റിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

|

ഫ്ലിപ്പ്കാർട്ടിൽ റിയൽ‌മി ഡേയ്‌സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. റിയൽമി ഡിവൈസുകൾക്ക് മികച്ച ഓഫറുകളാണ് ഈ സെയിലിലൂടെ ലഭ്യമാകുന്നത്. ഇതിനൊപ്പം സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡിവൈസുകൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. റിയൽമിയുടെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. റിയൽ‌മിയുടെ ഏറ്റവും പുതിയ 5ജി ഫോണായ നാർ‌സോ 30 പ്രോ 5ജി 2,000 രൂപ കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാം.

 

16,999 രൂപ

16,999 രൂപയാണ് റിയൽമി നാർസോ 30 പ്രോ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില. ഈ ഡിവൈസ് ഇപ്പോൾ വെറും 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ ഓഫർ റിയൽ‌മി നാർ‌സോ 30 പ്രോ 5ജിയ്‌ക്കായി ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളു. പേ ഓൺ ഡെലിവറി ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് ഈ വിലക്കിഴിവ് ലഭിക്കില്ല. കൊറോണ വൈറസ് പടരാനുള്ള സാധ്യത കാരണം ഈ സമയത്ത് പണം കൈമാറുന്നത് ഒഴിവാക്കുക എന്ന സന്ദേശവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

വിലക്കിഴിവുകൾ

നാർസോ 30 പ്രോ 5ജി കൂടാതെ ഫ്ലിപ്പ്കാർട്ടിൽ മറ്റ് റിയൽമി സ്മാർട്ട്ഫോണുകൾക്കും മികച്ച വിലക്കിഴിവുകൾ ലഭിക്കുന്നുണ്ട്. റിയൽമി സി21 ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നാർസോ 20 പ്രോ സ്മാർട്ട്ഫോം 12,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽമി സി 15 8,999 രൂപയ്ക്കാണ് ഈ സെയിലിലൂടെ വിൽപ്പന നടത്തുന്നത്. റിയൽമി സി12, റിയൽമി 7 എന്നിവ യഥാക്രമം 7,999 രൂപയ്ക്കും 14,999 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. റിയൽ‌മി നാർ‌സോ 30എ സ്മാർട്ട്ഫോണിന് 1,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ‌
 

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ‌

റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് ഈ ഡിവൈസിന്റെ സവിശേഷതകൾ അറിഞ്ഞിരിക്കണം. 120 ഹെർട്സ് പുതുക്കൽ റിഫ്രഷ് റേറ്റും 20: 9 അസ്പാക്ട് റേഷിയോവും പഞ്ച്-ഹോൾ ഡിസൈനുമുള്ള 6.5 ഇഞ്ച് 1080p എൽസിഡി ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റാണ്.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

സ്റ്റോറേജ്

6 ജിബി, 8 ജിബി റാം ഓപ്ഷനുകളുള്ള നാർസോ 30 പ്രോ 5ജിയിൽ 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. ഈ സ്റ്റോറേജ് തികയാത്തവർക്ക് 256ജിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. റിയൽ‌മി നർസോ 30 പ്രോ 5ജിയിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററിയ്ക്കൊപ്പം 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

മൂന്ന് പിൻക്യാമറകളാണ് റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാവൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The original price of the Realme Narzo 30 Pro smartphone was Rs 16,999. The device is available for just Rs 14,999 through Flipkart Realmy Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X