കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

സ്മാർട്ട്ഫോൺ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 4 എ സ്മാർട്ട്ഫോൺ അമേരിക്കയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിന്റെ 4 ജി വേരിയന്റിന് 349 ഡോളറാണ് വില. ഇത് ഇന്ത്യയിൽ ഏകദേശം 26,100 രൂപയോളം വരും. 6 ജിബി റാമിനും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. പിക്സൽ 4 എയുടെ 5ജി മോഡലിന് 499 ഡോളറാണ് വില (ഏകദേശം 37,500 രൂപ).

പിക്സൽ 4എ ഇന്ത്യയിൽ എപ്പോഴെത്തും

ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ എപ്പോഴായിരിക്കും അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറിൽ ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ മുൻതലമുറ ഡിവൈസായ പിക്സൽ 3 എ സീരീസ് ഇന്ത്യയിൽ 39,999 രൂപ മുതലുള്ള വിലയ്ക്കാണ് ലഭ്യമായത്.

ലഭ്യത

യുഎസ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പുതുതായി പുറത്തിറങ്ങിയ ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട്ഫോൺ ലഭ്യമാകും. ഗൂഗിൾ സ്റ്റോറും ഗൂഗിൾ ഫൈയും ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതൽ കമ്പനി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കും.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

ഗൂഗിൾ പിക്സൽ 4എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 4എ: സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട്ഫോണിൽ 5.81 ഇഞ്ച് ഫുൾ എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 19.5: 9 ആസ്പാക്ട് റേഷിയോ, എച്ച്ഡിആർ സപ്പോർട്ട് എന്നീ സവിശേഷതകളുണ്ട്. ഒരു മോഡേൺ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനാണ് ഈ ഡിവൈസിൽ ഗൂഗിൾ നൽകിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസുകൾ ബജറ്റ് സെഗ്മെന്റിൽ അടക്കം ലഭ്യമാകുന്ന അവസരത്തിൽ പോലും ഗൂഗിൾ 18W അഡാപ്റ്ററുള്ള 3,140 എംഎഎച്ച് ബാറ്ററിയാണ് പിക്സൽ 4എ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ബാറ്ററി കപ്പാസിറ്റി പറയുമ്പോൾ കുറവാണെങ്കിലും ഉപയോക്താക്കൾക്ക് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ക്യമറകൾ

ഡിവൈസിന്റെ ക്യമറകൾ പരിശോധിച്ചാൽ 12.2 മെഗാപിക്സൽ എഫ് / 1.7 ഡ്യുവൽ പിക്‌സൽ ഫേസ് ഡിറ്റക്ഷൻ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്), 77 ഡിഗ്രി വ്യൂ ഫീൽഡ് എന്നിവയും ഈ ക്യാമറ സപ്പോർട്ട് ചെയ്യും. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും 84 ഡിഗ്രി വ്യൂവും ആണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റിയൽമി വി5 5ജി പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റിയൽമി വി5 5ജി പുറത്തിറങ്ങി: വില, സവിശേഷതകൾ

ക്യാമറ സവിശേഷതകൾ

ഗൂഗിൾ പിക്സൽ 4എയുടെ ക്യാമറയിലൂടെ ഉപയോക്താക്കൾക്ക് 1080p വീഡിയോ 30, 60, 120fpsൽ ഷൂട്ട് ചെയ്യാൻ കഴിയും. 720p വീഡിയോകൾ 30, 60,240fpsലും 30fpsൽ 4K വീഡിയോകളും ഷൂട്ട് ചെയ്യാൻ സാധിക്കും. മറ്റ് പ്രധാന ക്യാമറ സവിശേഷതകളായി നൽകിയിട്ടുള്ളത് ലൈവ് എച്ച്ഡിആർ+, ഡ്യുവൽ എക്‌സ്‌പോഷർ കൺട്രോൾസ്, നൈറ്റ് വ്യൂ, പോർട്രെയിറ്റ് മോഡ് എന്നിവയാണ്.

ടൈറ്റൻ എം സെക്യൂരിറ്റി

ഗൂഗിൾ പിക്‍സൽ 4 എ സ്മാർട്ട്‌ഫോണിന് ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും ലോക്ക് സ്‌ക്രീനിൽ നൌ പ്ലേയിങ് ഫീച്ചറും ഉണ്ട്. ടൈറ്റൻ എം സെക്യൂരിറ്റി മൊഡ്യൂളുമായിട്ടാണ് ഇത് വരുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിലാണ് ഇത് ഉള്ളത്.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Google Pixel 4a smartphone launched with a 5.81-inch full-HD+ OLED display with 19.5:9 aspect ratio, and HDR support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X