Home
Mobile

സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ ആരംഭിച്ചു. സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ പ്രത്യേക കിഴിവുകളും കമ്പനി നൽകുന്നു. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ഈ സെയിലിലൂടെ ലഭിക്കം. ഇന്നലെയാണ് സെയിൽ ആരംഭിച്ചത്. ജൂൺ 24ന് സെയിൽ അവസാനിക്കും.

ആപ്പിൾ ഐഫോണുകൾ

ആപ്പിൾ ഐഫോണുകൾ, എംഐ 10ടി, പോക്കോ എക്സ് 3 പ്രോ, റിയൽമി നാർസോ 30 പ്രോ എന്നിങ്ങനെയുള്ള ഡിവൈസുകൾക്ക് സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കും. ഈ ഡിവൈസുകൾ കൂടാതെ 20ൽ അധികം ബ്രാന്റുകളുടെ ഡിവൈസുകളും വിൽപ്പനയിലൂടെ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചു. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന ഡിവൈസുകൾ പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11

നിരവധി ആപ്പിൾ ഐഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്നുണ്ട്. ഐഫോൺ 11 (64 ജിബി) മോഡൽ ഇപ്പോൾ 49,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിലെ ആപ്പിൾ ഔദ്യോഗിക സ്റ്റോറിൽ 54,900 രൂപയാണ് വിലയുള്ളത്. 5000 രൂപയോളം ലാഭമാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് വാങ്ങുന്നതിലൂടെ ലഭിക്കുന്നത്.

ഐഫോൺ 12

ഐഫോൺ 12

ഏറ്റവും പുതിയ ഐഫോൺ സീരിസിലെ ഐഫോൺ 12നും ആകർഷകമായ വിലക്കിഴിവ് തന്നെ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് 71,900 രൂപയാണ് വില വരുന്നത്. ഇന്ത്യയിലെ ആപ്പിൾ ഔദ്യോഗിക സ്റ്റോറിൽ ഈ ഡിവൈസിന് 79,900 രൂപയാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ 8000 രൂപ വരെ ലാഭിക്കാൻ സാധിക്കും.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

20,000 രൂപ വില വിഭാഗത്തിൽ വരുന്നതും മികച്ച സവിശേഷതകൾ ഉള്ളതുമായ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ്, പോക്കോ എക്സ്3 പ്രോ. ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ഈ ഡിവൈസിന്റെ 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ് സെയിലിലൂടെ 16,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 18,999 രൂപയാണ്. 2,000 രൂപയുടെ കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

പോക്കോ എം3

പോക്കോ എം3

പോക്കോ എം3 പോക്കോയുടെ ഇന്ത്യയിലെ ബജറ്റ് സെഗ്മെന്റിലെ തുറുപ്പ് ചീട്ടാണ്. ഏറെ ജനപ്രീതി നേടിയ ഈ ഡിവൈസിന് സാധാരണ നിലയിൽ 12,500 രൂപയാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് ഈ ഡിവൈസ് നിങ്ങൾക്ക് 10,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റിയൽ‌മി നാർ‌സോ 30എ

റിയൽ‌മി നാർ‌സോ 30എ

3 ജിബി റാമുള്ള റിയൽമി നാർസോ 30എ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റ് ഇന്ത്യയിൽ 10,000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഫ്ലിപ്പ്കാർട്ട് ബോണാൻസ സെയിൽ സമയത്ത് റിയൽ‌മിയുടെ ഈ ബജറ്റ് സ്മാർട്ട്‌ഫോൺ 8,249 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ

കുറഞ്ഞ വിലയും മികച്ച സവിശേഷതകളും കൊണ്ട് ജനപ്രീതി നേടിയ ഐഫോൺ എക്സ്ആർ സാധാരണ നിലയിൽ വിൽപ്പന നടത്തുന്നത് 47,900 രൂപയ്ക്കാണ്. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ് സെയിൽ സമയത്ത് ഈ ഡിവൈസ് നിങ്ങൾക്ക് 41,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഡിവൈസുകളെല്ലാം ആകർഷകമായ സവിശേഷതകളുമായി വരുന്നവയാണ്. മറ്റ് ബ്രാന്റുകളെ അപേക്ഷിച്ച് ഇൻഫിനിക്സ് ഡിവൈസുകൾക്ക് വിലയും കുറവാണ്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 500 രൂപ കിഴിവിൽ 9,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ഐഫോൺ എസ്ഇ

ഐഫോൺ എസ്ഇ

ഈ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി ഐഫോൺ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ സമയത്ത് 31,999 രൂപയ്ക്ക് ലഭ്യമാണ്. ആപ്പിൾ സ്റ്റോറിൽ ഈ ഡിവൈസിന്റെ വില 39,900 രൂപയാണ്.

Best Mobiles in India

English summary
Flipkart, one of the most popular e-commerce platforms in India started mobile bonanza sale. The sale comes with huge discounts on smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X