Home
Mobile

പോക്കോ സ്മാർട്ട്ഫോണുകൾ വമ്പിച്ച കിഴിവിൽ വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

ഷവോമിയുടെ സബ് ബ്രാന്റ് ആയി ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ ആദ്യത്തെ കുറച്ച് ഫോണുകളിലൂടെ തന്നെ ഏറെ ജനപ്രീതി നേടി. പിന്നീട് സ്വതന്ത്ര ബ്രാന്റായ ശേഷവും പുറത്തിറക്കിയ ഫോണുകളെല്ലാം വിപണിയിൽ വിജയിപ്പിച്ചെടുക്കാൻ പോക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യം കൂടിയാണ് പോക്കോ. പോക്കോ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ചൊരു അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ മൊബൈൽ ബോണാൻസ സെയിൽ നടന്ന് വരികയാണ്. എല്ലാ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾക്കും ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. പോക്കോ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ കിഴിവുകളാണ് ഈ സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. എല്ലാ ജനപ്രിയ പോക്കോ സ്മാർട്ട്ഫോൺ മോഡലുകൾക്കും ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

പോക്കോ സ്മാർട്ട്ഫോണുകൾ

പോക്കോയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ വേണമെന്നുള്ള ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നവയാണ്. ഈ ഫോണുകൾ ആകർഷകമായ പെർഫോമൻസും മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളും ന്യായമായ വിലയിൽ ലഭ്യമാക്കുന്നു. നിങ്ങൾക്ക് വില കുറഞ്ഞ മികച്ചൊരു സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ പോക്കോയുടെ ഡിവൈസുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ കൂടി ചേരുന്നതോടെ ആകർഷകമായ വിലക്കിഴിവുകൾ തന്നെ നിങ്ങൾക്ക് ലഭിക്കും.

ഫ്ലിപ്പ്കാർട്ട്

പുതിയ പോക്കോ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഇവ വാങ്ങാവുന്നതാണ്. ഈ സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്ന വിലക്കിഴിവിനൊപ്പം ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെയും നിങ്ങൾക്ക് ഈ ഡിവൈസുകൾ സ്വന്തമാക്കം. പോക്കോ സി31, പോക്കോ എക്സ്3 പ്രോ, പോക്കോ സി3, പോക്കോ എം3 പ്രോ 5ജി, പോക്കോ എം3 എന്നീ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

പോക്കോ സി31 (റോയൽ ബ്ലൂ, 32 ജിബി റോം, 3 ജിബി റാം)

പോക്കോ സി31 (റോയൽ ബ്ലൂ, 32 ജിബി റോം, 3 ജിബി റാം)

ഓഫർ വില: 8,499 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിലൂടെ പോക്കോ സി31 (റോയൽ ബ്ലൂ, 32 ജിബി റോം, 3 ജിബി റാം) സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിലിലൂടെ 8,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് 2500 രൂപയോളം കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

പോക്കോ എക്സ്3 പ്രോ (സ്റ്റീൽ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)

പോക്കോ എക്സ്3 പ്രോ (സ്റ്റീൽ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 18,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എക്സ്3 പ്രോ (സ്റ്റീൽ ബ്ലൂ, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. 5000 രൂപയോളം കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നത്. ഇത് മികച്ചൊരു ഡീലാണ്.

പോക്കോ സി3 (മാറ്റ് ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം)

പോക്കോ സി3 (മാറ്റ് ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 8,499 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ സി3 (മാറ്റ് ബ്ലാക്ക്, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 8,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 2500 രൂപ കിഴിവാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

പോക്കോ എം3 പ്രോ 5ജി (കൂൾ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

പോക്കോ എം3 പ്രോ 5ജി (കൂൾ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 14,499 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 9%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എം3 പ്രോ 5ജി (കൂൾ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. 1500 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് നൽകുന്നത്. പോക്കോയുടെ മികച്ച 5ജി സ്മാർട്ട്ഫോണാണ് ഇത്.

പോക്കോ എം3 (കൂൾ ബ്ലൂ, 64 ജിബി റോം, 6 ജിബി റാം)

പോക്കോ എം3 (കൂൾ ബ്ലൂ, 64 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 11,499 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 11%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് പോക്കോ എം3 (കൂൾ ബ്ലൂ, 64 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. 1500 രൂപയാണ് ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്ന കിഴിവ്.

Best Mobiles in India

English summary
Poco smartphones can get attractive discounts through the Flipkart Mobile Bonanza Sale 2021. All Poco popular phones will get offers during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X