റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രീയ ബ്രാന്റായ റിയൽമിയുടെ ഏറെ ശ്രദ്ധേനേടിയ ഡിവൈസാണ് റിയൽമി 7 പ്രോ. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ് ഇത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. റിയൽമി ഡേയ്സ് സെയിലിലൂടെയാണ് ഈ ഡിവൈസിന് ഡിസ്കൌണ്ട് ലഭിക്കുന്നത്. യഥാർത്ഥ വിലയേക്കൾ 4000 രൂപ കിഴിവിൽ നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

 

റിയൽമി 7 പ്രോ

റിയൽമി 7 പ്രോ കുറച്ച് പഴയ ഫോണാണ് എങ്കിലും വിപണിയിലെ മികച്ച മിഡ് റേഞ്ച് ഫോണുകളിൽ ഒന്നാണ് ഇത്. റിയൽ‌മി ഡെയ്‌സ് സെയിലിലിൽ രണ്ട് ഡീലുകൾ‌ ലഭ്യമാണ്. ആദ്യത്തേത് 15,999 രൂപയ്ക്ക് റിയൽമി 7 പ്രോ സ്വന്തമാക്കാം എന്നതാണ്. കഴിഞ്ഞ വർഷം 19,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഡിവൈസിന് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഈ സെയിൽ ജൂലൈ 9 വരെ മാത്രമായിരിക്കും ലഭ്യമാകുന്നത്. ഇതിന് ശേഷം വില വീണ്ടും 19,999 രൂപയാകാൻ സാധ്യതയുണ്ട്.

ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

റിയൽ‌മി 7 പ്രോ: വിലയും ഓഫറും

റിയൽ‌മി 7 പ്രോ: വിലയും ഓഫറും

റിയൽ‌മി 7 പ്രോയുടെ മിറർ സിൽ‌വർ‌, മിറർ‌ ബ്ലൂ കളർ‌വേരിയന്റുകൾ 15,999 രൂപയ്‌ക്ക് റിയൽ‌മി ഡെയ്‌സ് സെയിൽ‌ വഴി 5000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം. ഡിവൈസിന്റെ സൺ കിസ്ഡ് ലെതർ വേരിയൻറ് ഈ വിലയ്ക്ക് ലഭ്യമാകില്ല. ഇതിന്റെ വില 17,999 രൂപയാണ്. ഈ മോഡലിന് 2,000 രൂപ കിഴിവ് മാത്രമാണ് ലഭിക്കുന്നത്. മോബിക്വിക്ക്, ഫ്രീചാർജ് വാലറ്റുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് റിയൽണി ക്യാഷ്ബാക്കുകളും നൽകുന്നുണ്ട്.

റിയൽ‌മി 7 പ്രോ: സവിശേഷതകൾ
 

റിയൽ‌മി 7 പ്രോ: സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (2400 x 1080 പിക്‌സൽ) റെസല്യൂഷൻ ഡിസ്പ്ലെയാണ് റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സൂപ്പർ അമോലെഡ് പാനലുള്ള ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട് ഔട്ട് നൽകിയിട്ടുണ്ട്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് റീഡറും സ്ക്രീനിൽ ഉണ്ട്. 90hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും ഉണ്ട്.

ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്

റിയൽമി 7 പ്രോ

6ജിബി, 8ജിബി LPDDR4x റാം, 128ജിബി / 256GB UFS 2.1 സ്റ്റോറേജ് ഓപ്ഷനുകളാണ് റിയൽമി 7 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ ചാർജ് ചെയ്യാൻ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 34 മിനിറ്റിനുള്ളിൽ ചാർജ് തീരെയില്ലാത്ത ഫോൺ മുഴുവനായി ചാർജ് ചെയ്യാൻ സാധിക്കും.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് റിയൽ‌മി 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 അപ്പർച്ചർ ലെൻസുള്ള 64 എംപി പ്രൈമറി ക്യാമറ, 119 ഡിഗ്രി ഫീൽഡ്-ഓഫ്- വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി പോർട്രെയിറ്റ് ക്യാമറ, മിനിമം 4 സെന്റീമീറ്റർ ഫോക്കസ് ചെയ്യുന്ന 2 എംപി മാക്രോ ക്യാമറ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 85 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 32 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. നിലവിൽ ലഭിക്കുന്ന ഓഫറോടെ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്.

നിങ്ങൾ കോവിഡ്-19 പോസിറ്റീവ് ആണോ എന്ന് കണ്ടെത്താൻ ഈ ഫെയ്സ് മാസ്ക് നിങ്ങളെ സഹായിക്കുംനിങ്ങൾ കോവിഡ്-19 പോസിറ്റീവ് ആണോ എന്ന് കണ്ടെത്താൻ ഈ ഫെയ്സ് മാസ്ക് നിങ്ങളെ സഹായിക്കും

Most Read Articles
Best Mobiles in India

English summary
Realme 7 Pro is one of the most popular device from Realme. You can now get this smartphone at a discount of Rs 4,000. This discount is available through Realme Days Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X