സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ മൊബൈൽ സേവിംഗ്സ് ഡേ സെയിൽ

|

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ മൊബൈൽ സേവിംഗ്സ് ഡേ സെയിൽ ആരംഭിച്ചു, ഓഗസ്റ്റ് 19 വരെ നടക്കുന്ന ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. 12 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് തുടങ്ങിയ ഡീലുകളും ഈ സെയിലിലൂടെ ലഭിക്കും. ഈ സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഇൻഡസ്ഇൻഡ് ബാങ്ക്, സിറ്റി ബാങ്കും എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇഎംഐ പേയ്‌മെന്റുകൾ എന്നിവ ഉപയോഗിച്ചാൽ 1,250 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

 

ആമസോൺ പ്രൈം

ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 'അഡ്വാന്റേജ് ജസ്റ്റ് ഫോർ പ്രൈം' പ്ലാനിന് കീഴിൽ ആറ് മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ് ആനുകൂല്യങ്ങളും എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കുറഞ്ഞ മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെയും ഡിവൈസുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ ലഭ്യമാകും. ഓരോ പ്രൊഡക്ടുകൾക്കും വ്യത്യസ്തമായ ഡീലുകളാണ് കമ്പനി നൽകുന്നത്.

ആമസോൺ മൊബൈൽ സേവിങ്സ് ഡേ

ആമസോൺ മൊബൈൽ സേവിങ്സ് ഡേ സെയിലിലൂടെ വൺപ്ലസ്, ഷവോമി, സാംസങ്, ഐക്യുഒഒ, റിയൽമി എന്നിവയുടെ സ്മാർട്ട്‌ഫോണുകൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഏറ്റവും പുതിയ വൺപ്ലസ് 9ആർ, വൺപ്ലസ് നോർഡ് 2, വൺപ്ലസ് നോർഡ് സിഇ, റെഡ്മി നോട്ട് 10 സീരീസ്, റെഡ്മി 9 സീരീസ്, എംഐ 11എക്സ് സീരീസ്, സാംസങ് ഗാലക്സി എം21 2021 എഡിഷൻ, സാംസങ് ഗാലക്സി എം32, സാംസങ് ഗാലക്സി എം31, റിയൽമി എക്സ്7, ഐക്യുഒഒ 7 സീരീസ്, ഐക്യുഒഒ Z3 എന്നിവയ്ക്കെല്ലാം ബാങ്ക് ഓഫറുകൾ ലഭിക്കും.

വൺപ്ലസ് 9
 

വൺപ്ലസ് 9 സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 45,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് 4,000 രൂപയോളം കിഴിവാണ് ആമസോൺ നൽകുന്നത്. ഈ കിഴിവ് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഉപയോഗിക്കേണ്ട കൂപ്പണായിട്ടാണ് ലഭിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്ന് 12 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ബാങ്ക് ഓഫറുകളും ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും. ഈ ഓഫറുകൾ 3,000 രപ വരെ അധിക കിഴിവും നൽകുന്നു.

എംഐ 11എക്സ്

എംഐ 11എക്സ് സ്മാർട്ട്ഫോൺ ആമസോൺ മൊബൈൽ സേവിങ്സ് ഡേ സെയിലിലൂടെ 5,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. റെഡ്മി നോട്ട് 10 സീരീസ് ആകർഷകമായ ബാങ്ക് ഓഫറുകളുമായിട്ടാണ് വരുന്നത്. ഷവോമി സ്മാർട്ട്ഫോണുകൾക്ക് 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ടായിരിക്കും. ഓപ്പോ എഫ്17 16,990 രൂപ വിലയുമായിട്ടാണ് വരുന്നത്. കൂപ്പൺ വഴി 2,000 കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ, സാംസങ് ഗാലക്‌സി എം31, സാംസങ് ഗാലക്‌സി എം32 എന്നിവ വാങ്ങുന്നവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും.

സാംസങ് എം സീരിസ്

സാംസങ് എം സീരിസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന പ്രൈം ഉപഭോക്താക്കൾക്ക് ഒൻപത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആറ് മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും. റിയൽ‌മി എക്സ്7, ഐക്യുഒഒ 7, ഐഫോൺ എക്സ്ആർ എന്നിവയ്ക്ക് ബാങ്ക് ഓഫറുകൾ വഴി 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. മൊബൈൽ ആക്‌സസറികൾ 69 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. പവർ ബാങ്കുകൾ ആമസോൺ സെയിലിലൂടെ 399 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്.

Best Mobiles in India

English summary
Amazon has launched the Mobile Savings Day Sale, which runs until August 19 and offers discounts of up to 40% on smartphones and accessories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X