ജിയോണി എം15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ജിയോണി തങ്ങളുടെ 'എം' സീരീസിൽ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ഗെയിമിങ് ബേസ്ഡ് മീഡിയടെക് പ്രോസസറുമായിട്ടാണ് ജിയോണി എം15 സ്മാർട്ട്ഫോൺ നൈജീരിയയിൽ ലോഞ്ച് ചെയ്തത്. 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി, എഫ്എച്ച്ഡി + ഡിസ്പ്ലേ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ജിയോണിയുടെ ഈ കരുത്തൻ ഡിവൈസിന്റെ സവിശേഷതകളും വിലയും വിശദമായി പരിശോധിക്കാം.

ജിയോണി എം15: സവിശേഷതകൾ

ജിയോണി എം15: സവിശേഷതകൾ

6.67 ഇഞ്ച് ഐപിസി എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ജിയോണി എം15 പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി+ റെസല്യൂഷൻ സപ്പോർട്ടും സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റും ജിയോണി നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയ്‌ക്കായി ഡിസ്പ്ലെയുടെ മുകളിൽ മധ്യഭാഗത്തായി പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. ഹെലിയോ ജി 90 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം മാലി-ജി 76 ജിപിയുവും 8 ജിബി റാമും നൽകിയിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോണുകൾ ഇവയാണ്ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോണുകൾ ഇവയാണ്

ക്യാമറ

128 ജിബി സ്റ്റോറേജുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡികാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് ഡിവൈസി. ഉള്ളത്. പിൻവശത്ത് നൽകിയിരിക്കുന്ന വെർട്ടിക്കൽ ക്വാഡ് ലെൻസ് മൊഡ്യൂളിൽ 48 എംപി പ്രൈമറി സെൻസറും 5 എംപി അൾട്രാവൈഡ് ആംഗിൾ സെൻസറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം 2 എംപി ഡെപ്ത് സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ജിയോണി

ജിയോണി എം15 സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 5,100 mAh ബാറ്ററി യൂണിറ്റാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 8 കിടിലൻ സ്മാർട്ട്ഫോണുകൾകഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 8 കിടിലൻ സ്മാർട്ട്ഫോണുകൾ

ജിയോണി എം15: വില

ജിയോണി എം15: വില

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ജിയോണി എം15 സ്മാർട്ട്ഫോണിന് എൻ‌ജി‌എൻ 90,800 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 16,000 രൂപയോളം വരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള മോഡലിന് നൈജീരിയയിൽ എൻ‌ജി‌എൻ 106,200 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 18,000 രൂപയോളം വരും.

ജിയോണി എം15 ഇന്ത്യയിലെത്തുമോ

ജിയോണി എം15 ഇന്ത്യയിലെത്തുമോ

ജിയോണി എം15 സ്മാർട്ട്ഫോൺ ഇന്ത്യയിലോ മറ്റ് പ്രദേശങ്ങളിലോ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് ജിയോണി വെളിപ്പെടുത്തിയിട്ടില്ല. ജിയോണി മാക്സ് പ്രോ അവതരിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ തിരിച്ച് വരവ് നടത്തിയിരുന്നു. ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുമായി ഇന്ത്യയിൽ കൂടുതൽ സജീവമാകാനായിരിക്കും ജിയോണി ഇനി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ എം15 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതകൾ ഏറെയാണ്.

5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Gionee has introduced the new mid-range smartphone in their 'M' series. The Gionee M15 smartphone has been launched in Nigeria with MediaTek processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X