Home
Mobile

പോക്കോ എഫ്1 ഉപയോഗിക്കുന്നവർക്ക് പോക്കോ എക്സ്3 പ്രോ 7,000 രൂപ കിഴിവിൽ സ്വന്തമാക്കാം

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ എക്സ്3 പ്രോ കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന പോക്കോയുടെ ഈ ഡിവൈസിന് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഈ ഡിവൈസിന് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. പോക്കോ എഫ്1 എക്സ്ചേഞ്ച് ചെയ്യുന്നവർക്കാണ് ഈ കിടിലൻ ഓഫർ ലഭ്യമാകുന്നത്.

പോക്കോ എഫ്1

പോക്കോ എഫ്1 ഉപയോഗിക്കുന്നവർ പോക്കോ എക്സ്3 പ്രോയിലേക്ക് മാറിയൽ എക്സ്ചേഞ്ച് ഓഫറായി 7,000 രൂപ കിഴിവാണ് ലഭിക്കുന്നത്. അതായത് പോക്കോ എഫ്1 ഉപയോഗിക്കുന്നവർക്ക് പോക്കോ എക്സ്3 പ്രോ 11,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. എക്സ്ചേഞ്ച് ഡിസ്കൗണ്ടിനുപുറമെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1000 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും പോക്കോ നൽകുന്നുണ്ട്. ഈ രണ്ട് ഓഫറുകളിലൂടെയും പോക്കോ എക്സ്3 പ്രോ 6 ജിബി / 128 ജിബി വേരിയന്റ് 10,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഡിസ്കൌണ്ട് ഓഫറുകൾ

പോക്കോ എക്സ്3 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പ്രീമിയം വേരിയന്റിന് ഡിസ്കൌണ്ട് ഓഫറുകൾ ചേരുമ്പോൾ യഥാർത്ഥ വിലയായ 20,999 രൂപയിൽ നിന്ന് 8,000 രൂപ കിഴിവോടെ 12,999 രൂപയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് വഴി ഡിവൈസുകൾ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്. ഏപ്രിൽ 6ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന പോക്കോ എക്സ്3 പ്രോയുടെ അടുത്ത വിൽപ്പനയിൽ ഈ ഓഫറുകൾ ലഭ്യമാകും.

പോക്കോ എക്സ് 3 പ്രോ: സവിശേഷതകൾ

പോക്കോ എക്സ് 3 പ്രോ: സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 പ്രോസസറുമായി ഇന്ത്യയിലെത്തിയ ആദ്യത്തെ ഡിവൈസാണ് പോക്കോ എക്സ്3 പ്രോ. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത പോക്കോ എക്സ്3യുടെ അപ്‌ഗ്രേഡ് ചെയ്ത വേർഷനാണ് ഈഡിവൈസ്. മുകളിൽ സൂചിപ്പിച്ച രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ എക്സ്3 പ്രോ ലഭ്യമാണ്, ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയും ഈ ഡിവൈസിൽ ഉണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 സപ്പോർട്ട്, 450 നിറ്റ് ബ്രൈറ്റ്നസ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷനും ഇതിന് നൽകിയിട്ടുണ്ട്.

ക്യാമറ

പി‌എ‌ഡി‌എഫുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ സെൽഫി ഷൂട്ടറും പോക്കോ നൽകിയിട്ടുണ്ട്. ഡിവൈസിലെ പിൻ ക്യാമറ സെറ്റപ്പ് പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് സമാനമാണ്.

ബാറ്ററി

33W ഫാസ്റ്റ് ചാർജിങുള്ള 5,160mAh ബാറ്ററിയാണ് പോക്കോ എക്സ്3യിൽ നൽകിയിട്ടുള്ളത്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 59 ശതമാനം വരെയും 59 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെയും ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് ടെക്നോളജിക്ക് സാധിക്കും. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിവൈസിൽ പോക്കോ നൽകിയിട്ടുണ്ട്. ഫാന്റം ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ, മെറ്റൽ ബ്രോൺസ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
Poco F1 users will get a discount of Rs 7,000 on the exchange exchange offer for Poco X3 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X