മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ആകർഷകമായ വിലക്കിഴിവുകൾ

|

ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ മോട്ടറോള സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഒക്ടോബർ 7ന് ആരംഭിക്കുന്ന ഉത്സവ സീസൺ സെയിൽ ഒക്ടോബർ 12 വരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്കും മറ്റ് പ്രൊഡക്ടുകൾക്കും ലഭിക്കുന്ന ഓഫറുകൾ ഇതുവരെ പൂർണമായും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീസറിലൂടെ ചില സ്മാർട്ട്ഫോണുകളുടെ ഓഫറുകൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. എന്തായാലും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2021

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2021

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ പുതിയ പ്രൊഡക്ടുകൾ, റഷ് ഹവേഴ്സ്, ഫ്ലാഷ് സെയിൽ ഡീലുകൾ, മികച്ച ഓഫറുകൾ എന്നിവയെല്ലാം നൽകുന്നുണ്ട്. ഓരോ പർച്ചേസിനും ഉപയോക്താക്കൾക്ക് സൂപ്പർ കോയിൻസ് ലഭിക്കും. ഇതിനുപുറമെ ഉപയോക്താക്കൾ ഗെയിമുകൾ കളിക്കുകയും അതിലൂടെ ചില റിവാർഡുകൾ നേടാനും സാധിക്കും. സെയിൽ ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഓഫറുകൾ സംബന്ധിച്ച നിരവധി വിശദാംശങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടില്ല.

ഫ്ലിപ്പ്കാർട്ട്

ബാങ്കുകളുമായി സഹകരിച്ചുകൊണ്ടും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ പ്രത്യേക ഓഫറുകൾ ലഭ്യമാക്കുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന കിഴിവ് അധികം വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പർച്ചേസുകളിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. വാലറ്റ്, യുപിഐ പേയ്‌മെന്റുകൾ എന്നിവ ഉപയോഗിക്കുമ്പോൾ പേടിഎം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നു.

മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്
 

മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും ഒക്ടോബർ 1ന് മോട്ടറോള പുറത്ത് വിടും. മോട്ടറോള സ്മാർട്ട്‌ഫോണുകൾക്ക് ലാഭകരമായ കിഴിവുകൾ സെയിലിലൂടെ ലഭിക്കും. മോട്ടോ ജി60 സ്മാർട്ട്ഫോൺ ആകർഷകമായ വിലക്കിഴിവിലാണ് ഈ സെയിലിലൂടെ വിൽപ്പന നടത്താൻ പോകുന്നത്. 108 എംപി ക്യാമറയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള ഈ മികച്ച സ്മാർട്ട്ഫോണിന്റെ വില 21,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. 6,000 രൂപയുടെ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്.

മോട്ടോ എഡ്ജ് 20 ഫ്യൂഷൻ 5ജി

108 എംപി പ്രൈമറി ക്യാമറ സെൻസറോടുകൂടിയ ക്വാഡ് ക്യാമറ മൊഡ്യൂളും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയും ഉൾക്കൊള്ളുന്ന മോട്ടോ എഡ്ജ് 20 ഫ്യൂഷൻ 5ജി സ്മാർട്ട്ഫോണിന് 24,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 19,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. മുകളിൽ സൂചിപ്പിച്ച മറ്റ് ബാങ്ക് ആനുകൂല്യങ്ങളും ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

മോട്ടോ ജി40 ഫ്യൂഷൻ

വില കുറഞ്ഞ മോട്ടോറോള സ്മാർട്ട്‌ഫോണുകളിലൊന്നായ മോട്ടോ ജി40 ഫ്യൂഷനിൽ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസ്സറും 120 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഉള്ളത്.16,999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാം. മോട്ടോ എഡ്ജ് 20 5ജി സ്മാർട്ട്ഫോണിന് 34,999 രൂപയാണ് യഥാർത്ഥ വില. ഈ സ്മാർട്ട്ഫോണിൽ 144Hz സമോലെഡ് ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ 778 ജി പ്രൊസസറും ഉണ്ട്. ബില്യൺ ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 29,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ടാബ് 8 ലോഞ്ച്

മോട്ടറോള ടാബ് 8 ലോഞ്ച്

മോട്ടറോള ഒരു പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് എന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന രീതിയിൽ ആയിരിക്കും മോട്ടോ ടാബ് 8 ലോഞ്ച് ചെയ്യുക എന്നാണ് പുതിയ സൂചനകൾ. മോട്ടോറോള ലോഞ്ച് ഇവന്റ് ഒക്ടോബർ 1ന് നടക്കും, ഈ ഡിവൈസിന്റെ സവിശേഷതകളും വിൽപ്പന തിയ്യതിയും ലോഞ്ച് ഇവന്റിൽ വച്ച് പ്രഖ്യാപിക്കും.

Best Mobiles in India

English summary
You can get Motorola smartphones at attractive offers during Flipkart Big Billion Days Sale. The festive season sale, which starts on October 7, runs until October 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X