ഓപ്പോ എ33 വെറും 3,597 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിൽ
ഒക്ടോബർ 29 മുതൽ നടക്കുന്ന ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലൂടെ സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. ഈ സെയിലിന്റെ ഭാഗമായി വിലക്കിഴിവുകളും ബാങ്ക് കാർഡുകളിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൊഡക്ടുകൾ സ്വന്തമാക്കുന്നവർക്ക് 10 ശതമാനം കിഴിവ് ആകർഷകമായ ബാങ്ക് ഓഫറുകളും ലഭിക്കും. ദീപാവലി സെയിലിൽ ഏറ്റവും ആകർഷകമായ ഡീലുള്ളത് ഓപ്പോ എ33 സ്മാർട്ട്ഫോണിനാണ്.

ഓപ്പോ എ33 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ 3,597 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 11,990 രൂപയാണ്. വില ഇത്രയും കുറഞ്ഞതെങ്ങനെ എന്ന് ചിന്തിക്കുന്നെങ്കിൽ അവിടെയാണ് ഫ്ലിപ്പ്കാർട്ടിന്റെ തന്ത്രം. ഈ ഡിവൈസ് ഫ്ലിപ്പകാർട്ട് ബൈബാക്ക് ഗ്യാരൻറിയോടെയാണ് വിൽക്കുന്നത്. അതായത് നിങ്ങൾ മുഴുവൻ തുകയും നൽകി ഈ ഡിവൈസ് വാങ്ങിയാൽ കിഴിവ് വരുന്ന തുക അടുത്ത സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങുമ്പോൾ ക്രമീകരിക്കപ്പെടും.

തിരിച്ചുവാങ്ങൽ ഗ്യാരണ്ടി പ്രകാരം നിങ്ങൾക്ക് ആറ് മുതൽ എട്ട് മാസം വരെ മാത്രമേ ഓപ്പോ എ33 സ്വന്തമാക്കാൻ സാധിക്കു. ഈ കാലയളവ് അവസാനിച്ച ശേഷം നിങ്ങൾ ഫോൺ തിരികെ നൽകേണ്ടിവരും. ഫോൺ തിരികെ നൽകുമ്പോൾ ഒരു പുതിയ ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓപ്പോ എ33 ഫോണിൽ വിലക്കിഴിവ് ലഭിക്കും. അതായത് ഓപ്പോ എ33 സ്മർട്ട്ഫോൺ പൂർണമായും സ്വന്തമാക്കാണമെങ്കിൽ മുഴുവൻ തുകയും നൽകേണ്ടി വരും.

ഓപ്പോ എ33: സവിശേഷതകൾ
ഓപ്പോ എ33 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അധിക കാലമായിട്ടില്ല. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. 256 ജിബി വരെ സ്റ്റോറജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ എ33 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് 720p 90Hz എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ എഐ ബ്യൂട്ടി ഫീച്ചറോടെയാണ് വരുന്നത്. ഡിവൈസിന്റെ പിന്നിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ എ33 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. 18W ചാർജ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. മ്യൂസിക്കിനായി ഡിറാക് 2.0 ട്യൂൺ ചെയ്ത സ്റ്റീരിയോ ഇഫക്റ്റോട് കൂടിയ ഡ്യൂവൽ സ്പീക്കറും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2ലാണ് ഓപ്പോ എ33 പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








