ഗൂഗിൾ മീറ്റിലെ കോളുകൾ ഇനി ഒരു മണിക്കൂർ മാത്രം, കൂടുതൽ സമയം കോളുകൾ വിളിക്കാനുള്ള വഴി ഇതാണ്
വീഡിയോ കോൺഫറൻസിംഗിനും ഓൺലൈൻ മീറ്റിങുകൾക്കുമായുള്ള ജനപ്രിയ അപ്ലിക്കേഷനുകളിലൊന്നായ ഗൂഗിൾ മീറ്റിൽ മാറ്റങ്ങളുമായി കമ്പനി. പ്ലാറ്റ്‌ഫോമിന്റെ സുപ്രധാനമായ സവിശേഷതകളിൽ മാറ്റം വരുത്തിയതായി കമ്പനി പ്രഖ്യാപിച്ചു. ഗൂഗിൾ മിറ്റിലൂടെയുള്ള സൌജന്യ കോളുകൾ ഇനി ഒരു മണിക്കൂർ മാത്രമേ ലഭിക്കുകയുള്ളു. സെപ്റ്റംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. സൌജന്യ ഉപയോക്താക്കൾക്ക് 60 മിനുറ്റിൽ കൂടുതൽ ഒരു കോളിൽ തുടരാൻ സാധിക്കില്ല.

ഗൂഗിൾ സൌജന്യ കോളുകൾ നിയന്ത്രിക്കുന്നു
കോളുകൾക്ക് നിയന്ത്രണം ഉണ്ടാകുന്നു എന്നതിനർത്ഥം ഗൂഗിൾ മീറ്റിന്റെ സൌജന്യ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം കോളുകൾ ചെയ്യാൻ സാധിക്കില്ല എന്നാണ്. എന്നാൽ ഒരു ഗൂഗിൾ അക്കൌണ്ട് ഉള്ള ആർക്കും ഈ സമയ പരിധിയില്ലാതെ 100 ആളുകളുമായി ഗൂഗിൾ മീറ്റിലൂടെ മീറ്റിങോ കോൺഫറൻസുകളോ ക്രിയേറ്റ് ചെയ്യാൻ സാധിക്കും.

ഗൂഗിളിന്റെ തന്നെ വിദ്യാഭ്യാസത്തിനായുള്ള ജി സ്യൂട്ട് തുടങ്ങിയ സൌജന്യ ഫീച്ചറുകളിലും കോളുകൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 30നാണ് ഗൂഗിൾ മീറ്റിൽ പുതിയ നിയന്ത്രണം വരുന്നത്. ഈ സൌജന്യ സവിശേഷതകൾ 250 ആളുകളെ വരെ ഉൾപ്പെടുത്തി മീറ്റിംഗ് ഹോസ്റ്റ് ചെയ്യാനും ഗൂഗിൾ ഡ്രൈവിലേക്ക് മീറ്റിംഗുകൾ സേവ് ചെയ്യനുമുള്ള സംവിധാനം നൽകിയിരുന്നു.

ഒരൊറ്റ ഡൊമെയ്ൻ ഉപയോഗിച്ച് 100,000 ആളുകളെ വരെ ഉൾപ്പെടുത്താവുന്ന ലൈവ് സ്ട്രീമിങിനും സൌകര്യം ഉണ്ടായിരുന്നു. ജി സ്യൂട്ടിലുണ്ടായിരുന്ന ഇത്തരം സവിശേഷതകൾ നൽകുന്ന മറ്റ് പ്ലാറ്റ്ഫോമുകൾ പലതും അതിനായി പണം വാങ്ങുന്നുണ്ട്. ഗൂഗിളും ഇത്തരമൊരു നടപടിയിലേക്കാണ് പോകുന്നത്. ഇതുവരെ സൌജന്യമായി ലഭിച്ച ഫീച്ചറുകൾ തുടർന്നും ലഭിക്കുന്നതിന് ചില വഴികൾ ഉണ്ട്. സൂം കോളുകളിൽ പലപ്പോഴും രണ്ട് അക്കൌണ്ടുകൾ ഉപയോഗിച്ചും മറ്റും ഇങ്ങനെ ചെയ്യാറുണ്ട്.

വളരെയധികം ഉപയോക്താക്കൾ ഉള്ളതിനാലാണ് വീഡിയോ കോളുകൾ60 മിനുറ്റായി പരിമിതപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സൌജന്യ ഉപയോക്താക്കൾക്കായി സൂം കോളുകൾ 60 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ മീറ്റിംഗ് 60 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സമയം അവസാനിക്കാറാകുമ്പോൾ പുതിയൊരു മീറ്റിങ് ക്രിയേറ്റ് ചെയ്ത് അതിൽ ജോയിൽ ചെയ്യാൻ മറ്റുള്ളവരോടെ ആവശ്യപ്പെടുക.

സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് തന്നെ സൂമിന് പകരമായി ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചു. ഗൂഗിൾ മീറ്റ് മികച്ച യുഐയും ആകർഷകമായ ഫീച്ചറുകളുമായി അവതരിപ്പിച്ചതിനാൽ തന്നെ ലോക്ക്ഡൌൺ സമയത്ത് വൻ നേട്ടമുണ്ടാക്കാൻ സൂമിന് സാധിച്ചും. ഏപ്രിൽ, മെയ് മാസങ്ങളിൽ ഗൂഗിൾ മീറ്റ് ഉപയോഗിച്ചവരുടെ എണ്ണം പ്രതിദിനം 100 ദശലക്ഷത്തിലധികമാണ്.


Click it and Unblock the Notifications