ഗൂഗിള്‍ നെക്‌സസ് 6-ന്റെ വില പുറത്തുവിട്ടു; 32 ജിബിക്ക് 44,000 രൂപ

ഗൂഗിള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച നെക്‌സസ് 6-ന്റെ വില പുറത്തുവിട്ടു, ഇതിന് മുന്‍പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത് ഉടന്‍ വരുന്നു എന്ന ടാഗിലാണ് പട്ടികപ്പെടുത്തിയിരുന്നത്. യുഎസ്സ് വിപണിയില്‍ നെക്‌സസ് 6 മുന്‍പേ തന്നെ വില്‍പ്പനയ്‌ക്കെത്തിയിരുന്നു, ഇത് ഇപ്പോള്‍ മുതല്‍ ഇന്‍ഡ്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമായി തുടങ്ങി.

വില
ഗൂഗിള്‍ നെക്‌സസ് 6-ന്റെ 32 ജിബി മെമ്മറി പതിപ്പിന് 44,000 രൂപയും 64 ജിബി മെമ്മറി പതിപ്പിന് 49,000 രൂപയുമായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. നെക്‌സസ് 6 മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് എന്നീ നിറങ്ങളിലാണ് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

നെക്‌സസ് 6-ന്റെ സവിശേഷതകള്‍

നെക്‌സസ് 6-ല്‍ 5.96 ഇഞ്ചിന്റെ ക്യുഎച്ച്ഡി എമോല്‍ഡി സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, ഇത് 2560 X 1440 റെസലൂഷന്‍ പിന്തുണ നല്‍കുന്നു. സ്‌ക്രീനില്‍ 493 പിക്‌സലുകള്‍ പെര്‍ ഇഞ്ചിന്റെ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. 2.7 ഗിഗാഹെര്‍ട്ട്‌സിന്റെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ് കോര്‍ പ്രൊസസ്സറിന്റെ കൂടെ 3 ജിബി റാമ്മും അഡ്രിനോ 420 ജിപിയു പിന്തുണയും കൊണ്ടാണ് വേഗതയുളള പ്രൊസസ്സിംഗ് പവറിനായി ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

ക്യാമറാ വിഭാഗത്തില്‍ 13 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും സെല്‍ഫിക്കായി 2 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയും കൊടുത്തിരിക്കുന്നു. 3,220 എംഎഎച്ചിന്റെ ബാറ്ററിയാണുളളത്. ആന്‍ഡ്രോയിഡിന്റെ 5.0 ലോലിപോപ്പ് പതിപ്പാണ് ഒഎസ്സ്, ഇത് ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പാണ്. ടര്‍ബോ ചാര്‍ജറിന്റെ സഹായത്തോടെ ഫോണിലുളള ബാറ്ററി 15 മിനിട്ട് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ടാബ്‌ലറ്റ്- നെക്‌സസ് 6-ന്റെ കൂടെ തന്നെ നെക്‌സസ് 9 ടാബ്‌ലറ്റിന്റേയും വില പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ വില ഇന്‍ഡ്യയില്‍ 28,990 രൂപയായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നെക്‌സസ് 6-ല്‍ 5.96 ഇഞ്ചിന്റെ സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, ഇത് 493 പിക്‌സല്‍ പെര്‍ ഇഞ്ച് വാഗ്ദാനം ചെയ്യുന്നു.

2

നെക്‌സസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ആന്‍ഡ്രോയിഡിന്റെ 5.0 ലോലിപോപ്പ് ഒഎസ്സാണ് നല്‍കിയിരിക്കുന്നത്, ഇത് ഇതുവരെയുളളതില്‍ ഏറ്റവും പുതിയ ഒഎസ്സാണ്.

3

നെക്‌സസ് 6-ല്‍ പ്രധാന ക്യാമറ 13 മെഗാപിക്‌സലിന്റേതാണ്, അതേസമയം സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുകളും നല്‍കുന്നു. ഇതുകൂടാതെ ഡുവല്‍ ലിഡ് റിംഗ് ഫഌഷ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

4

ഇതില്‍ നല്‍കിയിരിക്കുന്ന ടര്‍ബോ ചാര്‍ജര്‍ പിന്തുണയോടെ ഫോണിലെ ബാറ്ററി 15 മിനിറ്റ് ചാര്‍ജ് ചെയ്യുന്നതിലൂടെ 6 മണിക്കൂറിന്റെ ബാറ്ററി ബാക്ക്അപ്പ് തരുമെന്നാണ് കമ്പനി പറയുന്നത്.

5

പുതിയ ആന്‍ഡ്രോയിഡ് പരിഷ്‌ക്കരണത്തില്‍, 1,000,000 ആപ്‌സ് പിന്തുണ കൂടാതെ മ്യൂസിക്ക്, ഗെയിമ്മുകള്‍, ജീമെയില്‍, കലണ്ടര്‍ എന്നിവയടക്കം മറ്റനേകം സവിശേഷതകളും ഉള്‍ക്കൊളളുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot