സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ 2,000 രൂപ കിവിഴിൽ സ്വന്തമാക്കാം

|

ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഡിവൈസ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്കാണ് വിലക്കിഴിവ് ലഭിക്കുന്നത്. ആമസോൺ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നുണ്ട്. ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപ വിലയുണ്ട്.

വിലക്കിഴിവ്

ആമസോൺ ലിമിറ്റഡ് പിരിയഡ് ഓഫറായി ഡിവൈസിന് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് വാങ്ങാനായി ഐസിഐസിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് 2,000 രൂപ കിഴിവ് ലഭിക്കുന്നത്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് 10,050 രൂപ കിഴിവാണ് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ 1,272 രൂപ പ്രതിമാസം അടക്കേണ്ട രീതിയിലുള്ള ഇഎംഐ ഓഫറും ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഈ മാസം വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഈ മാസം വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

20: 9 അസ്പാക്ട് റേഷിയോവും 420 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ കോർ 2.1ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളാണ് ഉള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഗാലക്സി എം51 സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമും സാംസങ് നൽകിയിട്ടുണ്ട്. 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഡിവൈസിനുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുളള സംവിധാനവും കമ്പനി നൽകുന്നു. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ്ങായ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ്ങായ സ്മാർട്ട്‌ഫോണുകൾ

ക്വാഡ് ക്യാമറ

നാല് പിൻക്യാമറകളാണ് ഗാലക്സി എം51 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 സെൻസറാണ്. ഇതിനൊപ്പം 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും സാംസങ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

7,000 എംഎഎച്ച് ബാറ്ററി

7,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച് 115 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജ് തീർന്ന ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ വലത് വശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020

Best Mobiles in India

English summary
Samsung Galaxy M51 smartphone is now available in an attractive discount. Discounts are available to users who purchase the device through Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X