കിടിലൻ ഓഫർ, മോട്ടറോള റേസർ 4ജി, റേസർ 5ജി ഫോണുകൾക്ക് 35,000 രൂപ വരെ വിലക്കിഴിവ്

|

മോട്ടറോളയുടെ മടക്കാവുന്ന സ്മാർട്ട്‌ഫോണുകളാണ് മോട്ടോ റേസർ 4ജി, റേസർ 5ജി എന്നിവ. 4ജി മോഡൽ 2019ലാണ് വിപണിയിലെത്തിയത്. 5ജി കണക്റ്റിവിറ്റിയുള്ള മോഡൽ കഴിഞ്ഞ വർഷം വിപണിയിലെത്തി. ഏറെ ജനപ്രീതി നേടിയ ഈ പ്രീമിയം ഡിവൈസുകൾ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. കഴിഞ്ഞ മെയ് മാസത്തിൽ രണ്ട് ഡിവൈസുകളും വലിയ കിഴിവിൽ വിൽപ്പന നടത്തിയിരുന്നു. ഇപ്പോഴിതാ 35,000 രൂപ വരെ കിഴിവാണ് ഈ ഡിവൈസുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിലക്കിഴിവ് നിശ്ചിത കാലയളവിലേക്ക് മാത്രമേ ലഭിക്കുകയുള്ളു.

മോട്ടറോള റേസർ 5ജി

മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി റോമുള്ള ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. ഈ ഡിവൈസിന്റെ ഇപ്പോഴത്തെ വില 89,999 രൂപയാണ്. നേരത്തെ ഈ സ്മാർട്ട്ഫോണിന് 124,999 രൂപ വിലയുണ്ടായിരുന്നു. മോട്ടറോള റേസർ 2019 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി റോം മോഡലിന് 54,999 രൂപയാണ് ഇപ്പോഴത്തെ വില. 5ജി മോഡൽ പോളിഷ് ഗ്രാഫൈറ്റ് കളർ ഓപ്ഷനിലും 4ജി വേരിയൻറ് നോയർ ബ്ലാക്ക് കളർ ഓപ്ഷനിലും ലഭ്യമാണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

ഓഫർ

വലിയ ഓഫറുകളാണ് രണ്ട് ഡിവൈസുകൾക്കും മോട്ടറോള നൽകുന്നത് എങ്കിലും ഈ ഡിവൈസ് ഇപ്പോഴും പ്രീമിയം വില വിഭാഗത്തിൽ കന്നെയാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന നടക്കുന്നത്. ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം അധിക കിഴിവും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കാണ് കമ്പനി നൽകുന്നത്.

റേസർ 4ജി, റേസർ 5ജി

റേസർ 4ജി, റേസർ 5ജി എന്നിവ 6.2 ഇഞ്ച് പ്ലാസ്റ്റിക് പ്രൈമറി ഒലെഡ് ഡിസ്പ്ലേയിട്ടാണ് വരുന്നത്. സെക്കൻഡറി ഡിസ്പ്ലേ 2.7 ഇഞ്ച് ആണ്. 8 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള 5ജി മോഡലിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി എസ്ഒസിയാണ്. മോട്ടറോള റേസർ 4ജി മോഡലിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 710 എസ്ഒസിയാണ്.

പുതിയ മൊബൈൽ വാങ്ങുന്നവർ ശ്രദ്ധിക്കുക, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഫോണുകൾ ഇവയാണ്പുതിയ മൊബൈൽ വാങ്ങുന്നവർ ശ്രദ്ധിക്കുക, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഫോണുകൾ ഇവയാണ്

4ജി

4ജി മോഡലിനെ അപേക്ഷിച്ച് മികച്ച ക്യാമറയും 5ജി വേരിയന്റിൽ കമ്പനി നൽകിയിട്ടുണ്ട്. മോട്ടറോള റേസർ 5ജിയിൽ 48 എംപി പിൻ ക്യാമറയും ഒഐഎസ് സപ്പോർട്ടുള്ള 20 എംപി ക്യാമറ ഫ്രണ്ട് ഫേസിംഗ് സെൻസറുമാണ് ഉള്ളത്. 4ജി ഫോണിന്റെ ക്യാമറ ഇത് വച്ച് താരതമ്യം ചെയ്താൽ വളരെ ചെറുതാണ്. 16 എംപി പിൻ ക്യാമറയും 5 എംപി സെൽഫി സെൻസറുമാണ് 2019ൽ പുറത്തിറങ്ങിയ 4ജി മോഡലിൽ മോട്ടറോള നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി

5ജി കണക്റ്റിവിറ്റി, ശക്തമായ ചിപ്‌സെറ്റ്, ക്യാമറ സവിശേഷതകൾ എന്നിവയാണ് മോട്ടോ റേസർ 5ജിയെ ആകർഷകമായ ഫോൾഡ് ഫോണാക്കി മാറ്റുന്നത്. എന്നാൽ ഇത്രയും തുക ചിലവഴിക്കാൻ താല്പര്യം ഇല്ലാത്ത ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് മോട്ടോ റേസർ 4ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്.

ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ

Best Mobiles in India

English summary
Motorola's foldable smartphones are the Moto Razr 4G and Razor 5G. These smartphones are now available at huge discounts. Devices get a discount of up to Rs 35,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X