പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ
ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് മാത്രമായി പേടിഎം മാൾ മറ്റൊരു വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ആകർഷകമായ കിഴിവുകളിൽ പേടിഎം മാളിൽ നിന്നും നിങ്ങൾക്ക് പ്രീമിയം ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. 38 ശതമാനം വരെ വിലക്കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 21 അൾട്ര ഇപ്പോൾ 18 ശതമാനം കിഴിവോടെ ലഭ്യമാണ്. വൺപ്ലസ് 7 പ്രോ 6 ജിബി മോഡൽ 44,999 രൂപയ്ക്ക് ലഭിക്കും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 48,999 രൂപയാണ്. ഐഫോണുകൾക്ക് മികച്ച വിലക്കിഴിവ് ലഭിക്കും. പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സെയിലിലൂടെ ലഭിക്കുന്ന മികച്ച ഡിവൈസുകളും അവയുടെ ഓഫറുകളും പരിശോധിക്കാം.

സാംസങ് ഗാലക്‌സി എസ്21 അൾട്ര
ഓഫർ വില: 1,05,999 രൂപ
യഥാർത്ഥ വില: 1,28,999 രൂപ
കിഴിവ്: 18%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാകും. 1,28,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 1,05,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര
ഓഫർ വില: 1,02,999 രൂപ
യഥാർത്ഥ വില: 1,16,000 രൂപ
വിലക്കിഴിവ്: 11%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിലിലൂടെ സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര 11% കിഴിവിൽ ലഭ്യമാണ്. 1,16,000 രൂപ വിലയുള്ള ഈ ഡിവൈസ് 1,02,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 10ടി 8 ജിബി+ 128 ജിബി
ഓഫർ വില: 34,998 രൂപ
യഥാർത്ഥ വില: 42,999 രൂപ
കിഴിവ്: 19%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിലിലൂടെ എംഐ 10ടി സ്മാർട്ട്ഫോൺ 19% കിഴിവിൽ സ്വന്തമാക്കാം. 42,999 രൂപ വിലയുള്ള ഈ ഡിവൈസ് 34,998 രൂപയ്ക്കാണ് സെയിലിലൂടെ ലഭിക്കുന്നത്.

എംഐ 10ടി പ്രോ 8 ജിബി + 128 ജിബി
ഓഫർ വില: 37,999 രൂപ
യഥാർത്ഥ വില: 47,999 രൂപ
കിഴിവ്: 21%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് എംഐ 10ടി പ്രോ സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാകും. 47,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 37,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ്20എഫ്ഇ
ഓഫർ വില: 40,999 രൂപ
യഥാർത്ഥ വില: 65,999 രൂപ
കിഴിവ്: 38%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിലിലൂടെ സാംസങ് ഗാലക്‌സി എസ്20എഫ്ഇ സ്മാർട്ട്ഫോൺ 38% കിഴിവിൽ സ്വന്തമാക്കാം. 65,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന 40,999 രൂപയ്ക്ക് ലഭിക്കും. 25,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്10 ലൈറ്റ് 8 ജിബി + 128 ജിബി
ഓഫർ വില: 35,999 രൂപ
യഥാർത്ഥ വില: 43,990 രൂപ
കിഴിവ്: 18%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് 18% കിഴിവിൽ ലഭ്യമാകും. 43,990 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 35,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 11
ഓഫർ വില: 58,895 രൂപ
യഥാർത്ഥ വില: 59,900 രൂപ
കിഴിവ്: 2%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 11 2% കിഴിവിൽ ലഭ്യമാകും. 59,900 രൂപ വിലയുള്ള ഈ ഡിവൈസ് 58,895 രൂപയ്ക്കാണ് ലഭിക്കുന്നത്.

വൺപ്ലസ് 7 പ്രോ 6 ജിബി + 128 ജിബി
ഓഫർ വില: 44,999 രൂപ
യഥാർത്ഥ വില: 48,999 രൂപ
കിഴിവ്: 8%
പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് സെയിൽ സമയത്ത് വൺപ്ലസ് 7 പ്രോ സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാകും. നിങ്ങൾക്ക് 48,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 44,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications