എംഐ, സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുകൾ നൽകുന്ന പ്രത്യേക സെയിൽ ആരംഭിച്ചിരിക്കുകയാണ് വിജയ് സെയിൽസ്. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരമൊരു വിൽപ്പന നടത്തുന്നത്. എല്ലാ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകളും ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. നിങ്ങൾ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ നോക്കുകയാണെങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്.

വിജയ് സെയിൽസ് സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വിൽപ്പനയിലൂടെ ഷവോമി, വിവോ, ഓപ്പോ, സാംസങ്, റിയൽമി, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെല്ലാം നിങ്ങൾക്ക് കിഴിവുകളിൽ സ്വന്തമാക്കാം. ഈ സെയിലിലൂടെ ഓരോ ബ്രാന്റും നൽകുന്ന ഓഫറുകളും കിഴിവുകളും വിശദമായി നോക്കാം.

എംഐ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവ്
ഷവോമി എംഐ ഫോണുകൾക്ക് വിജയ് സെയിൽസ് ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. എംഐ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുള്ള നിരവധി സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ചുണ്ട്. ഷവോമി ആരാധകർക്ക് വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ വഴി എംഐ ഫോണുകൾ വലിയ കിഴിവിൽ സ്വന്തമാക്കാം.

വിവോ സ്മാർട്ട്ഫോണുകൾക്ക് കിഴിവ്
ഏറ്റവും സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ബ്രാന്റുകളിൽ ഒന്നാണ് വിവോ. വിവോയിൽ നിന്നുള്ള സ്റ്റൈലിഷ് സ്മാർട്ട്‌ഫോണുകൾ ഏറെ ജനപ്രീയമാണ്. ക്യാമറ ഫീച്ചറുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന വിവോ ഇന്ത്യൻ വിപണിയിൽ നിരവധി ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവോ വി സീരീസ്, വൈ സീരീസ് എന്നിവയിലെ ജനപ്രീയ സ്മാർട്ട്ഫോണുകൾക്കെല്ലാം വൻ വിലക്കുറവ് വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേയിലൂടെ ലഭിക്കും.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് കിഴിവ്
വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിലൂടെ ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആഖർഷകമായ ഡിസ്കൗണ്ടുകൾ ലഭിക്കും. സുഗമമായ സ്മാർട്ട്‌ഫോൺ അനുഭവം നൽകികൊണ്ട് ജനപ്രീതി നേടിയ ഒപ്പോയ്ക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ട്. നിങ്ങളും ഒരു പുതിയ ഓപ്പോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം പാഴാക്കരുത്.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് കിഴിവ്
സാംസങ് ഫോണുകളും വിജയ് സെയിൽസ് സ്വാതന്ത്ര്യദിന ഓഫറുകളിലൂടെ സ്വന്തമാക്കാൻ സാധിക്കു. സാംസങ് ഗാലക്സി എസ്21 സീരീസ് പോലുള്ള പ്രീമിയം സ്മാർട്ട്ഫോണുകളും സാംസങ് ഗാലക്സി എം51 പോലുള്ള മിഡ് റേഞ്ച് ഫോണുകളും വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം.

റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിഴിവുകൾ
വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേ ഓഫറുകളുടെ ഭാഗമായി റിയൽമി സ്മാർട്ട്ഫോണുകളും വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. പുതിയ റിയൽമി ഫോണുകളും പഴയ മോഡലുകളും കിഴിവിൽ സ്വന്തമാക്കാം. നാർസോ സീരിസ് അടക്കമുള്ളവയ്ക്ക് ഈ സെയിലിലൂടെ കിഴിവുകൾ ലഭിക്കും.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് കിഴിവ്
വൺപ്ലസ് 9 സീരീസ് പോലുള്ള മുൻനിര ഫോണുകളും വൺപ്ലസ് നോർഡ് സീരീസ് പോലുള്ള മിഡ് റേഞ്ച് ഡിവൈസുകളും കൊണ്ട് പ്രൊഡക്ട് ഓഫർ വിപുലീകരിച്ച കമ്പനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നേടുന്ന സ്വീകാര്യത വളരെ കൂടുതലാണ്. വിജയ് സെയിൽസ് സ്വാതന്ത്ര്യദിന ഓഫറുകളുടെ ഭാഗമായി വൺപ്ലസ് ഫോണുകൾക്ക് ഓഫറുകൾ ലഭിക്കും.

ബേസിക്ക് ഫോണുകൾക്ക് 26% വരെ കിഴിവ്
വില കൂടിയ സ്മാർട്ട്ഫോണുകളല്ല നിങ്ങൾക്ക് ആവശ്യമെങ്കിൽ ബേസിക്ക് ഫോണുകളോ ഫീച്ചർ ഫോണുകളോ വാങ്ങാവുന്നതാണ്. വിജയ് സെയിൽസ് ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിലൂടെ ബേസിക്, ഫീച്ചർ ഹാൻഡ്സെറ്റുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും.


Click it and Unblock the Notifications








