Home
Mobile

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിൾ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗൂഗിൾ പിക്സൽ 6 സീരീസ് സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ ഹാൻഡ്സെറ്റുകൾ ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. എന്നാലിപ്പോൾ ഗൂഗിൾ പിക്സൽ 7 സീരീസ് സ്മാർട്ട്ഫോണുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പിക്സൽ 7 സീരീസിന്റെ സ്മാർട്ട്ഫോണുകളിലൊന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഗൂഗിൾ പിക്സൽ 7 ലൈനപ്പിന്റെ ഭാഗമാണെന്ന് കരുതുന്ന ഒരു സ്മാർട്ട്ഫോൺ ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തിയിട്ടുണ്ട്.

ബിഐഎസ് സർട്ടിഫിക്കേഷൻ

ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ജിഎക്സ്7എസ് എന്ന മോഡൽ നമ്പരുള്ള ഒരു പിക്‌സൽ സ്മാർട്ട്ഫൺ കണ്ടെത്തിയതായി മൈസ്മാർട്ട്പ്രൈസ് എന്ന ടെക് ന്യൂസ് വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഡൽ നമ്പർ GX7AS മൂന്ന് സെറ്റുകളിലായി നിർമ്മിക്കപ്പെടുമെന്നും ഈ ഡിവൈസുകൾ ഗൂഗിൾ പിക്സൽ 7 ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഗൂഗിളിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

പിക്സൽ 7എ, പിക്സൽ 7, പിക്സൽ 7 പ്രോ

വരാനിരിക്കുന്ന പിക്സൽ 7 സീരീസിൽ പിക്സൽ 7എ, പിക്സൽ 7, പിക്സൽ 7 പ്രോ എന്നീ മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇതും ഔദ്യോഗികമായി വ്യക്തമായിട്ടില്ല. വരാനിരിക്കുന്ന പിക്സൽ 7 സ്മാർട്ട്ഫോണിന്റെ റെൻഡറുകൾ അടുത്തിടെ ഓൺലൈനിൽ കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്ഫോൺ മുൻഗാമിയായ പിക്സൽ 6നെ അപേക്ഷിച്ച് വലിയ ബാറ്ററിയാണ് പായ്ക്ക് ചെയ്യുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ടെൻസർ ചിപ്പ്

ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോൺ ഒരു പുതിയ ടെൻസർ ചിപ്പിൽ ആയിരിക്കും പ്രവർത്തിക്കുക എന്നും സൂചനകൾ ഉണ്ട്. ഈ ഡിവൈസിൽ 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനും ഉണ്ടായിരിക്കും. ഗൂഗിൾ പിക്സൽ 7 പിക്സൽ 6നേക്കാൾ ചെറുതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 155.6 x 73.1 x 8.7 എംഎം അളവായിരിക്കും ഈ ഡിവൈസിന് ഉണ്ടായിരിക്കുക.പിക്സൽ 6ന്റെ അളവ് 158.6 x 74.8 x 8.9 എംഎം ആണ്. ഗൂഗിൾ പിക്സൽ 7 പ്രോ സ്മാർട്ട്ഫോണിന്റെ റെൻഡറുകളും ഓൺലൈനിൽ കണ്ടെത്തിയിട്ടുണ്ട്. പ്രോ വേരിയന്റും മുൻഗാമിയുടെ അതേ ഡിസൈനിൽ ആയിരിക്കും വരുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വരുമെന്ന് സൂചനയുണ്ട്. സെൽഫി ക്യാമറ സ്ഥാപിക്കാനായി മുൻവശത്ത് ഒരു കട്ടൗട്ട് ഉണ്ടാകും.

ട്രിപ്പിൾ ക്യാമറ

ഗൂഗിൾ പിക്സൽ പ്രോ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് എൽഇഡി ഫ്ലാഷിനൊപ്പം ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. 6.7 അല്ലെങ്കിൽ 6.8 ഇഞ്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നും സൂചനകൾ ഉണ്ട്. ഇത് 163×76.6×8.7 എംഎം അളവുമായി വരും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. പിക്‌സൽ 7 സീരീസും പിക്‌സൽ 6 സീരീസിന്റെ അതേ ലോഞ്ച് ടൈംലൈൻ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറോടെ സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി പുറത്തിറങ്ങും.

ഗൂഗിൾ പിക്സൽ 6എയും വരുന്നു

ഗൂഗിൾ പിക്സൽ 6എയും വരുന്നു

പിക്സൽ 7 സീരീസ് ലോഞ്ചിന് മുമ്പായി പിക്സൽ 6എ എന്ന പേരിലുള്ള പിക്സൽ 5എ സ്മാർട്ട്ഫോണിന്റെ പിൻഗാമിയെ കൂടി ഗൂഗിൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ലോഞ്ച് തീയതിയോ ടൈംലൈനോ ഔദ്യോഗികമായി ഗൂഗിൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും പിക്സൽ 6 എയുടെ ലോഞ്ച് മെയ് മാസത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിക്‌സൽ 6 സീരീസിന് സമാനമായ ഡിസൈനാണ് പിക്‌സൽ 6 എയിലും ഉള്ളതെന്നും അതേ ടെൻസർ പ്രോസസറായിരിക്കും ഡിവൈസിന് കരുത്ത് നൽകുകയെന്നും സൂചനകൾ ഉണ്ട്. 5,000 mAh ബാറ്ററി, 120Hz റിഫ്രഷ് റേറ്റുള്ള 6.2-ഇഞ്ച് ഒലെഡ് പാനൽ എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Google might soon launch the Google Pixel 7 Series smartphone in India. The Pixel phone was found on the BIS certification website with the model number GX7S.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X