6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

|

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധനേടിയ ജിയോണി മാക്‌സിന്റെ പിൻഗാമിയായി ജിയോണി മാക്‌സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി. ഈ സ്മാർട്ട്ഫോണിൽ വലിയ ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ എന്നിങ്ങനെ നിരവധി മികച്ച സവിശേഷതകളുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 34 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം, 115 മണിക്കൂർ മ്യൂസിക്ക്, 12 മണിക്കൂർ ഗെയിമിങ് എന്നിവ നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരൊറ്റ സ്റ്റോറേജിലും ബ്ലാക്ക്, ബ്ലൂ, റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും.

ജിയോണി മാക്സ് പ്രോ: വിലയും വിൽപ്പനയും

ജിയോണി മാക്സ് പ്രോ: വിലയും വിൽപ്പനയും

ജിയോണി മാക്സ് പ്രോ സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 6,999 രൂപയാണ് വില. മാർച്ച് 8 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ഉൾപ്പെടെയുള്ള നിരവധി ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. ആദ്യ ഇടപാടിൽ ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് സ്മാർട്ട്ഫോണുകൾ മാർച്ച് 11ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് സ്മാർട്ട്ഫോണുകൾ മാർച്ച് 11ന് വിപണിയിലെത്തും

ജിയോണി മാക്സ് പ്രോ: സവിശേഷതകൾ

ജിയോണി മാക്സ് പ്രോ: സവിശേഷതകൾ

ജിയോണി മാക്സ് പ്രോ സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 1600 x 720p സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ ഡിസ്പ്ലെയാണ് ഇത്. 3 ജിബി റാമും 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌പ്രെഡ്‌ട്രം 9863 എ പ്രോസസറാണ്. ഡിവൈസിൽ 32 ജിബി സ്റ്റോറേജ് മാത്രമേ ഉള്ളു എങ്കിലും സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ജിയോണി നൽകിയിട്ടുണ്ട്. ഇതുവഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ഡ്യുവൽ-റിയർ ക്യാമറ

ആൻഡ്രോയിഡ് 10 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 13 എംപി മെയിൻ ലെൻസും 2 എംപി സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ-റിയർ ക്യാമറ മൊഡ്യൂളാണ് ജിയോണി മാക്സ് പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ള്ത്. സെൽഫികൾക്കും വീഡിയോകൾക്കും, നിങ്ങൾക്ക് മുൻവശത്ത് 8 എംപി സെൻസറും നൽകിയിട്ടുണ്ട്. സ്ലോ മോഷൻ, ബോക്കെ, എച്ച്ഡിആർ, ഫെയ്സ് ബ്യൂട്ടി മോഡ് എന്നീ സവിശേഷതകളും ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾ

റിവേഴ്‌സ് ചാർജിംഗ്

റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഇത് തന്നെയാണ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. കണക്റ്റിവിറ്റി ഓപ്ഷനുകളായി ജിയോണി മാക്സ് പ്രോ സ്മാർട്ട്ഫോണിൽ 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഫെയ്‌സ് അൺലോക്ക് സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Gionee Max Pro has entered the Indian market as the successor to the Gionee Max in the Indian budget smartphone market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X