മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ്
നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ മാറ്റി പുത്തനൊരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഇതൊരു മികച്ച അവസരമാണ്. ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡെയ്‌സ് സെയിലിലൂടെ ഉപഭോക്താക്കൾക്ക് മികച്ച വിലക്കിഴിവിൽ പുതിയ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. മികച്ച ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ മിഡ് റേഞ്ച് ഡിവൈസുകളാണ് കൂടുതലും ഉള്ളത്.

മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ ഡിവൈസുകൾക്ക് ആമോസൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിൽ ഓഫറുകൾ ലഭിക്കും. 40 ശതമാനം വരെ കിഴിവുകളാണ് ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ ഏറ്റവും ജനപ്രീതി നേടിയ ഡിവൈസുകൾക്കാണ് മികച്ച ഓഫറുകൾ നൽകുന്നത്. ആമസോൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സിൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

13 ശതമാനം കിഴിവിൽ ഓപ്പോ എഫ്19 പ്രോ + 5ജി
29,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയസ് സെയിലിലൂടെ 25,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് 4,000 രൂപയാണ് ലാഭിക്കാൻ സാധിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 13 ശതമാനമാണ്.

12 ശതമാനം കിഴിവിൽ സാംസങ് ഗാലക്‌സി എ32
സാംസങിന്റെ ജനപ്രീയ എ സീരിസിലെ എ32 എന്ന ഡിവൈസിന് 24,999 രൂപയാണ് വില വരുന്നത് ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് 21,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 12 ശതമാനമാണ്.

10 ശതമാനം കിഴിവിൽ ഓപ്പോ എഫ്19 പ്രോ
23,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ നിങ്ങൾക്ക് 21,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് ലാഭിക്കാവുന്നത് 2,500 രൂപയാണ്. ഇത് ഡിവൈസിന്റെ വിലയുടെ 10 ശതമാനമാണ്.

18 ശതമാനം വിലക്കിഴിവിൽ വിവോ വി20 2021
ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന മറ്റൊരു വിവോ ഡിവൈസാണ് വിവോ വി20. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 27,990 രൂപയാണ്. ഡിവൈസ് ആമസോൺ സെയിൽ സമയത്ത് വാങ്ങുന്നവർക്ക് 22,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 5,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 18 ശതമാനമാണ്.

20 ശതമാനം കിഴിവിൽ വിവോ വി20 എസ്ഇ
ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ വിവോ വി20 എസ്ഇ സ്മാർട്ട്ഫോണും മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 24,990 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് സ്വന്തമാക്കാം. 5,000 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 20 ശതമാനമാണ്.

21 ശതമാനം കിഴിവിൽ ഓപ്പോ എഫ്17
20,999 രൂപ വിലയുള്ള ഓപ്പോ എഫ്17 സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഇപ്പോൾ 16,580 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് 4,419 രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. ഇത് ഡിവൈസിന്റെ യഥാർത്ഥ വിലയുടെ 21 ശതമാനമാണ്.


Click it and Unblock the Notifications








