Home
Mobile

കിടിലൻ ക്യാമറ സെറ്റപ്പുമായി ഗൂഗിൾ പിക്സൽ 6, 6 പ്രോ സ്മാർട്ട്ഫോണുകൾ വരുന്നു

ഗൂഗിൾ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ സീരിസായ പിക്സൽ 6 ഫോണുകൾ വൈകാതെ ഔദ്യോഗികമായി അവതരിപ്പിക്കും. ഈ ഡിവൈസുകളമായി ബന്ധപ്പെട്ട് ലോഞ്ചിന് മുന്നോടിയായി നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഫോണുകളിൽ ഉണ്ടായിരിക്കുമെന്ന് കരുതുന്ന ക്യാമറ ഫീച്ചറുകളെ കുറിച്ചാണ് ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ക്യാമറ ക്വാളിറ്റിക്ക് പേര് കേട്ട ഗൂഗിൾ പിക്സൽ ഫോണുകളിലെ പുതുതലമുറ ഡിവൈസ് ഉപയോക്താക്കളെ ആകർഷിക്കുന്നതും ഈ ക്യാമറ ഫീച്ചറുകൾ കൊണ്ട് തന്നെ ആയിരിക്കും.

പിക്സൽ

പിക്സൽ 6ന്റെ ലുക്കിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാനായിരിക്കും ഗൂഗിൾ ശ്രമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ലീക്ക്സ്റ്റർ ട്രോൺ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി പിക്സൽ 6, 6 പ്രോ എന്നീ സ്മാർട്ട്ഫോണുകളിൽ ജിംബൽ പോലുള്ള സ്റ്റെബിലിറ്റി ക്യാം മോഡ് ഉണ്ടായിരിക്കും എന്നതാണ്. എൽജി വിങിലും വിവോ എക്സ് 50, എക്സ് 60 ഫോണുകളിലും കാണുന്ന സവിശേഷതയ്ക്ക് സമാനമാണിത്. കൈകൾ അനങ്ങിയാലോ വിറച്ചാലോ എടുക്കുന്ന വിഷ്വലുകൾക്ക് സ്റ്റെബിലിറ്റി ഉണ്ടായിരിക്കും.

സാംസങ് ക്യാമറ സെൻസർ

ഗൂഗിൾ പിക്സൽ 6 സീരിസിൽ വലിയ സാംസങ് ക്യാമറ സെൻസറും വീഡിയോഗ്രാഫി സെക്ഷനിൽ മെച്ചപ്പെടുത്തലുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ നിർമ്മിച്ച ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (എൻ‌പിയു) ഇമേജ് സിഗ്നൽ പ്രോസസറും (ഐ‌എസ്‌പി) ഫോണിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് ഗൂഗിൾ പിക്‌സൽ ക്യാമറയെ കൂടുതൽ മികച്ചതാക്കുന്നു. ഗൂഗിൾ ചിപ്പ്, പുതിയ ഡിസൈൻ എന്നിവയും പിക്സൽ 6ൽ പ്രതീക്ഷിക്കുന്നുണ്ട്.

ക്യാമറ സെറ്റപ്പ്

ക്യാമറ സെറ്റപ്പിലെ മെച്ചപ്പെടുത്തലുകൾ കൂടാതെ പിക്സൽ 6ൽ മുൻതലമുറ പിക്സൽ ഡിവൈസുകളിൽ നിന്നും വ്യത്യസ്തമായ നിരവധി സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിക്സൽ 6, 6 പ്രോ എന്നിവ വൈറ്റ്‌ചാപൽ എന്ന രഹസ്യ പേരിലുള്ള കമ്പനിയുടെ ഇൻ-ഹൌസ് ചിപ്പിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആപ്പിൾ, സാംസങ് എന്നിവയുടെ ഡിവൈസുകളുമായി മത്സരിക്കാൻ ഗൂഗിളിനെ സഹായിക്കും.

ചിപ്പ്

ഗൂഗിൾ പിക്സൽ 6 സീരിസിലെ ചിപ്പ് 5 എൻ‌എം പ്രോസസ് ടെക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിക്ക് തുല്യമായ ചിപ്പ്സെറ്റ് ആയിരിക്കുമെന്നുാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സ്നാപ്ഡ്രാഗൺ 870 എസ്ഒസി അടുത്തിടെയായി നിരവധി ഡിവൈസുകളിൽ കണ്ട ചിപ്പ്സെറ്റാണ്. പിക്സൽ 6 ഫോണുകളിൽ മുൻപ് പുറത്തിറങ്ങിയ പിക്സൽ ഡിവൈസുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈൻ ആയിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ.

ക്യാമറ

വലിയ ചതുരാകൃതിയിലുള്ള ക്യാമറ ഹമ്പുമായിട്ടായിരിക്കും പിക്സൽ 6 സീരിസ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. നേരത്തെയുള്ള പിക്സൽ ഡിവൈസുകളിൽ കണ്ട ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പ് ഡിസൈൻ ഗൂഗിൾ ഒഴിവാക്കുമെന്നാണ് സൂചനകൾ. മുൻവശത്ത് മുകളിൽ ഇടത് കോണിലായിരിക്കില്ല സെൽഫി ക്യാമറ എന്നും ഇത് മുകളിൽ മധ്യ ഭാഗത്തായി പഞ്ച്-ഹോളിൽ നൽകുമെന്നുമാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറകൾ (50 മെഗാപിക്സൽ, 8 മെഗാപിക്സൽ), ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12ലായിരിക്കും പുതിയ ഗൂഗിൾ പിക്സൽ സീരിസ് പ്രവർത്തിക്കുന്ന്. ബോക്സ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഗൂഗിൾ പിക്സൽ 6 ഫോണുകൾ എങ്ങനെയായിരിക്കും ഉണ്ടാവുക എന്ന ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെയായി ലഭ്യമായിട്ടില്ല. ഇതുവരെ പറഞ്ഞത് ലീക്ക് റിപ്പോർട്ടുകളിലും മറ്റും പുറത്ത് വന്ന വിവരങ്ങൾ മാത്രമാണ്. ഇത് അത്രയ്ക്കും വിശ്വാസ്യയോഗ്യമല്ല. വൈകാതെ കമ്പനി തന്നെ ടീസറുകളിലൂടെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്ത് വിടും.

Best Mobiles in India

English summary
Google will soon officially launch their new smartphone series Pixel 6 phones. The Pixel 6 and 6 Pro will come with better camera features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X