Home
Mobile

ഐഫോൺ വാങ്ങാൻ ആഗ്രഹുണ്ടോ? ആപ്പിൾ ഉത്പന്നങ്ങൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

ആപ്പിൾ പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന ആപ്പിൾ ഡേയ്സ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഐഫോണുകൾ, മാക് ബുക്കുകൾ, ആപ്പിൾ വാച്ച് എന്നിവയടക്കമുള്ള ആപ്പിൾ പ്രൊഡക്ടുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം. ഓഗസ്റ്റ് 28 വരെ നടക്കുന്ന ഈ സെയിലിലൂടെ നിങ്ങൾക്ക് ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്സ് എന്നിവ 9000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഏറ്റവും പുതിയ ഐഫോൺ മോഡലുകൾക്ക് മാത്രമല്ല മറ്റ് ഐഫോണുകൾക്കും ഓഫറുകൾ ഉണ്ട്.

ഐഫോൺ 12 മിനി

ഐഫോൺ 12 മിനിക്ക് പരമാവധി 8,000 രൂപ വരെ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്നത്. ഈ ഓഫർ ലബിക്കുന്നതോടെ 69,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോൺ 12 മിനി 8,000 രൂപ കിഴിവിൽ 61,900 രൂപയ്ക്ക് സ്വന്തമാക്കാം. ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഐഫോൺ 12 മിനിക്ക് രണ്ട് ഡീലുകളാണ് ലഭിക്കുന്നത്. 64 ജിബി വേരിയന്റിന് മാത്രം ലഭിക്കുന്ന ഡീലാണ് ആദ്യത്തേത്. ഇതിൽ 2,000 രൂപ കിഴിവാണ് ലഭിക്കുക. ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 6,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഇടപാടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഐഫോൺ 12 പ്രോ മാക്സ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരിസിലെ ഏറ്റവും വില കൂടിയ വേരിയന്റായ ഐഫോൺ 12 പ്രോ മാക്സ് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ 120,900 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് ലോഞ്ച് ചെയ്തത് 129,900 രൂപ വിലയുമായിട്ടാണ്. 9,000 രൂപയുടെ വൻ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഐഫോൺ 12 പ്രോ മാക്സിന് ലഭിക്കുന്ന ഡീലുകളും രണ്ട് വിധത്തിലാണ്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 4,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നു. ഇത് കൂടാതെ ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും ബാധകമായ 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

ആപ്പിൾ ഐഫോൺ

ആപ്പിൾ ഐഫോൺ 11നും ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ ലഭിക്കും. ഈ ഡിവൈസിന്റെ വില 54,900 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഡിവൈസ് 51,999 രൂപയ്ക്ക് സ്വന്തമാക്കാം. സിറ്റി ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് 750 രൂപ വരെ അധിക ഡിസ്കൌണ്ട് ലഭിക്കും. ഐഫോൺ 11ൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫർ ഇല്ല. ഐഫോൺ എക്സ്ആറിനും ഓഫറുകൾ ഉണ്ട്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 47,900 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 41,999 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ എസ്ഇ 2020 128ജിബിസ്റ്റോറേജ് മോഡൽ ഇപ്പോൾ 34,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 44,900 രൂപയാണ്.

മാക്ബുക്ക് എയർ എം1

ഐഫോണുകൾക്ക് മാത്രമല്ല മാക്കുകൾക്കും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് 82,990 രൂപയ്ക്ക് മാക്ബുക്ക് എയർ എം1 സ്വന്തമാക്കാം. ഏകദേശം 10,000 രൂപ കിഴിവാണ് ഈ കമ്പ്യൂട്ടറിന് ലഭിക്കുന്നത്. 3,910 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടോടെ ഫ്ലിപ്പ്കാർട്ടിൽ നിന്നും 88,990 രൂപയ്ക്ക് മാക്ബുക്ക് എയർ എം1 ലഭിക്കും. ഇതിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും ഉപഭോക്താക്കൾക്ക് 6,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 7,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടോടെ മാക്ബുക്ക് പ്രോ ലഭ്യമാണ്.

Best Mobiles in India

English summary
Apple Days sale, which offers attractive offers for Apple products, has been started on Flipkart. Take a look at the offers available for iPhones and other Apple products through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X