Home
Mobile

പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി പോക്കോ വാർഷിക വിൽപ്പന

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വൻ വിജയ നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോക്കോ. 2020-ൽ വളരെ കുറച്ച് ഡിവൈസുകൾ കൊണ്ട് തന്നെ വിപണിയിൽ വലിയ നേട്ടമുണ്ടാക്കാൻ പോക്കോയ്ക്ക് സാധിച്ചു. ഈ വർഷവും മികച്ച തുടക്കമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി പ്രത്യേക വാർഷിക സെയിൽ നടത്തുകയാണ്. പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളാണ് ഈ സെയിലിലൂടെ നൽകുന്നത്. സെയിലിലൂടെ എല്ലാ പോക്കോ സ്മാർട്ട്ഫോണുകൾക്ക് കിഴിവുകൾ ലഭിക്കും.

പോക്കോ

പോക്കോ സ്വതന്ത്ര ബ്രാന്റ് ആയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക വാർഷിക സെയിൽ നടത്തുന്നത്. ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് വാർഷികത്തിന്റെ ഭാഗമായി ലഭിക്കുന്നത്. കമ്പനിയുടെ ഇ-കൊമേഴ്‌സ് പാർട്ട്ണറായ ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ചാണ് ഈ സെയിൽ നടത്തുന്നത്. പോക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇ-കൊമേഴ്സ് സേവനങ്ങൾ ഇല്ല എന്നതിനാലാണ് ഫ്ലിപ്പ്കാർട്ടിൽ സെയിൽ നടത്തുന്നത്.

പോക്കോ സ്മാർട്ട്‌ഫോണുകൾ

ഇന്ന് (ഫെബ്രുവരി 4) മുതൽ ആരംഭിച്ച പോക്കോ വാർഷിക സെയിൽ മൂന്ന് ദിവസത്തേക്കാണ് നടക്കുന്നത്. ഈ സെയിലിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പോക്കോ സ്മാർട്ട്‌ഫോണുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഒരു ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നടന്ന പോക്കോ എക്സ് 3 പോലുള്ള ഡിവൈസുകളും ഈ സെയിലിലൂടെ ലഭ്യമാകും. പ്രീപെയ്ഡ് ഇടപാടിലൂടെ ഡിവൈസുകൾ സ്വന്തമാക്കുന്നവർക്ക് 500 രൂപ അധിക കിഴിവും ലഭിക്കും. 2,000 രൂപ വരെ വിലക്കിഴിവ് എല്ലാ ഡിവൈസുകൾക്കും നൽകുന്നുണ്ട്.

എം2 പ്രോ

പോക്കോ എം2, എം2 പ്രോ തുടങ്ങിയ ഡിവൈസുകളും ഡിസ്കൗണ്ടോടെ സ്വന്തമാക്കാൻ സാധിക്കുമെന്ന് പോക്കോ അറിയിച്ചു. എം2 പ്രോ സ്മാർട്ട്ഫോണിന് 1,000 രൂപ കിഴിവാണ് പോക്കോ നൽകുന്നത്. പോക്കോ എം2 സ്മാർട്ട്ഫോൺ വാങ്ങാനായി പ്രീപെയ്ഡ് ഇടപാടുകൾ നടത്തുന്നവർക്ക് 500 രൂപ വരെ കിഴിവ് ലഭിക്കും. പോക്കോ സി3 സ്മാർട്ട്ഫോണും ഈ സെയിലിലൂടെ 7,999 രൂപ എന്ന ഡിസ്കൌണ്ട് വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

പോക്കോ

ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് പോക്കോ എം3. ആഗോള വേരിയന്റിനെ അപേക്ഷിച്ച് വലിയ ബാറ്ററിയും എൻ‌എഫ്‌സിയും ഇല്ലാതെ ഇന്ത്യയിലെത്തിയ പോക്കോ എക്സ്3 മികച്ച ഓഫറിലൂടെ സ്വന്തമാക്കാൻ സാധിക്കും. 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഫുൾ എച്ച്ഡി + റെസല്യൂഷൻ,120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 എംഎസ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഇത് ഐ‌പി‌എസ് എൽ‌സി‌ഡി പാനലാണ്.

പോക്കോ എം3

ക്വാൾകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റുമായിട്ടാണ് പോക്കോ എം3 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സ്‌നാപ്ഡ്രാഗൺ 730 ജിയേക്കാൾ മികച്ച ചിപ്പ്സെറ്റാണ് ഇത്. ഈ ചിപ്പ് ഉപയോഗിക്കുന്ന ആദ്യ ഫോൺ കൂടിയാണ് പോക്കോ എം3 . ഈ വില വിഭാഗത്തിലെ മികച്ച ഡിവൈസാണ് ഇത്. എല്ലാ വില വിഭാഗങ്ങളിലും പോക്കോയ്ക്ക് മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ആകർഷകമായ സവിശേഷതകളുള്ള ഡിവൈസുകൾ എല്ലാ വിഭാഗത്തിൽ നിന്നും വിലക്കിഴിവിൽ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് പോക്കോ നൽകുന്നത്.

Best Mobiles in India

English summary
Poco's special annual sale has begun. This sale offers great deals on Poco smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X