സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

|

മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ നാളെ മുതൽ ഇലക്ട്രോണിക്സ് സെയിൽ ആരംഭിക്കുകയാണ്. ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളാണ് ലഭ്യമാകുന്നത്. പോക്കോ എക്സ്3, റെഡ്മി 9 പ്രൈം, സാംസങ് ഗാലക്സി എസ്20 എഫ്ഇ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ടുകൾക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ, എക്സ്ചേഞ്ച് വാല്യു ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ മാർച്ച് 20ന് അവസാനിക്കും. വിവിധ വില വിഭാഗങ്ങളിളായി നിരവധി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകൾ ലഭിക്കും. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു അവസരമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവാണ് ലഭ്യമാകുന്നത്. ഈ സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഇനി കളി മാറും, ഗെയിമിങ് സ്മാർട്ട്ഫോണായ അസൂസ് റോഗ് ഫോൺ 5 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: ഇനി കളി മാറും, ഗെയിമിങ് സ്മാർട്ട്ഫോണായ അസൂസ് റോഗ് ഫോൺ 5 ഇന്ത്യൻ വിപണിയിലെത്തി

ഐഫോൺ 11

ഐഫോൺ 11

ഐഫോൺ 11 ലിസ്റ്റുചെയ്ത വിലയേക്കാൾ ഏകദേശം 8,000 രൂപ കിഴിവോടെ സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്പകാർട്ട് നൽകുന്നു. ഐഫോൺ 11 ആപ്പിൾ സ്റ്റോറിൽ 54,900 രൂപയ്ക്കാണ് വിൽകുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ട് ഐഫോൺ 11 64 ജിബി മോഡൽ 46,999 രൂപയ്ക്ക് വിൽക്കും. ഇതിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൌണ്ട് ഓഫറും ലഭിക്കും. 2019 ൽ പുറത്തിറങ്ങിയ ഐഫോൺ 11 ഇപ്പോഴും വിപണിയിലെ ജനപ്രീയ ഐഫോണുകളിൽ ഒന്നാണ്.

പോക്കോ എക്സ്3
 

പോക്കോ എക്സ്3

120Hz ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറുമുള്ള മികച്ച സ്മാർട്ട്ഫോണാണ് പോക്കോ എക്സ്3. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് ഡേയ്സ് സെയിലിലൂടെ 14,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില 19,999 രൂപയാണ്. ഈ ഡിവൈസിന് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫറും ലഭ്യമാണ്.

കൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എം12 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എം12 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് ഡേയ്സ് സെയിലിലൂടെ റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ 9,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. ഡിവൈസിന് 2,500 രൂപ വിലക്കിഴിവും ലഭിക്കും. റെഡ്മി 9 പ്രൈം ബജറ്റ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളഇൽ ഒന്നാണ്.

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ

മിഡ് എൻഡ് വിപണിയിലെ ടോപ്പ് റേറ്റഡ് ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇ. കുറഞ്ഞ വിലയ്ക്ക് ഫോൺ ചില മികച്ച സവിശേഷതകൾ നൽകുന്നു. ഫ്ലിപ്പ്കാർട്ട് ഗാലക്സി എസ്20 എഫ്ഇ 44,999 രൂപയ്ക്കാണ് വിൽകുന്നത്. ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 65,999 രൂപയ്ക്കാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ 7,000 രൂപ അധിക കിഴിവും ഈ ഡിവൈസിന് ലഭിക്കും.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഐക്യൂഒഒ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നുകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഐക്യൂഒഒ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു

നോക്കിയ 5.4

നോക്കിയ 5.4

10,999 രൂപയ്ക്ക് നോക്കിയ 5.4 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത് 16,799 രൂപയ്ക്കാണ്. ഇത് കണക്കിലെടുക്കുമ്പോൾ വലിയ വിലക്കിഴിവാണ് ലഭിക്കുന്നത്. എക്സ്ചേഞ്ചിൽ 3,000 രൂപ കിഴിവും ലഭിക്കും. സ്റ്റോക്ക് ആൻഡ്രോയിഡുമായി വരുന്ന മികച്ച സ്മാർട്ട്ഫോണാണ് നോക്കിയ 5.4.

Best Mobiles in India

English summary
Flipkart Electronics sale starts tomorrow. With this sale, you can get huge discounts on smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X