Home
Mobile

റിയൽമി എക്സ്7, റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണുകൾ 3,000 രൂപ വരെ കിഴിവിൽ വാങ്ങാം

റിയൽമിയുടെ ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോണുകളായ റിയൽമി എക്സ്7, റിയൽമി എക്സ്7 പ്രോ എന്നിവ ഇപ്പോൾ 3,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെയാണ് ഈ റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ലഭിക്കുന്നത്. റിയൽ‌മി എക്സ് 7 5ജി സ്മാർട്ട്ഫോണിന് 2,000 രൂപ കിഴിവാണ് ലഭിക്കുന്നത്. റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോൺ 3,000 രൂപ കിഴിവിൽ ലഭിക്കും. ഈ രണ്ട് ഡിവൈസുകളും ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തിയത്. ഈ വില വിഭാഗത്തില മികച്ച സ്മാർട്ട്ഫോണുകൾ തന്നെയാണ് എക്സ്7 സീരിസിലുള്ളത്.

വിലക്കിഴിവ്

വിലക്കിഴിവ്

റിയൽമി എക്സ്7 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഇതിൽ 8ജിബി റാമുംേ 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് മാത്രമേ വിലക്കിഴിവ് ലഭിക്കുകയുള്ളു. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് വിലക്കിഴിവ് ഇല്ല. ഹൈ എൻഡ് വേരിയന്റിന്റെ യഥാർത്ഥ വില 21,999 രൂപയാണ്. ഈ ഡിവൈസ് 2,000 രൂപ കിഴിവോടെ നിങ്ങൾക്ക് 19,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. റിയൽമി എക്സ്7 പ്രോയുടെ യഥാർത്ഥ വില 29,999 രൂപയാണ്. ഈ ഡിവൈസ് 3,000 രൂപ വിലക്കിഴിവോടെ ഇപ്പോൾ 26,999 രൂപയ്ക്ക് ലഭ്യമാണ്.

റിയൽ‌മി എക്സ്7: സവിശേഷതകൾ

റിയൽ‌മി എക്സ്7: സവിശേഷതകൾ

റിയൽ‌മി എക്സ്7 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് വലുപ്പമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് പഞ്ച്-ഹോൾ കട്ട് ഔട്ട് ഡിസൈൻ, 60 ഹെർട്സ് റിഫ്രെഷ് റേറ്റ്, മികച്ച കളറുകൾ എന്നിവയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4310 എംഎഎച്ച് ബാറ്ററിയും 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇൻ-ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട് ഈ ഡിവൈസിൽ ഉണ്ട്.

ക്യാമറ സെറ്റപ്പ്

റിയൽമി എക്സ്7 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നീ ക്യാമറകളാണ് പിൻവശത്തെ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി സ്മാർട്ട്ഫോണിൽ ഒരു പഞ്ച്-ഹോളിനുള്ളിലായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഡിവൈസിനെ ഇന്ത്യൻ വിപണിയിൽ ജനപ്രീയമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത്.

റിയൽ‌മി എക്സ്7 പ്രോ 5ജി: സവിശേഷതകൾ

റിയൽ‌മി എക്സ്7 പ്രോ 5ജി: സവിശേഷതകൾ

റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ എസ്ഒസിയാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

നാല് പിൻ ക്യാമറകൾ

റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകളാണ് ഉള്ളത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി പോർട്രെയ്റ്റ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിംഗ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻ‌എഫ്‌സി, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Realme's popular smartphones in India, the Realme X7 and Realme X7 Pro, are now available at a discount of up to Rs 3,000. This discount is only available on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X