Home
Mobile

സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്

ആമസോൺ ഇന്ത്യ ഉപയോക്താക്കൾക്കായി പുതിയ സെയിൽ ആരംഭിച്ചു. മാർച്ച് 22 മുതൽ മാർച്ച് 25 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിൽ വിവിധ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ഓഫറുകളിൽ ലഭ്യമാകും. പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 9 സീരീസ്, വിവോ എക്സ് 60 സീരീസ് സ്മാർട്ട്‌ഫോണുകളും ഈ ഫെസ്റ്റിൽ ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ധാരാളം ഡിവൈസുകളും ഈ ഫെസ്റ്റിലൂടെ വമ്പിച്ച ഓഫറുകളിൽ ലഭ്യമാകും.

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് 2021ലൂടെ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കിഴിവാണ് ലഭിക്കുന്നത്. സ്മാർട്ട്‌ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഈ ഓഫറുകളിൽ വാങ്ങാൻ കഴിയും. ഇത് കൂടാതെ ഡിവൈസുകൾ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതിനൊപ്പം എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളും ഉൾപ്പെടെ ആകർഷകമായ കിഴിവുകളും ഉണ്ടാകും.

24% വിലക്കിഴിവിൽ റെഡ്മി നോട്ട് 9 പ്രോ

24% വിലക്കിഴിവിൽ റെഡ്മി നോട്ട് 9 പ്രോ

16,999.00 രൂപ വിലയുള്ള ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ. ഈ സ്മാർട്ട്ഫോൺ ആമസോൺ ഫാബ്ഫോൺ ഫെസ്റ്റിലൂടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 4,000.00 രൂപ(24%) കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി, 5020 എംഎഎച്ച് ബാറ്ററി, 48 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

20% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി എം31എസ്

20% വിലക്കിഴിവിൽ സാംസങ് ഗാലക്‌സി എം31എസ്

22,999 രൂപ വിലയുള്ള സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എം31എസ്. ഈ ഡിവൈസ് ആമോസോൺ ഫാബ് ഫോൺ സെയിലിലൂടെ 18,499.00 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് 4,500.00 രൂപ(20%)യാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 9611 ചിപ്‌സെറ്റ്, 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

20% വിലക്കിഴിവിൽ റെഡ്മി 9

20% വിലക്കിഴിവിൽ റെഡ്മി 9

10,999.00 രൂപ വിലയുള്ള റെഡ്മിയുടെ ജനപ്രീയ ഡിവൈസാണ് റെഡ്മി 9. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 8,799.00 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 2,200.00 രൂപ (20%)യാണ് ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റിലൂടെ ഉപയോക്താക്കൾക്ക് ലാഭിക്കാൻ സാധിക്കുന്നത്. 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, മീഡിയടെക് ജി 35 ഒക്ടാ കോർ SoC, ഡ്യൂവൽ റിയർ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

25% വിലക്കിഴിവിൽ റെഡ്മി 9 പവർ

25% വിലക്കിഴിവിൽ റെഡ്മി 9 പവർ

13,999 രൂപ വിലയുള്ള റെഡ്മിയുടെ സ്മാർട്ട്ഫോണാണ് റെഡ്മി 9 പവർ. ഈ ഡിവൈസ് ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിലൂടെ 3,500 രൂപ (25%)യാണ് നിങ്ങൾക്ക് ലാഭം. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC, 48 മെഗാപിക്സൽ പ്രമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

21% കിഴിവിൽ സാംസങ് ഗാലക്‌സി എം51

21% കിഴിവിൽ സാംസങ് ഗാലക്‌സി എം51

28,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ ഇപ്പോൾ 22,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6,000 രൂപ(21%)യാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 730ജി എസ്ഒസി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

More from GizBot

Best Mobiles in India

English summary
The four-day Amazon Fab Phone Fest, which runs from March 22 to March 25, will feature smartphones of various brands on offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X