അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് 3,000 രൂപ കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

|

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ജനുവരി 24 വരെയാണ് ഈ സെയിൽ നടക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയടക്കമുള്ള പ്രൊഡക്ടുകൾക്ക് വമ്പിച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിന്റെ സെയിലിലൂടെ ലഭിക്കുന്നത്. ഇതിൽ ഏറ്റവും ആകർഷകമായ ഓഫറുകൾ ഏറ്റവും വിൽപ്പന നടക്കുന്ന പ്രൊഡക്ടുകളിലൊന്നായ സ്മാർട്ട്ഫോണുകൾക്കാണ്.

അസൂസ് റോഗ് ഫോൺ 3: വിലക്കിഴിവ്
 

അസൂസ് റോഗ് ഫോൺ 3: വിലക്കിഴിവ്

അസൂസ് റോഗ് ഫോൺ 3 ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഡിവൈസിന് 3,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഹൈ-എൻഡ് വേരിയന്റായ 12 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 49,999 രൂപയാണ് നൽകേണ്ടി വന്നിരുന്നത് എങ്കിൽ ഇപ്പോൾ ഈ ഡിവൈസിന് 46,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള മോഡലിന് ഇപ്പോൾ 43,999 രൂപയാണ് വില. സാധാരണ നിലയിൽ ഈ ഡിവൈസിന് 46,999 രൂപ വിലയുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്ക് 1000 രൂപ കിഴിവും ലഭിക്കും.

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റോഗ് ഫോൺ 3 രാജ്യത്ത് ലോഞ്ച് ചെയ്തത്. 6.49 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള ഈ സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഗെയിമിങിന് പ്രാധാന്യം നൽകുന്ന സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും

ട്രിപ്പിൾ ക്യാമറ

64 എംപി സോണി ഐഎംഎക്സ് 686 സെൻസർ, 13 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് അസൂസ് റോഗ് ഫോൺ 3യിൽ കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 24 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പുതിയ റോഗ് ഫോൺ
 

പുതിയ റോഗ് ഫോൺ

റോഗ് 4 എന്ന അടുത്ത തലമുറ റോഗ് ഫോൺ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ഈ ഡിവൈസുകൾ ക്ലിയർ ചെയ്തിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ്, ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് തുടങ്ങിയ പുതിയ സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുക. സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല.

റോഗ് ഫോൺ 3 വാങ്ങണോ

റോഗ് ഫോൺ 3 വാങ്ങണോ

പുതിയ റോഗ് ഫോണിനായി കാത്തിരിക്കുമ്പോൾ തന്നെ റോഗ് ഫോൺ 3യിൽ ഉള്ള സവിശേഷതകൾ ഒട്ടും മോശമല്ല. 144Hz ഡിസ്പ്ലേ എന്നത് വിപണിയിൽ ലഭ്യമായ മികച്ച ഡിസ്പ്ലെ തന്നെയാണ്. വലിയ ബാറ്ററി, 64 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം റോഗ് ഫോൺ 3യെ ഈ വില വിഭാഗത്തിലെ മികച്ച ഡിവൈസായി മാറ്റുന്നു. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ശക്തമായ ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്പ്സെറ്റ് ഡിവൈസിൽ ഉണ്ട് എന്നതും പ്രത്യേകതയാണ്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
You can get Asus ROG Phone 3 at the best discount through Flipkart sale. The device comes with a discount of Rs 3,000 during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X