5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തി

|

ജിയോണി പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജിയോണി എഫ്8 നിയോ എന്ന ഡിവൈസാണ് പുറത്തിറക്കിയത്. 5,499 രൂപ വിലയുള്ള ജിയോണി എഫ്8 നിയോ കമ്പനിയുടെ ശക്തമായ വിതരണ ശൃംഖല ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 1.5 മുതൽ 2.0 ലക്ഷം വരെ മൊബൈൽ ഫോൺ റീട്ടെയിലർമാർ പുതിയ ജിയോണി എഫ്8 നിയോ സ്മാർട്ട്ഫോണുകൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുമെന്ന് ജിയോണി ഇന്ത്യ അറിയിച്ചു.

 

ജിയോണി എഫ്8 നിയോ: സവിശേഷതകൾ

ജിയോണി എഫ്8 നിയോ: സവിശേഷതകൾ

ജിയോണി എഫ്8 നിയോ സ്മാർട്ട്‌ഫോണിന് 5.45 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഐ കംഫർട്ട് സവിശേഷതയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇത് സ്ക്രീനിൽ കൂടുതൽ സമയം നോക്കുന്നതും മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും എളുപ്പമാക്കുന്നു. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിലെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ഒക്ടാകോർ പ്രോസസറാണ് ഈ ഡിവൈസിന്റെ കരുത്ത്.

കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

സിംഗിൾ റിയർ ക്യാമറ
 

ജിയോണി എഫ്8 നിയോ സ്മാർട്ട്ഫോണിൽ 8 മെഗാപിക്സലുള്ള സിംഗിൾ റിയർ ക്യാമറയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ഫെയ്‌സ് അൺലോക്ക്, സ്ലോ മോഷൻ, പനോരമ, നൈറ്റ് മോഡ്, ടൈം ലാപ്‌സ്, ബർസ്റ്റ് മോഡ്, ക്യുആർ കോഡ്, ഫെയ്‌സ് ബ്യൂട്ടി എന്നിവയും ഈ ക്യാമറ സെറ്റിങ്സിൽ നൽകിയിട്ടുണ്ട്. നീല, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഡിവൈസ് ലഭ്യമാണ്. സ്റ്റാൻഡേർഡ് 10W ചാർജിങ് സപ്പോർട്ടുള്ള 3,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ജിയോണി മാക്സ്

ജിയോണി മാക്സ് എന്ന ഡിവൈസിലൂടെയാണ് ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം കമ്പനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചുവരവ് നടത്തിയത്. ജിയോണിയുടെ ഇന്ത്യൻ വിഭാഗം കാർബൺ മൊബൈലിന്റെ ഹോൾഡിംഗ് എന്റിറ്റിയായ ജൈന ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. 2018 മുതൽ ജി‌പി‌എൽ ഗ്രൂപ്പാണ് ഈ ബ്രാൻഡ് നിയന്ത്രിക്കുന്നത്. 2009ൽ ബെംഗളൂരു ആസ്ഥാനമായുള്ള യുടി‌എൽ ഗ്രൂപ്പുമായി ചേർന്ന് കാർബൺ ബ്രാൻഡ് സ്മാർട്ട്‌ഫോണുകളും ഡിവൈസുകളും പുറത്തിറക്കിയ അതേ സ്ഥാപനമാണ് ഇത്.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

എൻട്രി ലെവൽ

എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ സത്യസന്ധമായി വിലയും ഉയർന്ന പ്രകടനവുമുള്ള സ്മാർട്ട്‌ഫോണുകളുടെ അഭാവം ഇന്ത്യയിലുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ വില കുറഞ്ഞ സ്മാർട്ട്ഫോണായ എഫ്8 നിയോ വിപണിയിലെത്തിക്കുന്നതെന്നും ജിയോണി അറിയിച്ചു. വില കുറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ സ്മാർട്ട്‌ഫോണുകൾ ആവശ്യമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഇന്ത്യയിലെ ജിയോണിയെ മാനേജുചെയ്യുന്ന ജി‌പി‌എൽ മാനേജിംഗ് ഡയറക്ടർ പർ‌ദീപ് ജെയിൻ പറഞ്ഞു.

ഉദാൻ

ഉദാൻ പ്ലാറ്റ്ഫോമിലൂടെ സൂപ്പർ സ്മാർട്ട്ഫോൺ എഫ്8 നിയോ അവതരിപ്പിക്കാനായി ജിയോണിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ കമ്പനിക്ക് അഭിമാനമുണ്ടെന്നും ഇന്ത്യയിൽ ഉടനീളമുള്ള ചില്ലറ വ്യാപാരികൾക്കും അതുവഴി ഉപഭോക്താക്കൾക്കും ഏറ്റവും പുതിയതും മികച്ചതുമായ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങൾ എത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഉദാൻ സഹ സ്ഥാപകനായ വൈഭവ് ഗുപ്ത പറഞ്ഞു.

കൂടുതൽ വായിക്കുക: കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളും

Best Mobiles in India

English summary
Gionee has launched its new budget smartphone Gionee F8 Neo in the Indian market. Priced at Rs 5,499, the Gionee F8 Neo will be available with the company's strong distribution network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X