Home
Mobile

ഷവോമി എംഐ 11എക്സ് പ്രോ 10,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

ഈ വർഷം ആദ്യം പുറത്തിറക്കിയ ഷവോമിയുടെ ഏറ്റവും പ്രീമിയം സ്മാർട്ട്‌ഫോൺ സീരിസാണ് എംഐ 11എക്സ് സീരീസ്. എംഐ 11എക്സിനൊപ്പം പുറത്തിറങ്ങിയ എംഐ 11എക്സ് പ്രോ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. സാംസങ് ഇ4 120Hz അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയ മുൻനിര ഹാർഡ്‌വെയർ സവിശേഷതകൾ ഈ സ്മാർട്ട്ഫോണിനുണ്ട്. 40,000 രൂപയിൽ താഴെയുള്ള പ്രാരംഭ വിലയുമായി വരുന്ന ഫോണിന് ഇപ്പോൾ വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. എംഐ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ ഉത്സവ സീസൺ സെയിലാണ് ഡിവൈസിന്റെ വില കുറയ്ക്കുന്നത്.

ഷവോമി എംഐ 11എക്സ് പ്രോ: ഓഫറുകൾ

ഷവോമി എംഐ 11എക്സ് പ്രോ: ഓഫറുകൾ

ഷവോമി എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ലോ എൻഡ് മോഡലിന് 39,999 രൂപയാണ് യഥാർത്ഥ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത് 41,999 രൂപ വിലയുമായിട്ടാണ്. എംഐ ദീപാവലി സെയിലിന്റെ ഭാഗമായി ഈ ഹാൻഡ്‌സെറ്റ് ഏറ്റവും കുറഞ്ഞ വിലയായ 30,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഷവോമി ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസ് ഓഫറായി 9,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ഇത് കൂടാതെ 3,000 രൂപ അധിക കിഴിവും ലഭിക്കും. ആക്‌സിസ് ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഫോൺ വാങ്ങുന്നവർക്കാണ് ഈ അധിക കിഴിവ് ലഭിക്കുന്നത്. ഷവോമി എംഐ 11എക്സ് പ്രോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറാണ് ഇത്.

ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഫോൺ

നിങ്ങളുടെ കൈയ്യിലെ പണം അധികം ചിലവഴിക്കാതെ ഒരു പുതിയ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഫോൺ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ എംഐ 11എക്സ് പ്രോ മികച്ചൊരു ഓപ്ഷൻ തന്നെയാണ്. ഈ സ്മാർട്ട്ഫോൺ നൽകുന്ന മുൻനിര സ്പെസിഫിക്കേഷനുകൾ ആകർഷകമാണ്. ഈ സെയിലിലെ ഏറ്റവും മികച്ച ഡീലാണ് ഇത്. ഷവോമി എംഐ 11എക്സ് പ്രോയുടെ സവിശേഷതകൾ കൂടി വിശദമായി പരിശോധിക്കാം.

എംഐ 11എക്സ് പ്രോ: സവിശേഷതകൾ

എംഐ 11എക്സ് പ്രോ: സവിശേഷതകൾ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എച്ച്ഡിആർ 10 + സപ്പോർട്ട്, എൻ‌ടി‌എസ്‌സി കളർ സ്‌പെയ്‌സിന്റെ 107.6 ശതമാനം കവറേജ്, 100 ശതമാനം ഡിസിഐ-പി 3, എസ്‌ജി‌എസ് ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 92.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്.

ക്യാമറ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 660 ജിപിയു, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയ്ക്കൊപ്പം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 സെൻസറാണ് ഈ ഡിവൈസിന്റെ പ്രൈമറി ക്യാമറ. 119 ഡിഗ്രി എഫ്ഒവി അൾട്രാ വൈഡ് എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപ്‌സിയൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളും ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി

5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, വൈ-ഫൈ 6, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ 4,520 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 2.5W ന് വയർഡ് റിവേഴ്സ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Mi 11X Pro is Xiaomi's premium smartphone launched earlier this year. This phone comes with a discount of up to Rs 10,000 through Mi Diwali Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X