Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ 5,000 രൂപ വരെ കിഴിവിൽ അസൂസ് റോഗ് ഫോൺ 3 സ്വന്തമാക്കാം

ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നടന്നുവരുന്ന ഇലക്ട്രോണിക്സ് സെയിലിലാണ് ഇന്ത്യയിലെ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകളിലൊന്നായ അസൂസ് റോഗ് ഫോൺ 3 വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നത്. അസൂസ് റിപ്പബ്ലിക് ഓഫ് ഗെയിമേഴ്‌സ് നിരയിലെ മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ് അസൂസ് റോഗ് ഫോൺ 3. ഈ ഡിവൈസിന് 5,000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നത്.

അസൂസ് റോഗ് ഫോൺ 3

അസൂസ് റോഗ് ഫോൺ 3യുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,000 രൂപ കിഴിവ് ലഭിക്കും. 12 ജിബി റാമുള്ള സ്റ്റെപ്പ്-അപ്പ് വേരിയൻറ് 4,000 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഇന്നലെ മുതൽ ആരംഭിച്ച ഫ്ലിപ്പ്കാർട്ടിന്റെ ഇലക്ട്രോണിക്സ് സെയിലിന്റെ ഭാഗമായാണ് കിഴിവ് ലഭിക്കുന്നത്. അഞ്ച് ദിവസവമാണ് ഈ സെയിൽ നടക്കുന്നത്. ഈ ഗെയിമിങ് സ്മാർട്ട്‌ഫോണിന് ഫ്ലാറ്റ് ഡിസ്കൗണ്ടുകൾക്ക് പുറമേ ഫ്ലിപ്പ്കാർട്ടിന്റെ ഇലക്ട്രോണിക്സ് സെയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 750 രൂപ വരെ കിഴിവ് നൽകുന്നു. ഇത് വില പിന്നെയും കുറയ്ക്കും.

ഇലക്ട്രോണിക്സ് സെയിൽ

ഫ്ലിപ്പ്കാർട്ടിന്റെ ഇലക്ട്രോണിക്സ് വിൽപ്പന ഇന്നലെ (മെയ് 17 തിങ്കളാഴ്ച) ആരംഭിച്ചു, മെയ് 21 വെള്ളിയാഴ്ച വരെയാണ് ഈ സെയിൽ നടക്കുന്നത്. അസൂസ് റോഗ് ഫോൺ സീരിസിലെ പുതിയ ഡിവൈസായ റോഗ് ഫോൺ 5 വിപണിയിലെത്തിയിട്ടും മാറ്റ് കുറയാത്ത ഡിവൈസാണ് റോഗ് ഫോൺ 3. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും ഇന്ത്യ അടക്കമുള്ള വിപണികളിലെ ഉപയോക്താക്കളെ ആകർഷിക്കുന്നു.

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ

മൊബൈൽ ഗെയിമിങിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു സ്മാർട്ട്‌ഫോണാണ് അസൂസ് റോഗ് ഫോൺ 3. അതുകൊണ്ട് തന്നെ മികച്ച പ്രോസസർ, ഡിസ്‌പ്ലേ, ഗെയിമിങ് കൺട്രോൾസ്, മികച്ച ബാറ്ററി എന്നിവ ഈ ഡിവൈസിൽ അസൂസ് നൽകിയിട്ടുണ്ട്. സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ 144 ഹെർട്സ് അമോലെഡ് 6.59 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 25 മില്ലിസെക്കൻഡ് ടച്ച് ലേറ്റൻസി, എച്ച്ഡിആർ 10 + സപ്പോർട്ട്, ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ലെസ് സർട്ടിഫിക്കേഷനുകൾ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്.

സ്‌നാപ്ഡ്രാഗൺ 865

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് 5ജി ചിപ്‌സെറ്റാണ് അസൂസ് റോഗ് ഫോൺ 3യ്ക്ക് കരുത്ത് നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ എലൈറ്റ് ഗെയിമിങും എഐ എക്സ്പീരിയൻസും ഡിവൈസിൽ ഉണ്ട്. ഗെയിംകൂൾ 3 കൂളിംഗ് സിസ്റ്റമാണ് ഡിവൈസ് ചൂടാകാതെ നോക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ചാർജിംഗ് പോർട്ട്, 6000 എംഎഎച്ച് ബാറ്ററി, എയർട്രിഗർ 3 സിസ്റ്റം, എക്സ് മോഡ് പെർഫോമൻസ്-ഒപ്റ്റിമൈസേഷൻ സോഫ്റ്റ്വെയർ, 7 ഓ-മാഗ്നെറ്റ് ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ എന്നിവയും മികച്ച ഗെയിമിങ് അനുഭവത്തിനായി നൽകിയിട്ടുണ്ട്.

ക്യാമറ

64 മെഗാപിക്സൽ ഐ‌എം‌എക്സ് 686 (എഫ് / 1.8) സോണി ക്യാമറ സെൻസർ, 16 മെഗാപിക്സൽ ക്വാഡ്-ബെയർ പെർഫോമൻസ്, അൾട്രാ വൈഡ് 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് അസൂസ് റോഗ് ഫോൺ 3യിലെ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 60fps വരെ 4K HDR റെക്കോർഡിങ്, 8K വീഡിയോ റെക്കോർഡിങ് സപ്പോർട്ട്, റെക്കോർഡുചെയ്യുമ്പോൾ ഒന്നിലധികം മൈക്ക് സപ്പോർട്ട് എന്നിവ ക്യാമറയിലെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Asus ROG Phone 3, one of the best gaming smartphones in India, is available at a discounted price at the ongoing Electronics Sale at Flipkart. Flipkart is offering a discount of up to Rs 5,000 on this device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X