ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിലെത്തും

|

പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നീ സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി കമ്പനി പ്രഖ്യാപിച്ചു. പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെങ്കിലും സ്റ്റാൻഡേർഡ് പിക്‌സൽ 4എ വേരിയന്റ് രാജ്യത്ത് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

പിക്സൽ 4എ: ഇന്ത്യയിലെ ലോഞ്ച്

പിക്സൽ 4എ: ഇന്ത്യയിലെ ലോഞ്ച്

പിക്‌സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് രാജ്യത്ത് പുതിയ പിക്സൽ സ്മാർട്ട്‌ഫോൺ മേൽപ്പറഞ്ഞ തീയതിയിൽ ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ വെളിപ്പെടുത്തിയത്. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയാണ് ലഭ്യമാക്കുന്നത്. ഡിവൈസ് ഇതിനകം മറ്റ് വിപണികളിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് വ്യക്തമാണ്.

കൂടുതൽ വായിക്കുക: പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഒക്ടോബർ 5ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഒക്ടോബർ 5ന്; വിലയും ഓഫറുകളും

ഗൂഗിൾ പിക്സൽ 4എ: പ്രധാന സവിശേഷതകൾ

ഗൂഗിൾ പിക്സൽ 4എ: പ്രധാന സവിശേഷതകൾ

എട്ട് കോറുകളുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറാണ് ഗൂഗിൾ പിക്‌സൽ 4എ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം അഡ്രിനോ 620 ജിപിയു, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷൻ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.ഡിവൈസിന്റെ പിന്നിൽ ഒരു ക്യാമറ മാത്രമേ നൽകിയിട്ടുള്ളു. ഈ ക്യാമറ 12 മെഗാപിക്സൽ സെൻസറാണ്.

ക്യാമറ

ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിട്ടുള്ള പഞ്ച്-ഹോളിനുള്ളിൽ 8 എംപി സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. 5.8 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ പാനലാണ് ഈ ഡിവൈസിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്‌എച്ച്‌ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഡിവൈസിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റ് സെൻസറും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിന്റെ കരുത്തുമായി വിവോ എക്സ്50ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിന്റെ കരുത്തുമായി വിവോ എക്സ്50ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

ബാറ്ററി

യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 3,140 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. നിലവിൽ ഈ ഡിവൈസിന്റെ ഇന്ത്യയിലെ വിലയെക്കുറിച്ച് സൂചനകളൊന്നും ഗൂഗിൾ നൽകിയിട്ടില്ല. ഈ ഡിവൈസിന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചനകൾ.

പിക്സൽ 5, പിക്സൽ 4എ 5ജി

ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി എന്നീ സ്മാർട്ട്ഫോണുകൾ ഇന്നലെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളും 5ജി സപ്പോർട്ടോടെയാണ് അവതരിപ്പിച്ചത്. ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 11ലായിരിക്കും പ്രവർത്തിക്കുക. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനുമായി പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ എന്ന സവിശേഷതയും ഈ ഡിവൈസുകൾക്ക് ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളും സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇരു ഡിവൈസുകളിലും സമാനമായ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു

Best Mobiles in India

English summary
Google has announced that the Pixel 4a will be launched in India on October 17. The company confirmed this on Twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X