ആമസോണിലൂടെ എംഐ 11എക്സ്, റെഡ്മി നോട്ട് 10ടി എന്നിവ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം

|

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ഷവോമി. കമ്പനിക്ക് ഇന്ത്യയിൽ വലിയ യൂസർ ബേസ് ഉണ്ട്. ഷവോമിയുടെ എംഐ, റെഡ്മി സ്മാർട്ട്‌ഫോണുകൾ‌ മിതമായ നിരക്കിൽ ആകർഷകമായ സവിശേഷതകൾ നൽകുന്നവയാണ്. ഇന്ന് ആരംഭിച്ചിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ ഷവോമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകൾ ലഭിക്കും. ആമസോണിലൂടെ ലഭിക്കുന്ന ഓഫറുകളം ഈ ഡിവൈസിന്റെ സവിശേഷതകളും നോക്കാം.

 
ആമസോണിലൂടെ എംഐ 11എക്സ്, റെഡ്മി നോട്ട് 10ടി എന്നിവയ്ക്ക് ഓഫറുകൾ

എംഐ 11 സീരിസ് ഫോണുകൾക്ക് ഓഫറുകൾ

മുൻനിര സവിശേഷതകളുള്ള ഷവോമിയുടെ എംഐ 11 സീരീസ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ ഇപ്പോൾ എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. 27,999 രൂപയാണ് ഈ ഡിവൈസിന്റെ വില. എക്സ്ചേഞ്ചിന് 5,000 രൂപ അധിക കിഴിവും ലഭിക്കും. ഇത് കൂടാതെ ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ എംഐ 10ഐ 5ജി സ്മാർട്ട്‌ഫോൺ കുറഞ്ഞ നിരക്കിൽ സ്വന്താമാക്കാൻ സാധിക്കും.

റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിന് ഓഫറുകൾ

റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കും ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10ടി, റെഡ്മി നോട്ട് 10എസ് തുടങ്ങിയ ഡിവൈസുകൾക്കാണ് ഓഫറുകൾ ലഭിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത നോട്ട് നോട്ട് 10ടി സ്മാർട്ട്ഫോൺ അതിന്റെ ആദ്യ വിൽ‌പ്പന നടക്കുന്ന ഇന്ന് 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് യഥാർത്ഥ വിലയെക്കാൾ വളരെ കുറഞ്ഞ നിരക്കാണ്.

റെഡ്മി 9എ, റെഡ്മി 9, റെഡ്മി 9 പവർ സ്മാർട്ട്ഫോണുകൾക്ക് കിഴിവുകൾ

ബജറ്റ് സ്മാർട്ട്‌ഫോണുകളായ റെഡ്മി 9 സീരിസിലെ റെഡ്മി 9, റെഡ്മി 9എ, റെഡ്മി 9 പവർ എന്നിവയ്ക്ക് ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ വൻ വിലക്കിഴിവ് ലഭിക്കും. റെഡ്മി 9എ സ്മാർട്ട്ഫോണിന് ഈ സെയിലിലൂടെ വാങ്ങുമ്പോൾ 6,999 രൂപയാണ് വില വരുന്നത്. റെഡ്മി 9 പവർ സ്മാർട്ട്ഫോണിനും മികച്ച ഓഫറുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ നൽകുന്നുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസ് ഏറെ ജനപ്രീതി നേടിയ സ്മാർട്ട്ഫോണാണ്.

ആമസോൺ പ്രൈം ഡേ സെയിൽ 2021 ജൂലൈ 26ന് ആരംഭിച്ച് ജൂലൈ 27 വരെ തുടരും. ആപ്പിൾ, സാംസങ്, വൺപ്ലസ് തുടങ്ങി നിരവധി മുൻനിര ബ്രാൻഡുകളുൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട് ഓഫറുകൾ ഈ സെയിൽ നൽകുന്നുണ്ട്. ഏതെങ്കിലും പുതിയ സ്മാർട്ട്‌ഫോണോ ഗാഡ്‌ജെറ്റോ വാങ്ങൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം.

Most Read Articles
Best Mobiles in India

English summary
Xiaomi's Mi and Redmi smartphones offer attractive features at affordable prices. Amazon Prime Day Sale offers attractive offers for these devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X