നിറ്റ്സ് ബ്രൈറ്റ്നസും 120Hz റിഫ്രെഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് എംഐ 11എക്സിലുള്ളത് ക്വാൽകോം സ്നാപ്ഡ്രാഗൺ 870എസ്ഒസി പ്രോസസറാണ്. രണ്ട് ഫോണുകളിലും 4,250 എംഎഎച്ച് ബാറ്ററികളാണ് ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വീണ്ടും റെഡ്മി ആധിപത്യംട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വീണ്ടും റെഡ്മി ആധിപത്യം

ക്യാമറ

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് പ്രോ മോഡലിലുള്ള ക്യാമറകൾ. എംഐ 11എക്സ് സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. മറ്റ് രണ്ട് സെൻസറുകളും പ്രോ മോഡിൽ ഉള്ളതിന് സമാനമാണ്. രണ്ട് സ്മാർട്ട്ഫോണുകളിലും 20 മെഗാപിക്സൽ സെൽഫി ക്യാമറകളാണ് ഉള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഈ സ്മാർട്ട്ഫോണുകളിൽ ഷവോമി നൽകിയിട്ടുണ്ട്.

എംഐ 11എക്സ് പ്രോ

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾക്ക് പുറമേ ഷവോമി എംഐ 10ഐ എന്ന സ്മാർട്ട്ഫോണും പുറത്തിറക്കിയിരുന്നു. 21,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ഈ ഡിവൈസ് ആമസോണിലെ എംഐ ഫ്ലാഗ്ഷിപ്പ് സെയിലിലൂടെ 1,500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ 20,500 രൂപയ്ക്ക് ലഭ്യമാണ്. എംഐ 10 സീരിസിലെ മറ്റ് ഡിവൈസുകളും എംഐയുടെ മറ്റ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളും ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും.

ചാർജിങ് ഇനി അതിവേഗം; 100W ഫാസ്റ്റ് ചാർജിങുമായി റെഡ്മി കെ50 സ്മാർട്ട്ഫോൺ വരുന്നുചാർജിങ് ഇനി അതിവേഗം; 100W ഫാസ്റ്റ് ചാർജിങുമായി റെഡ്മി കെ50 സ്മാർട്ട്ഫോൺ വരുന്നു

 എംഐ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ

സെപ്റ്റംബർ ആറിനാണ് ആമസോണിൽ എംഐ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ ആരംഭിച്ചത്. നാളെ (1സെപ്റ്റംബർ 10)ന് അവസാനിക്കാൻ പോകുന്ന ഈ സെയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരമാണ്. ഷവോിയുടെ എല്ലാ ജനപ്രീയ മോഡലുകളും ഈ സെയിലിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമി സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കുന്നു. ഇത്തരമൊരു സെയിലിലൂടെ കൂടുതൽ ഡിവൈസുകൾ വിറ്റഴിക്കുക എന്നത് കൂടി കമ്പനിയുടെ ലക്ഷ്യമാണ്.

Best Mobiles in India

English summary
Xiaomi is offering the opportunity to get the Mi 11X and Mi 11X Pro at huge discounts. Offers for these devices are available during Amazon Mi Flagship Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X