Home
Mobile

കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽ

കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പിക്‌സൽ 6എ സ്മാർട്ട്ഫോൺ വിപണിയിലെത്തി. ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ ഐ/ഒയിൽ വച്ചാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. കമ്പനിയുടെ ഇൻ-ഹൗസ് ടെൻസർ പ്രൊസസറും 6 ജിബി റാമുമായി ജോടിയാക്കിയ ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറിന്റെ കരുത്തുമായിട്ടാണ് ഈ കിടിലൻ സ്മാർട്ട്ഫോൺ വരുന്നത്. ഗൂഗിൾ പിക്‌സൽ 6എയ്‌ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 12.2 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

ഗൂഗിൾ പിക്സൽ 6എ

ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ 24 മണിക്കൂറിലധികം ബാറ്ററി ലൈഫും 72 മണിക്കൂർ വരെ ബാക്കപ്പും നൽകുന്നു. ഇതിനായി എക്‌സ്ട്രീം ബാറ്ററി സേവർ മോഡും കമ്പനി ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വില കുറഞ്ഞ മോഡലായ പിക്‌സൽ 6എയ്‌ക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പിക്‌സൽ 7, പിക്‌സൽ 7 പ്രോ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 6എ: വില, ലഭ്യത

ഗൂഗിൾ പിക്സൽ 6എ: വില, ലഭ്യത

ഗൂഗിൾ പിക്സൽ 6എ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ഡിവൈസിന്റെ വില 449 ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 34,800 രൂപയോളം വരും. ഈ സ്മാർട്ട്‌ഫോൺ ചോക്ക്, ചാർക്കോൾ, സേജ് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും ജൂലൈ 21 മുതൽ അമേരിക്കയിൽ ഈ ഫോണിന്റെ പ്രീ-ഓർഡർ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഗൂഗിൾ പിക്സൽ 6എയുടെ വിലയും ലഭ്യതയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഈ വർഷാവസാനം പിക്സൽ 6എ ഇന്ത്യയിലേക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോ ഉള്ള 6.1-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080 x 2,400 പിക്‌സൽ) ഒലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് നൽകിയിട്ടുണ്ട്. 60Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് ഇത്. 6 ജിബി LPDDR5 റാമുമായി ജോടിയാക്കിയ, ഒക്ടാ-കോർ ഗൂഗിൾ ടെൻസർ എസ്ഒസിയുടെയും ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രോസസറിനറെയും കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസ് ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്നു. ഇതിന് അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

ക്യാമറകൾ

രണ്ട് പിൻക്യാമറകളുമായിട്ടാണ് ഗൂഗിൾ പിക്‌സൽ 6എ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ എഫ്/1.7 അപ്പേർച്ചർ ലെൻസുള്ള 12.2 മെഗാപിക്‌സൽ പ്രൈമറി സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസ് ഉള്ള അൾട്രാ വൈഡ് ആംഗിൾ 12 മെഗാപിക്‌സൽ സെക്കൻഡറി സെൻസറുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിൽ എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിലെ പിൻ ക്യാമറ 30fps-ൽ 4കെ വീഡിയോ റെക്കോർഡിങ് നൽകുന്നു. ഫ്രണ്ട് ക്യാമറ 30fps-ൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി

ഗൂഗിൾ പിക്സൽ 6എ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള പിക്സൽ 6എയിൽ 4,410 എംഎഎച്ച് ബാറ്ററിയും ഗൂഗിൾ നൽകിയിട്ടുണ്ട്.

പിക്സൽ 7 സീരീസ് ഫോണുകൾ വരുന്നു

പിക്സൽ 7 സീരീസ് ഫോണുകൾ വരുന്നു

ഗൂഗിൾ ഐ/ഒ കീനോട്ട് ഇവന്റിൽ വച്ച് കമ്പനി പിക്സൽ 7, പിക്സൽ 7 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ടീസർ പുറത്ത് വിട്ടിട്ടുണ്ട്. ഈ വർഷാവസാനം എത്താൻ പോകുന്ന ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളാണ് ഇവ. ഗൂഗിളിന്റെ ടെൻസർ എസ്ഒസിയുടെ അടുത്ത തലമുറ പ്രോസസറുകളിലായിരിക്കും ഈ സ്മാർട്ട്‌ഫോണുകൾ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസും ഇവയിൽ ഉണ്ടായിരിക്കും. നിലവിലെ ഗൂഗിൾ പിക്സൽ 6, പിക്സൽ 6 പ്രോ മോഡലുകൾ പോലെ ഗ്ലാസിന് പകരം അലുമിനിയം കൊണ്ട് നിർമ്മിച്ച ബാർ ആകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും പുതിയ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നു. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പിക്സൽ 7ൽ ഡ്യുവൽ ക്യാമറ സെറ്റപ്പും പിക്സൽ 7 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ടാകും.

പിക്സൽ ടാബ്ലറ്റ് പണിപ്പുരയിൽ

പിക്സൽ ടാബ്ലറ്റ് പണിപ്പുരയിൽ

ഗൂഗിൾ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവയ്‌ക്കൊപ്പം, 2023ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ആൻഡ്രോയിഡ്-പവർഡ് ടാബ്‌ലെറ്റിന്റെ പണിപ്പുരയിലാണ് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ടെൻസർ എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ടാബ്‌ലെറ്റ് പ്രവർത്തിക്കുക എന്ന് ഗൂഗിളിന്റെ ഡിവൈസുകളുടെയും സേവനങ്ങളുടെയും സീനിയർ വൈസ് പ്രസിഡന്റ് റിക്ക് ഓസ്റ്റർലോ വെളിപ്പെടുത്തി. ഈ ടാബ്ലറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ വ്യക്തമാകും.

Best Mobiles in India

English summary
The Google Pixel 6A smartphone has finally hit the market. The smartphone was launched at Google I/O, Google's annual developer conference.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X