മാർച്ച് ഒന്നിന് ജിയോണി മാക്സ് പ്രോ അവതരിപ്പിച്ചേക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ജിയോണി മാക്‌സിന്റെ പിൻഗാമിയാകാൻ പോകുന്ന മറ്റൊരു സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതി മാർച്ച് 1 ന് ഉച്ചയ്ക്ക് 12 മണിക്കാണ്. ഇത് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാണ്. ജിയോണി മാക്സ് പ്രോയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന വരാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിനായി ഇ-കൊമേഴ്‌സ് വെബ്സൈറ്റ് ഒരു പ്രത്യേക പേജ് സൃഷ്ടിച്ചു.
ജിയോണി മാക്സ് പ്രോ: പ്രധാന സവിശേഷതകൾ
6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും വരുന്ന ഈ ഹാൻഡ്‌സെറ്റ് വാട്ടർ ഡ്രോപ്പ് നോച്ചുമായാണ് വരുന്നത്. 6,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. നിലവിലെ കണക്കനുസരിച്ച്, പ്രോസസർ, ക്യാമറ വിശദാംശങ്ങൾ ഇപ്പോഴും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ടീസർ ഇമേജ് അനുസരിച്ച്, ഈ സ്മാർട്ട്ഫോണിന് എൽഇഡി ഫ്ലാഷിനൊപ്പം ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കാം. ഫ്ലിപ്പ്കാർട്ടിന്റെ മൈക്രോസൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ അധികം വൈകാതെ തന്നെ കമ്പനി വെളിപ്പെടുത്തുന്നതായിരിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 ടി, സാംസങ് ഗാലക്‌സി എം 31, വിവോ വി 20 എസ്ഇ സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ
ഇത്തവണ കമ്പനി അതിന്റെ മുൻഗാമിയെക്കാൾ അപ്ഗ്രേഡ് ചെയ്യ്ത ചില സവിശേഷതകളുമായി വിപണിയിൽ വന്നേക്കാം. വിലയെ സംബന്ധിച്ചിടത്തോളം, മിതമായ നിരക്കിൽ ഈ സ്മാർട്ട്ഫോൺ ലഭിക്കുമെന്ന് സൂചനയുണ്ട്. ജിയോണി മാക്സ് 2 ജിബി റാമും 32 ജിബി സ്റ്റോറേജ് മോഡലിന് 5,999 രൂപയായിരിക്കും വില വരുന്നത്. 2.5 ഡി കർവ്ഡ് ഗ്ലാസ്സ്ക്രീൻ സുരക്ഷയുള്ള 6.1 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ജിയോണി മാക്സ് വാഗ്ദാനം ചെയ്യുന്നത്.
സെൽഫി ക്യാമറയ്‌ക്കായി യു-ആകൃതിയിലുള്ള ഒരു ചെറിയ നോച്ചും ജിയോണി മാക്‌സിനുണ്ട്. 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ യൂണിസോക്ക് 9863 എ SoC പ്രോസസർ ഇതിൽ പ്രവർത്തിപ്പിക്കുന്നു. ഇതിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനാകും.
കൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി ഓപ്പോ റെനോ 5 കെ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ജിയോണി മാക്സ് 13 എംപി പ്രധാന സെൻസറും ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് വരുന്നത്. മുൻവശത്ത്, 5 എംപി സെൽഫി ക്യാമറ അവതരിപ്പിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








