Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ അസൂസ് റോഗ് ഫോൺ 3 7,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം

എല്ലാ പ്രൊഡക്ട് വിഭാഗങ്ങളിലും നിരവധി കിഴിവുകളും ഡീലുകളും നൽകുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിൽ നടന്നുവരികയാണ്. ജനപ്രീയ സ്മാർട്ട്‌ഫോണുകളും ഈ സെയിലിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഗെയിമർമാരുടെ ഇഷ്ട ഡിവൈസുകളിൽ ഒന്നായ അസൂസ് റോഗ് ഫോൺ 3യും വമ്പിച്ച വിലക്കിഴിവിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ സ്വന്തമാക്കാം. ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസിന് 7000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിലൂടെ അസൂസ് റോഗ് ഫോൺ 3 7,000 രൂപ വരെ കിഴിവിൽ നേടാം

കഴിഞ്ഞ വർഷം പുറത്തിറക്കിയ അസൂസ് റോഗ് ഫോൺ 3യുടെ വില റോഗ് ഫോൺ 5 പുറത്തിറങ്ങിയതോടെ കുറച്ചിരുന്നു. ഇപ്പോൾ ഇതിലും കുറഞ്ഞ വിലയിൽ അസൂസ് റോഗ് ഫോൺ 3 സ്വന്തമാക്കാം. ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ട് വഴി അസൂസ് റോഗ് ഫോൺ 39,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 46,999 രൂപയാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ഡിവൈസിന് 7,000 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ മറ്റ് നിരവധി ഓഫറുകളും അസൂസ് റോഗ് ഫോൺ 3 വാങ്ങുന്നവർക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഫോൺ വാങ്ങുമ്പോൾ 750 രൂപ വരെ 10 ശതമാനം കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 500 രൂപ വരെ 10 ശതമാനം കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഡിവൈസ് വാങ്ങുമ്പോൾ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ആണ് ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് അസൂസ് റോഗ് ഫോൺ 3 വാങ്ങുന്നവർക്കായി ഒരു എക്‌സ്‌ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സചേഞ്ച് ചെയ്താൽ 19,250 രൂപ വരെ കിഴിവ് ലഭിക്കും. റോഗ് ഫോൺ 3 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 8 ജിബി റാം വേരിയന്റിനാണ് മുകളിൽ സൂചിപ്പിച്ച വില. 12 ജിബി റാം ഓപ്ഷന് ഡിസ്കൗണ്ട് ഓഫറോടെ 43,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ വേരിയന്റിനും മറ്റ് ഓഫറുകൾ ലഭ്യമാണ്.

അസൂസ് റോഗ് ഫോൺ 3ക്ക് ലഭിക്കുന്ന ഓഫർ വളരെ മികച്ചതാണ്. മികച്ച ഗെയിമിങ് സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് ഇതെരു സുവർണാസവരമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 6.59 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിലുള്ളത്, 6000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും ലഭിക്കും. പുതിയ റോഗ് ഫോൺ പുറത്തിറങ്ങിയിട്ടും വിപണിയിൽ താരമായി തന്നെ തുടരുന്ന ഡിവൈസാണ് ഇത്. അതുകൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ മികച്ചൊരു അവസരമാണ്.

More from GizBot

Best Mobiles in India

English summary
You can get the Asus ROG Phone 3 at a huge discount through the Flipkart Big Saving Days Sale. Flipkart is offering a discount of up to Rs 7000 on this smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X